Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
ഇതുവരെയുള്ള കാലയളവിൽ ലക്ഷകണക്കിന് ജനങ്ങൾ വിട്ടു മാറാത്തതും ഗുരുതരവുമായ രോഗങ്ങൾ അനുഭവിക്കുന്നുണ്ട്. പല തരം അസുഖങ്ങളാണ് ഓരോരുതർക്കും പിടിപെടുന്നത്. പുതിയ പുതിയ വൈറസുകൾ ഉദയം ചെയ്യുന്നു . ഇതിനെല്ലാം കാരണം മനുഷ്യരുടെ തെറ്റായ ജീവിതശൈലി ആണ്. ഈ ജീവിതശൈലി നമ്മളെ കൂടുതൽ രോഗിയാക്കുകയാണ് ചെയ്യുന്നത്.
പണ്ടത്തെ
കാലത്തേക്കാൾ ആധുനിക കാലത്താണ് പുതിയ പുതിയ പകർച്ചവ്യാധികളും രോഗങ്ങളും മനുഷ്യരിൽ പിടിപെടുന്നത്. ഇതിന് കാരണം നമ്മുടെ പഴയ ജീവിതശൈലി മാറ്റി ആധുനിക ജീവിതശൈലി അംഗീകരിച്ചത് കൊണ്ടാണ്. പഴയ ജീവിതശൈലി തന്നെയാണ് അവരെ രോഗങ്ങളിൽ നിന്ന് അകറ്റിയത്. എന്നാൽ കാലം കടന്നപ്പോൾ നമ്മൾ ആ ശൈലിയെ മറന്നു തുടങ്ങി. ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ കാണപ്പെടുന്ന രോഗം ക്യാൻസറാണ്.
പണ്ടുള്ളവർ
നിറയെ അധ്വാനിക്കുകയും നല്ല ഭക്ഷണവുമാണ് കഴിച്ചിരുന്നത്, ഇത് അവരിൽ പ്രതിരോധശക്തി
വർധിപ്പിച്ചു. അവർ പരിസരം വൃത്തിയായി സൂക്ഷിച്ചു. പണ്ട് ഒന്ന് രണ്ട് തവണ മാത്രമേ പകർച്ചവ്യാധി ഉണ്ടായിട്ടുള്ളു.
എന്നാൽ ആധുനിക കാലത്തുള്ളവർ തികച്ചും മടിയന്മാരാണ്. ഫാസ്റ്റ് ഫുഡ്, ജങ്ങ് ഫുഡ് ഇതൊക്കെയാണ് ഇഷ്ടമുള്ള ഭക്ഷണം. ഇവയെല്ലാം പല രാസ വസ്തുക്കൾ ചേർത്താണ് നിർമിക്കുന്നത്. ഇവ നമ്മുടെ ഉള്ളിലേക്ക് പോകുപ്പോൾ പല
തരത്തിലുള്ള അസുഖങ്ങളാണ്
നമുക്ക് പിടിപെടുന്നത്. പരിസരം ആണെങ്കിൽ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. കഴിക്കുന്നതിന്റെ ബാക്കി വേസ്റ്റ് മറ്റും റോഡുകളിൽ നിക്ഷേപിക്കുന്നു, ഡ്രെയിനേജ് വേസ്റ്റ് മറ്റും കടലിൽ തള്ളുന്നു. ഇതെല്ലാം മതി നമ്മളെ വിട്ടുമാറാത്ത രോഗികളാക്കാൻ.
വ്യായാമം, കൈ കഴുകൽ, ശരിയായ ഭക്ഷണശൈലി, പരിസര ശുചിത്വം ഇവയെല്ലാം നാം ശീലിച്ചാൽ നമുക്ക് രോഗം വരാതെ പ്രതിരോധിക്കാൻ കഴിയും. എന്നാൽ നാം അത് അംഗീകരിക്കുന്നില്ല. നമ്മൾ ഓരോരുത്തരും ശ്രമിച്ചാൽ ഈ പകർച്ചവ്യാധികളെ ഒരു പരിധി വരെ ഒഴിവാക്കാം. അതിന് നമ്മൾ തയ്യാറാവണം.
ഇപ്പോൾ നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന
മഹാമാരിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് -19. നമ്മൾ എല്ലാവരും ഒരുമിച്ച് ശ്രമിച്ചാൽ മാത്രമേ നമുക്ക് അതിനെ നിയന്ത്രിക്കാൻ പറ്റുകയുള്ളൂ. ഇടയ്ക്കിടെ കൈ കഴുകുക, തുമ്മുപ്പോഴും ചുമക്കുമ്പോഴും
ടിഷ്യു പേപ്പർ കൊണ്ടോ തൂവാല കൊണ്ടോ മൂക്കും വായും മറക്കുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക. ഇങ്ങനെ ചെയ്ത് നമുക്ക് ഒറ്റകെട്ടായി ഈ മഹാമാരിയെ തുരത്താം, നല്ല ഒരു നാളേക്ക് വേണ്ടി.വീട്ടിലിരിക്കൂ സുരക്ഷിതരാവൂ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|