മാർത്തോമ എൽ. പി .എസ് . വാളകം/ക്ലബ്ബുകൾ
ഗണിത ക്ലബ്ബ്
മികച്ച പ്രവർത്തനം കാഴ്ച വെയ്ക്കുന്ന ഒരു ഗണിത ക്ലബ് ഈ സ്കൂളിൽ ഉണ്ട് .എല്ലാ ആഴ്ചയിലും ബുധനാഴ്ച ദിവസം ക്ലബ് അംഗങ്ങൾ ഒത്തു ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു .ഗണിതമൂല ,ഗണിത കിറ്റ് ,ഗണിത മാഗസിൻ ,എന്നിവ സസ്കൂളിലും കുട്ടികളുടെ ഭവനങ്ങളിലും ഒരുക്കുകയും ,ഗണിത കേളികൾ ,ക്വിസ് ,പസിലുകളുടെ അവതരണം എന്നിവയും ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തുവരുന്നു .സ്കൂൾ ലൈബ്രറിയിലെ ഗണിതപുസ്തകങ്ങളും ഇന്റർനെറ്റ് സൗകര്യവും ക്ലബ് പ്രവർത്തനങ്ങൾക്കായി ഉപയിഗിച്ചുവരുന്നു .
ശാസ്ത്രക്ലബ് =
2022-2023 അധ്യയന വർഷം
വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനായി ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. 2022 ജൂൺ 1ന് ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു .ക്വിസ് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ദിനാചരണങ്ങൾ സംഘടിപ്പിക്കുക ,ശാസ്ത്ര മാസികകൾ തയ്യാറാക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .
2023-2024 അധ്യയന വർഷം
വിദ്യാർത്ഥികളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും ശാസ്ത്ര വിഷയത്തിൽ താൽപര്യം സൃഷ്ടിക്കുന്നതിനും ആയി ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ജൂൺ 9-)0 തീയതി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി "കുട്ടി പരീക്ഷണം "എന്ന പേരിൽ ഒരു പരിപാടി ആസൂത്രണം ചെയ്തു. ഓരോ ക്ലാസുകാരും ഒഴിവുവേളയിൽ ലളിതമായ പരീക്ഷണങ്ങൾ അവതരിപ്പിക്കുകയും എല്ലാ പരീക്ഷണങ്ങളുടെയും പരീക്ഷണക്കുറിപ്പ് ഉൾപ്പെടെ സ്കൂളിന്റെ മൊത്തത്തിൽ "ഞങ്ങളുടെ പരീക്ഷണങ്ങൾ" എന്ന പേരിൽ ഒരു പതിപ്പ് തയ്യാറാക്കുകയും ചെയ്തു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾനടത്തപ്പെടുന്നു.ഇംഗ്ലീഷ് അസംബ്ളിനടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.
ആരോഗ്യ പരിസ്ഥിതി ക്ലബ്ബ്
കുട്ടികളിൽ മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തുക,പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യത്തോടുകൂടി ആരോഗ്യ പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു .അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്.ജീവിത ശൈലീരോഗ നിയന്ത്രണം ,ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്.
വിദ്യാരംഗം കലാസാഹിത്യവേദി
മുൻവിദ്യാർത്ഥികളുടെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു .എല്ലാ ആഴ്ചയിലും വെള്ളിയാഴ്ച ദിവസം സർഗ്ഗവേള നടത്തപ്പെടുന്നു.കഥ / കവിതപൂരണം ,സംഘഗാനം ,നാടകം ,ആംഗ്യപ്പാട്ട് എന്നീ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നു .\സംസ്ഥാന കലോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കാഴ്ച വെയ്ക്കുകയും ചെയ്തു.
= ഭാഷാ ക്ലബ്
2022-2023 അധ്യയന വർഷം
കുട്ടികളിൽ ഭാഷാ അഭിരുചി വളർത്തുന്നതിന് ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയും ക്ലാസ് റൂം വായന മൂലയും സജ്ജീകരിക്കുകയും കുട്ടികൾ തന്നെ ഇതിന്റെ മേൽനോട്ടം നിർവഹിച്ചു വരുന്നു.
2023-2024 അധ്യയന വർഷം
കുട്ടികളുടെ ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഭാഷാ ക്ലബ്ബ് 14- 6 -2023 രൂപീകരിച്ചു. ഭാഗമായി ഭാഷാ ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാദിന പ്രതിജ്ഞ,പി എൻ പണിക്കർ അനുസ്മരണം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. വായന വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 23 -)0 തീയതി സാഹിത്യകാരൻ ശ്രീ കെ കെ കുമാരനുമായി ( തൃക്കളത്തൂർ )അഭിമുഖം നടത്തി.കഥാ രചന കവിതതാരചന, കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചു
ഭാഷോത്സവം
ഇന്ത്യയിലെ പ്രമുഖനായ കവിയായിരുന്ന ചിന്നസ്വാമി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ഡിസംബർ 7-)0 തീയതി മുതൽ 11-)0 തീയതി വരെ ഭാഷോത്സവം നടത്തപ്പെട്ടു. ഡിസംബർ 7 ന് "ഇന്നോ മാർത്തോമാ " എന്നപേരിൽ എക്സിബിഷന്റെയും ഭാഷോത്സവത്തിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി മോൾസി എൻഡോസ് നിർവഹിച്ചു. പിടിഎ ചെയർപേഴ്സൺ അധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി കെ കുഞ്ഞ്സ്വാഗതം ആശംസിച്ചു. തുടർന്ന് ഭാരതീയാറിനെ കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ഭാരതിയാറിന്റെ പാപ്പാ പാട്ട് എന്ന പ്രശസ്തമായ കവിത കേൾപ്പിക്കുകയും ചെയ്തു. ശേഷം രക്ഷകർത്താവായ ശ്രീമതി ജോസ്നാ വിനീത് ഭാരതിയാറിന്റെ ഏതാനും കവിതകൾ പാടുകയും അതിന്റെ അർത്ഥം പറഞ്ഞു നൽകുകയും ചെയ്തു. ഡിസംബർ 8 ന് എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പാട്ടരങ്ങ് സംഘടിപ്പിച്ചു. ഡിസംബർ 9,10 തീയതികളിൽ ഓൺലൈൻ കഥോത്സവം സംഘടിപ്പിച്ചു. ഡിസംബർ പതിനൊന്നാം തീയതി നാട്ടുവിശേഷം,കൂട്ടെഴുത്ത് എന്നീ പരിപാടികൾ നടത്തി. തുടർന്ന് ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് പത്രപ്രകാശനവും ഇതോടൊപ്പം നടത്തപ്പെട്ടു. ഗംഭീരമായ പരിപാടികളിലൂടെ ഭാഷോത്സവം പൂർത്തീകരിക്കാൻ സാധിച്ചു.
ലഹരി വിരുദ്ധ ക്ലബ്
2022-2023 അധ്യയന വർഷം
ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി വാളകം മാർത്തോമ എൽ പി സ്കൂളിൽ 30-09-2022 ന്ത സ്കൂൾ തല ജനജാഗ്രത സമിതി രൂപീകരിച്ചു. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെ ഒന്നാം ഘട്ടമായി വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ ആറാം തീയതി പ്രത്യേക അസംബ്ലിയും തുടർന്ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ പ്രവർത്തന ഉദ്ഘാടനം കുട്ടികളെ ലൈവ് ആയി കാണിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു. 2022 ഒക്ടോബർ 7 രാവിലെ 11 മുതൽ ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബിയുടെ നേതൃത്വത്തിൽ ഈശ്വര പ്രാർത്ഥനയുടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ഷിബു കെ ഇ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസ്വി,ദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിസി എൽദോസ് എന്നിവർ ചേർന്ന് ലഹരി വിരുദ്ധ കയ്യൊപ്പ് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വാളകം PHC ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ലെനിൻ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. റിട്ട സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.കെ ജി മാത്യു, റിട്ട ഹെഡ്മാസ്റ്റർ ശ്രീ. സി.പി വർഗീസ്, എക്സൈസ് ഓഫീസർ ശ്രീ.സാബു ജേക്കബ്, റിട്ട ടീച്ചർ ശ്രീമതി.അന്നമ്മ വർഗീസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.ദീപം തെളിയിച്ചുകൊണ്ട് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും മറ്റ് അംഗങ്ങളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികൾ എല്ലാവരും ചേർന്ന് പ്ലക്കാർഡ് നിർമ്മിക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ഫ്ലാഷ് മോബും ഇതോടൊപ്പം അവതരിപ്പിച്ചു.
2023-2024 അധ്യയന വർഷം
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജൂൺ 26ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. ഹെഡ്മിസ്റ്റർ ശ്രീമതി മേരി.കെ കുഞ്ഞിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട ബോധവൽക്കരണം അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകുകയുണ്ടായി. ലഹരി വിരുദ്ധ പോസ്റ്ററുകൾ, കവിതാലാപനം, മറ്റു പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു ഇതിനോട് അനുബന്ധിച്ച് രക്ഷിതാക്കൾക്കും വേണ്ടത്ര ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മൂന്നാംഘട്ട പരിപാടികളിൽ 2023 നവംബർ 14ന് പ്രത്യേക ശിശുദിന അസംബ്ലി സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകൻ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ജില്ലയിലെ സമ്പൂർണ്ണ പുകയില രഹിത - ലഹരി രഹിത വിദ്യാലയം ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ബോർഡുകൾ സ്ഥാപിക്കുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് ലഹരി ഉപയോഗം തടയുന്നതുമായ ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തുകയും അത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്കൂൾ അധികാരികളെ അറിയിക്കുവാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടത്ര നിർദ്ദേശം നൽകി.
സുരക്ഷാ ക്ലബ്ബ്
2022-2023 അധ്യയന വർഷം
വളർന്നുവരുന്ന പുതുതലമുറയെ സുരക്ഷാ ജ്ഞാനം ഉള്ളവരാക്കുക, നിത്യജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന സുരക്ഷാപ്രശ്നങ്ങളെ ബൗദ്ധികമായും കായികമായും കർമ്മനിരതരാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2022-2023 അധ്യയന വർഷത്തിൽ സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയിലൂടെ വിദ്യാർഥികളെയും അതിലൂടെ സമൂഹത്തെയും ശുചിത്വ ശീലങ്ങളിൽ ബോധവാന്മാരാക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരോഗ്യ സുരക്ഷയെ സംബന്ധിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ നടത്തി.നാം വളർത്തിയെടുക്കേണ്ട ആരോഗ്യശീലങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.പ്രാഥമികകൃത്യങ്ങൾ എല്ലാ ദിവസവും ചെയ്തു എന്ന് ഉറപ്പാക്കാൻ,ആഹാരശീലങ്ങൾ പാലിക്കൽ എന്നിവ നമ്മുടെ ആരോഗ്യത്തെ എത്രമാത്രം ബാധിക്കുന്നു എന്ന് വിശദമാക്കി പരിസര ശുചിത്വം പകർച്ചവ്യാധികളെ തടയുന്നതിനും സമൂഹത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്ന് ബോധ്യപ്പെടുത്തി. പകർച്ചവ്യാധികൾ മാരകരോഗങ്ങൾ എന്നിവയിൽ നിന്ന് രക്ഷനേടാൻ കാലാനുസൃതമായ വാക്സിനേഷനുകൾ അത്യന്താപേക്ഷിതമാണ് എന്നും അവൻ നിർബന്ധമായും ചെയ്യേണ്ടതാണെന്നും ബോധ്യപ്പെടുത്തി. ഇതിന്റെ ഭാഗമായി എല്ലാവരും തികഞ്ഞ ശുചിത്വ ചിന്താഗതിയോടെ വളരുമെന്ന് പ്രതിജ്ഞ എടുത്തു.
2023-2024 അധ്യയന വർഷം
വിദ്യാർത്ഥികളിലെ സുരക്ഷാ ജ്ഞാനത്തെ ഉളവാക്കുന്നതിനും വളർത്തുന്നതിനും വേണ്ടി 9-6-2023 ന് സുരക്ഷാ ക്ലബ്ബ് രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച് അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനും ബന്ധപ്പെടുന്നതിനും വേണ്ടി ദുരന്തനിവാരണ സെൽ രൂപീകരിക്കുകയും സ്കൂൾ സേഫ്റ്റി നോഡൽ ഓഫീസറിനെ നിയമിക്കുകയും ചെയ്തു. സ്കൂൾ പ്രവേശന വഴികളിലും, സ്കൂളിന്റെ പരിസരങ്ങളിലും അപകടകരമായ മരങ്ങൾ ഒന്നും തന്നെയില്ലെന്ന് സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറപ്പുവരുത്തി. റോഡ് നിയമങ്ങളെക്കുറിച്ചും റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും റിട്ട വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ സി കെ എബ്രഹാം കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ഉണ്ടായി. മൃഗങ്ങളിൽ നിന്ന് നേരിടുന്ന ഉപദ്രവങ്ങളെക്കുറിച്ചും അവയെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും, ശ്രീ രതീഷ് സാർ ക്ലാസ് കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയുണ്ടായി
ഹെൽത്ത് ക്ലബ്ബ്
2022-2023 അധ്യയന വർഷം
ആരോഗ്യമുള്ള ഒരു പുതുതലമുറയ്ക്ക് മാത്രമേ മെച്ചപ്പെട്ട ഒരു നാളയെ കെട്ടിപ്പടുക്കാൻ സാധിക്കൂ എന്ന ലക്ഷ്യത്തോടെ 01-06-2022 ന് ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിൻസി ബേബി ഹെൽത്ത് ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി എല്ലാ വെള്ളിയാഴ്ചയും ഡ്രൈ ഡേ ആചരിച്ചുവരുന്നു. ഹെൽത്ത് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 5-7-2022 ന് വാർഡ് മെമ്പർ ശ്രീമതി മോൾസി എൽദോസിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനെക്കുറിച്ചും വ്യക്തി ശുചിത്വം പാലിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി. അതോടൊപ്പം തന്നെ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കൽ ആവശ്യകത എന്നിവ വിലയിരുത്തി.കോവിഡ് കാലത്തിനു ശേഷം കുട്ടികളിലും മുതിർന്നവരിലും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. അതിനാൽ വിദ്യാർത്ഥികളിൽ മാസംതോറും അവരുടെ ആരോഗ്യപ്രശ്നങ്ങൾ വിലയിരുത്തുന്നു. കൂടാതെ അവരുടെ ഉയരം ഭാരം എന്നിവ തിട്ടപ്പെടുത്തുകയും ചെയ്യുന്നു. തുടർച്ചയായി ചില കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നതിനാൽ രക്ഷകർത്താക്കൾക്ക് ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ നടത്തി.2023 മാർച്ച് 3-)0 തീയതി പഞ്ചായത്ത് ആരോഗ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ നടന്നു. ആയുർവേദം,അലോപ്പതി, ഹോമിയോ എന്നിവിടങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ ചെക്കപ്പും അന്നേദിവസം നടന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിസരപ്രദേശങ്ങളിൽ ഉള്ളവർക്കും ആവശ്യമായ നിർദ്ദേശങ്ങളും സൗജന്യ പരിശോധനയും നടത്തുകയും ചെയ്തു. കൃത്യമായ സമയത്ത് കുട്ടികൾക്ക് അയൺ & ഫോളിക് ആസിഡ് ഗുളികയും ആൽബന്റസോൾ ഗുളികയും നൽകി .
2023-2024 അധ്യയന വർഷം
2023- 24 അധ്യയന വർഷത്തിൽ ആരോഗ്യ സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ ചുവടെ ചേർക്കുന്നു. കുട്ടികൾക്ക് ആരോഗ്യ സുരക്ഷയെപ്പറ്റി ബോധവൽക്കരണ ക്ലാസുകൾ. കുഷ്ഠരോഗ നിയന്ത്രണത്തിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളും കുട്ടികളിൽ കുഷ്ഠരോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുകയും, ഇല്ല എന്ന് ഉറപ്പുവരുത്തി ആരോഗ്യ കേന്ദ്രത്തിൽ അറിയിപ്പ് നൽകുകയും ചെയ്തുവരുന്നു.
പരിസ്ഥിതി ക്ലബ്ബ്
2022-2023 അധ്യയന വർഷം
മണ്ണും മനസ്സും തമ്മിലുള്ള ജൈവ ബന്ധത്തിന്റെ നാനാർത്ഥങ്ങളെ സൂക്ഷ്മവും സുന്ദരവുമായി നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. വിദ്യാലയത്തെ ഹരിതവും ശുദ്ധവും മനുഷ്യത്വ പൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ശലഭോഭ്യാന പാർക്ക് നിർമ്മിക്കുകയുണ്ടായി. അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന് സ്കൂളിൽ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിക്കുക ഉണ്ടായി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഇടവിട്ട് കൃഷിത്തോട്ടം സന്ദർശിക്കുകയും വളവും മറ്റു നൽകി അവരെ പരിപാലിച്ചു വരികയും ചെയ്യുന്നു. വാളകം ഗ്രാമപഞ്ചായത്തിൽ മികച്ച വനിതാ കർഷകക്കുള്ള അവാർഡ് നേടിയ, ക്ലാസ് രണ്ടിൽ പഠിക്കുന്ന കുട്ടിയുടെ അമ്മയുമായ ശ്രീമതി അനു ഗിരീഷിനെ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ശ്രീമതി അനു സ്കൂളിലേക്ക് വേണ്ടി പേര, ചാമ്പ, ടിഷ്യു വാഴ,നാരകം, മാതളം, മുന്തിരി എന്നിവയുടെ തൈകൾ നൽകുകയും ചെയ്തു. മരങ്ങൾ പരിസ്ഥിതിക്ക് നൽകുന്ന പ്രാധാന്യം വളരെ വിലപ്പെട്ടതാണെന്നും കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഇവരുടെ ഭവനം സന്ദർശിക്കുകയും കൃഷി രീതികൾ പരിചയപ്പെടുകയും ചെയ്തു.
2023-24 അധ്യയന വർഷം
സ്കൂൾ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സ്തുത്യാർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. നിരവധി കുട്ടികൾ പരിസ്ഥിതിസേവകരായും തുടർന്നും പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറി കൃഷി ചെയ്തുവരുന്നു. അതിനായി "KILA" സഹായവും ലഭിച്ചു. ഇതിൽ നിന്നും കിട്ടുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് കുട്ടികൾ മനോഹരമായ ഒരു പച്ചക്കറിത്തോട്ടവും പൂന്തോട്ടവും നിർമ്മിച്ചു തന്നു. കൃഷിത്തോട്ട പരിപാലനത്തിൽ കുട്ടികൾ വളരെ ഉത്സാഹം ഉള്ളവരായി കാണപ്പെട്ടു.
ഹരിത സഭ
മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ചുവടെ ചേർക്കുന്നു. മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി നവംബർ 14ന് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പുതുതലമുറകളിൽ മാലിന്യനിർമാർജനത്തെ കുറിച്ച് അവബോധം കൊണ്ടുവരാനും മാലിന്യമുക്ത നവകേരളത്തിന് പുതിയ ആശയങ്ങൾ നൽകുവാനും അവസരം നൽകുന്ന വേദിയായി മാറി. ഇതിന്റെ ഭാഗമായി ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഹരിതസഭ നിയന്ത്രിക്കുന്നതിന് കുട്ടികളുടെ പാനൽ പ്രതിനിധിയെ തിരഞ്ഞെടുത്തു. കൂടാതെ അധ്യാപകരും, രക്ഷകർത്താക്കളും,വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരം വൃത്തിയാക്കുകയും മാലിന്യത്തെ വേർതിരിച്ച് സംസ്കരിക്കുന്നതിനും പ്ലാൻ തയ്യാറാക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ വീടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ, ബയോ വേസ്റ്റുകൾ എന്നിവ വേർതിരിക്കുവാനും അവ കൃത്യമായി ഹരിതസഭ അംഗങ്ങൾക്ക് നൽകുവാനും നിർദ്ദേശങ്ങൾ നൽകി. പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി ഉപയോഗിക്കാനും അവ തന്നെ റീ യൂസ് ചെയ്യുവാനും പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഒഴിവാക്കുവാനും ആവശ്യപ്പെട്ടു. "പ്ലാസ്റ്റിക് വലിച്ചെറിയരുത്" എന്ന പ്രതിജ്ഞ എല്ലാവരെക്കൊണ്ട് എടുപ്പിക്കുകയും സ്കൂൾ പ്ലാസ്റ്റിക് നിരോധിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു