എ.എൽ..പി.എസ് .ഇരിങ്ങല്ലൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്

ഹൈടെക് കമ്പ്യൂട്ടർ ലാബ്

കമ്പ്യൂട്ടറുകളും സ്മാർട്ഫോണും ഇന്റർനെറ്റും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി നിലകൊള്ളുന്ന വിവരവിനിമയ സാങ്കേതിക വിദ്യ ഏറെ പരിഷകൃതമായഈയൊരു കാലഘട്ടത്തിൽ അതിന്റെ സ്വാധീനം വിദ്യാഭ്യാസ മേഖലയിലും നമുക്ക് കാണാനാവും. ഐ.ടി ഇന്ന് ക്ലാസ്സ്‌മുറികളിലും നമുക്ക് അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മറ്റു വിഷയങ്ങളോടൊപ്പം തന്നെ പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന കളിപ്പെട്ടി (playbox) അടിസ്ഥാനമാക്കിയാണ് ഐടി ക്ലാസുകൾ നടക്കുന്നത്. വിവരവിനിമയ സാങ്കേതിക വിദ്യയുടെ മേഖലയിൽ വിദ്യാർത്ഥികളുടെ അറിവ് വർധിപ്പിക്കാൻ ഉതകുന്ന തരത്തിൽ ഏറ്റവും ആധുനികമായ രീതിയിലാണ് വിദ്യാലയത്തിൽ കമ്പ്യൂട്ടർ ലാബ് സംവിധാനിച്ചിട്ടുള്ളത്. നാല്പതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്ന് ഐ ടി പരിശീലനം നടത്താനാവുന്ന സൗകര്യം ഈ ലാബിന് ഉണ്ട്. അദ്ധ്യാപകർക്കായി പ്രത്യേകം ലാപ്ടോപ്, പ്രൊജക്ടർ എന്നിവയുള്ളതിനാൽ തന്നെ എല്ലാ കുട്ടികൾക്കും ഒരുപോലെ തന്നെ പാഠഭാഗം എത്തുന്നു എന്ന് അദ്ധ്യാപകർക്ക് ഉറപ്പിക്കാം

പാർക്ക്

വിദ്യാലയത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഒഴിവുസമയങ്ങൾ കുട്ടികൾക്ക് ചെലവിടാൻ ആവുന്ന പാർക്ക്. കുട്ടികളുടെ അക്കാദമിക കാര്യങ്ങളോടൊപ്പം തന്നെ മാനസികോല്ലാസത്തിനും പ്രാധാന്യം നൽകി കൊണ്ടാണ് വിദ്യാലയത്തിൽ പാർക്ക് സംവിധാനിച്ചിട്ടുള്ളത്  ഫൺഫോർട്ട് എന്ന് നാമകരണം ചെയ്തിട്ടുള്ള പാർക്കിൽ സ്ലൈഡ് ഊഞ്ഞാൽ ആകാശത്തൊട്ടിൽ എന്നിവയാണ് ഉള്ളത് ചുറ്റും വേലി കെട്ടി സംരക്ഷിക്കുകയും ബേബി മെറ്റൽ വിരിച്ച് മനോഹരവും സുരക്ഷിതവും ആക്കിയിട്ടുണ്ട് കൂടുതൽ കാണുവാൻ

സ്റ്റേജ്

വിദ്യാലയത്തിന്റെ സൗകര്യങ്ങളിലെ ഏറ്റവും പ്രാധാന്യമുൾക്കൊള്ളുന്ന ഒന്നാണ് സ്കൂളിലെ സ്റ്റേജ്. 20 അടിയോളം നീളവും അത്രതന്നെ വീതിയും ഉള്ള വിശാലമായ സ്റ്റേജ് കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയാവാറുണ്ട്. സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ രഘു എം ആർ മാസ്റ്റർക്ക് 2010ലെ ദേശീയ അധ്യാപക അവാർഡ് ലഭിച്ചതിന്റെ ഭാഗമായാണ് ഈ സ്റ്റേജ് സ്കൂളിൽ നിർമ്മിച്ചിട്ടുള്ളത്. 2013-ൽ സ്റ്റേജ് വിദ്യാലയത്തിനായി സമർപ്പിച്ചത് മുൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി കെ അബ്ദുറബ്ബാണ്

വായനപ്പുര

ഒഴിവുസമയങ്ങളിൽ അക്കാദമിക അനക്കാദമിക തലങ്ങളിൽ  വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ സ്ഥാപിച്ച ഒരിടമാണ് വായനപ്പുര. ഒഴിവുസമയങ്ങളിൽ ദിനപ്പത്രങ്ങളും, ബാലമാസികകളും വായിക്കുവാൻ ഇത് ഏറെ ഉപകരിക്കുന്നു. കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീകുമാരപ്പണിക്കരുടെ ഓർമയ്ക്കയാണ് വായനപ്പുര സ്ഥാപിച്ചത്