സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ :
പ്രവേശനോത്സവം 2018
2018-19 വിദ്യാലയവർഷത്തിലേക്കുള്ള കാല്വവെയ്പ്. പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേഷം സിപിപിഎച്ച്എംഎച്ച്എസ്സില് വീണ്ടും കുട്ടികളുടെ ഹർഷാരവങ്ങൾ മുഴങ്ങി. സ്കൂൾ പി ടി എ പ്രസിഡന്റ് ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് എം സ്വാഗതം അർപ്പിച്ചു.വാര്‍ഡ് മെമ്പർ ശ്രീ ഷൗക്കത്ത് മാസ്റ്റര്‍ പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സി.പി പോക്കർ, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അധ്യാപിക ഷേർലി പിസി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പ്രമോദ് സർ, സ്റ്റാഫ് സെക്രട്ടറി ശ്രീകമാർ എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു. മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ...
മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തിലേക്ക് ഒരു ചുവട്...കുട്ടികൾക്ക് സ്ലേറ്റും പെൻസിലും പോലെ കമ്പ്യൂട്ടറും ഉപയോഗിക്കുന്ന കാലഘട്ടം വിദൂരതയില്ല എന്ന ഓർമപ്പെടുത്തൽ...താനൂർ എം എല്‍.എ എ അബ്ദുറഹ്മാൻ പ്രത്യേക വികസനഫണ്ടിൽ നിന്നും അനുവദിച്ച ഐ ടി ലാബിൽ പത്ത് കമ്പ്യൂട്ടർ സമർപ്പണവും പോയവർഷത്തിൽ നടത്തി. സിപിപിഎച്ച്എംഎച്ച്എസ്സിലെ വിജയികൾക്കുള്ള അനുമോദനച്ചടങ്ങ് 18. 07. 2018ന് സിപിപിഎച്ച്എംഎച്ച്എസ്സ് അങ്കണത്തിൽ നടന്നു. സ്കൂൾ പി ടി എ പ്രസിഡന്റ് ഹനീഫ നിയന്ത്രണച്ചുമതല ഏറ്റെടുത്ത ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്ട്രർ രാജീെവ് എം,ഡെപ്യൂടി എച്ച്.എം പ്രമോദ് സര്, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അദ്ധ്യാപിക ഷെർലി. പിസി എന്നിവർ സംസാരിച്ചു. സ്കൂളിലെ കുട്ടിക്കൂട്ടം,സ്ക്കൗട്ട്&ഗൈഡ്സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
മികവ് 2018
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം തിളക്കമാര്‍ന്ന വിജയം കാഴ്ചവെക്കുന്ന സ്ക്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നതിനാായി ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC ബാച്ചിനെ ഒരുക്കിയെടുക്കുകയാണ്സിപിപിഎച്ച്എംഎച്ച്എസ്സ്. പുതിയ SSLC ബാച്ചുകൾക്ക് മോട്ടിവേഷൻ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് അദ്ധ്യാപകനായ ഉദയകുമാർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. വിജയഭേരി കൺവീനർ ആയ ഇസ്മയിൽ മാസ്റ്റർ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപികൻ രാജീവ് എം ആശംസകൾ നേർന്നു
2021-22 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ :
IT ക്ലബ്ബ്
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സിപിപിഎച്ച്എംഎച്ച്എസ്സ്. ഓരോ ഡിവിഷനിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
പ്രവർത്തി പരിചയ ക്ലബ്
കലാവൈഭവത്തിന്റെ നൂതനമായ പാതയിൽ പുതിയ വഴിത്തിരിവുകൾക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി പാചകമത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടാനായത് അഭിമാനകരമാണ്
ലൈബ്രറിയും റീഡിംങ്ങ്റൂമും
മികച്ച നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും വായനമൂലയും സ്ക്കൂളിലെ എല്ലാ പ്രവർത്തനപഥങ്ങളിലും വെളിച്ചം പകരുന്ന വിളക്കാണ്. എല്ലാ വർഷവും ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം കുട്ടികളെ പുതിയപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിൽ അഭിരുചിയുള്ളവരാക്കിമാറ്റുന്നതിനും സഹായുക്കുന്നു
ഹെൽത്ത് ക്ലബ്ബ്
ഒഴൂർ സി.പി.പി.എച്ച്.എം.എച്ച്.എസ്. സ്ക്കൂളിൽ പ്രവരത്തനംകൊണ്ട് കർമ്മനിരതമായ ഹെൽത്ത്ക്ലബ്ബ്,പഠനത്തോടൊപ്പം ആരോഗ്യശുചിത്വമേഖലയിലെ പ്രവരത്തനങ്ങൾ കൂടി ഏറ്റെടുത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. വ്യക്തിശുചിത്വം,പരിസരശുചിത്വം,എന്നിവയിൽ കൂടുതൽ അവബോധമുണ്ടാക്കുന്നതിനും ലഹരി വസ്തുക്കളുടെ ലോകത്തിലേക്കുള്ള കുരുന്നുകളുടെ സഞ്ചാരത്തിൽ നിന്നും അവരെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയും പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഹെൽത്ത് ക്ലബ്ബ്. ക്ലബ്ബിന്റെ പ്രവർത്തനാരംഭം മുതൽ ലക്ഷ്യം തെറ്റാതെ സജീവതയോടെ അതിന്റെ പ്രവർത്തനങ്ങൾക്ക്
സാരഥ്യം വഹിക്കുന്നത് ശ്രീ ഇസ്മായിൽ കെ.ടി എന്ന അദ്ധ്യാപകനാണ്.
കല - കായികം
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. ജില്ല,സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിര സാന്നിദ്ധ്യം. ഉപജില്ലാ-ജില്ലാ കായികമേളകളിലെ സ്ഥിര പങ്കാളിത്തം.
സംസ്ഥാനകലാമേള
- കഥാപ്രസംഗം -എ ഗ്രേഡ്
- അറബിപദ്യം -എ ഗ്രേഡ്(തുടരച്ചയായി 3തവണ)
നേർക്കാഴ്ച
കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ നേർക്കാഴ്ച എന്ന പദ്ധതി പ്രകാരം ഈ സ്ക്കൂളിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും വരച്ചു ചേർത്ത ചിത്രങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്
-
Fathima rinshida 9c
-
fathima shahala p 9A
-
Fathima shifana v k 9A
-
musina
-
Rajimol 8C
-
rajimol c 8C
-
vyshak 8c
-
-
-
-
-
-
-
-
-
-
-
-
-
-
-