ക്ലബ്ബുകൾ
ഗണിത ക്ലബ്ബ്
ഐ. ടി ക്ലബ്
സയൻസ് ക്ലബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
വിദ്യാരംഗം കലാസാഹിത്യവേദി
പരിസ്ഥിതി ക്ലബ്ബ്
കാർഷിക ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഹരിത സഭ
ഹിന്ദി ക്ലബ്ബ്
സംസ്‌കൃതം ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
നൃത്തക്ലബ്ബ്

സ്പോർട്സ് ക്ലബ്

കായികപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രൈമറി തലം മുതലുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകിവരുന്നു. ഈ അധ്യയന വർഷത്തിൽ ജില്ലാതലം വരെയുള്ള മത്സരങ്ങളിൽ ഒന്നാമതെത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കുട്ടികളെ ഹൗസ് അടിസ്ഥാനത്തിൽ തിരിച്ചു കബഡി ,ഖോ ഖോ, ക്രിക്കറ്റ്, ഫുട്ബോൾ ഇവയിൽ പരിശീലനം നൽകി വരുന്നു.


ഐ. ടി ക്ലബ്

പ്രമാണം:42344 it.png

വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 17ലാപ്ടോപ്പുകൾക്ക് പുറമെ 8പ്രോജക്ടറുകൾ, സ്പീക്കറുകൾ എന്നിവയുമുണ്ട്.