ഗവ.എൽ പി എസ് കയ്യൂർ/നാടോടി വിജ്ഞാനകോശം
കയ്യൂർ ഗ്രാമവുമായി ബന്ധപ്പെട്ട ഇതിഹാസ പുരുഷൻ ആണ് കയ്യൂർ ഭീമൻ.കുളപ്പുറം തറവാടുമായി ബന്ധപ്പെട്ട ഭീമൻ വലിയ ശരീരത്തിന് ഉടമയും ഭക്ഷണ പ്രിയനും ആയിരുന്നു.പൂഞ്ഞാർ രാജാവിന്റെ ഇഷ്ടക്കാരൻ ആയിരുന്ന ഭീമൻ രാജാവിനും സഹായങ്ങൾ നൽകിയിരുന്നു .രാജാവ് തിരിച്ചും .ഭീമന്റെ പേരിൽ ഉള്ള ക്ഷേത്രം തറവാട് വീട്ടിൽ ഉണ്ട്.