ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/ക്ലബ്ബുകൾ/2023-24
സ്പോർട്സ് ക്ലബ്
കായികപ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രൈമറി തലം മുതലുള്ള കുട്ടികൾക്ക് കായിക പരിശീലനം നൽകിവരുന്നു. ഈ അധ്യയന വർഷത്തിൽ ജില്ലാതലം വരെയുള്ള മത്സരങ്ങളിൽ ഒന്നാമതെത്താൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .കുട്ടികളെ ഹൗസ് അടിസ്ഥാനത്തിൽ തിരിച്ചു കബഡി ,ഖോ ഖോ, ക്രിക്കറ്റ്, ഫുട്ബോൾ ഇവയിൽ പരിശീലനം നൽകി വരുന്നു.
ഐ ടി ക്ലബ്
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 17ലാപ്ടോപ്പുകൾക്ക് പുറമെ 8പ്രോജക്ടറുകൾ, സ്പീക്കറുകൾ എന്നിവയുമുണ്ട്
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്.
ഇംഗ്ലീഷ് ക്ലബ്
ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ്.അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആംഗലേയ ഭാഷയെ സമീപിക്കാൻ ഈ സ്‌കൂളിലെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചിട്ടുള്ളത് . അതിനുള്ള അവസരം ഓരോ കുട്ടിക്കും നൽകി വരുന്നു. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കാൻ ഇംഗ്ലീഷ് ക്ലബിന് സാധിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, എന്നിവ സംഘടിപ്പിച്ചു
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ക്വിറ്റ് ഇന്ത്യ, ശിശു ദിനം തുടങ്ങിയ ദിനാചരണങ്ങളോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.
സയൻസ് ക്ലബ്ബ്
നിത്യജീവിതത്തിന്റെ ഭാഗമായ ശാസ്ത്രം, ജീവിത സന്ദർഭങ്ങളുമായി ബന്ധപ്പെടുത്തിയും അത് കൗതുകകരമായി അവതരിപ്പിച്ചും കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കാൻ എപ്പോഴും അവസരങ്ങൾ നൽകിയും ശാസ്ത്രവിഷയത്തിന്റെ മധുരം കുട്ടികളിൽ ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്