നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽഒന്നാണ് നടുവട്ടംസ്കൂൾ.വിദ്യാഭ്യാസം മാനുഷികമൂല്യങ്ങൾ വളർത്തിയെടുക്കും എന്നു വിശ്വസിച്ച ദേശസ്നേഹവും ത്യാഗമനോഭാവവും കൈമുതലായി ഉണ്ടായിരുന്ന ഏതാനും മഹാത്മക്കളുടെ പ്രവർത്തനഫലമായി ഉണ്ടായതാണ്ഈ സ്ഥാപനം.നമ്മുടെ നാടിന്റെ സാമൂഹ്യചരിത്രത്തിന്റെ നാൾവഴിയിൽ അജ്ഞതയുടെ അന്ധകാരത്തിലാണ്ടുകിടന്ന ഒരു ജനതയെ പുരോഗതിയുടേയും എെശ്വര്യത്തിന്റേയും പന്ഥാവിലേക്ക് കൈപിടിച്ചുയർത്താൻ അനേകം പുണ്യാത്മാക്കൾ ത്യാഗപൂർണ്ണമായ സേവനങ്ങൾ സ്വയം സമർപ്പിക്കപ്പെട്ടിട്ടുണ്ട്.ആ സുകൃതികളുടെ സ്മരണകൾക്ക് മുൻപിൽ നമസ്ക്കരിക്കുന്നു. സാധാരണക്കാരായ ഇന്നാട്ടുകാർക്ക്, വിദ്യഭ്യാസസൗകര്യം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇരട്ടക്കളങ്ങരക്ഷേത്രത്തിനു കിഴക്കുവശത്തായി”നടേവാലേൽ”സ്ക്കൂൾ എന്നപേരിൽ അറിയപ്പെട്ട നായർസമാജം പ്രൈമറി സ്ക്കൂൾസ്ഥാപിക്കപ്പെടുന്നത്. 1947 ൽഇതിന്റെ എൽ.പി വിഭാഗം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം ക്ഷേത്രത്തിനുപടിഞ്ഞാറു ഭാഗത്തുണ്ടായിരുന്ന നമ്പുവിളകൊട്ടാരത്തിലേക്ക് മാറ്റപ്പെട്ടുകയുംചെയ്തു, ഇവിടെ പകുതികച്ചേരി പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽരേഖപ്പെടുത്തിയിട്ടുണ്ട്.ഈസ്ക്കൂൾ1966-ൽഹൈസ്ക്കൂളായും1997-ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്ക്കൂളായുംഉയർത്തപ്പെട്ടു.2002 മുതൽ സ്ക്കൂളിനോട് അനുബന്ധിച്ച് സ്വാശ്രയ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്.

മാനേജ്മെന്റ് [തിരുത്തുക | മൂലരൂപം തിരുത്തുക]

നടുവട്ടം 98-ാംനമ്പർ N.S.S കരയോഗമാണ് ഈ സ്ക്കൂളിന്റെ ഉടമസ്ഥർ.കരയോഗാഗംങ്ങൾ തെരഞ്ഞെടുക്കുന്ന പ്രസിഡൻറ് ,വൈസ് പ്രസിഡന്റ്,സെക്രട്ടറി, ജോ:സെക്രട്ടറി,ഖജാൻജി എന്നിവരടങ്ങിയ ഒൻപതംഗ കമ്മിറ്റിയാണ് കരയോഗഭരണംനടത്തുന്നത്.കരയോഗം പ്രസിഡൻറ് ആണ് സ്ക്കൂൾ മാനേജരായി വരുന്നത്.പടിഞ്ഞാറെകളീക്കൽ പി.കെ.ഗോപിനാഥൻനായർ ആണ് നിലവിൽ സ്കൂൾ മാനേജർ.

പി.ടി.എ[തിരുത്തുക | മൂലരൂപം തിരുത്തുക]

സ്കൂളിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാനേജ് മെന്റിനും,പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അധ്യപകർക്കും പിന്തുണ നൽകി കൊണ്ട് മാതൃകപരമായപ്രവർത്തനം നടത്തുന്നു.ശ്രീ.ബി.രാജേഷ് ആണ് പി.ടി.എ യുടെ പ്രസിഡന്റ്