ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ/2023-2024
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം -ജൂൺ 3
പനംകുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ ജൂൺ മൂന്നിന് പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. പുതിയതായി വന്ന കുരുന്നുകളെ സമ്മാനങ്ങൾ നൽകിക്കൊണ്ട് വരവേറ്റു .പ്രവേശനോത്സവം പ്രധാനധ്യാപിക ശ്രീമതി സുനിത ടീച്ചർ സ്വാഗതം ആശംസിച്ചു പരിപാടികൾ ആരംഭിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ സുധീഷ് അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻ ജെറിഷ് നിർവഹിച്ചു .മറ്റ് വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആശംസകൾ അർപ്പിക്കുകയും പഠനോപകരണ വിതരണം നടത്തുകയും ചെയ്തു .എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു പരിപാടികൾ അവസാനിപ്പിച്ചു.
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 തിങ്കളാഴ്ച പ നം കുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.ഡിവിഷൻ കൗൺസിലരുടെയും പ്രധാന അധ്യാപികയുടെയും നേതൃത്വത്തിൽ എക്കോ ക്ലബ് അംഗങ്ങളും മറ്റു വിദ്യാർത്ഥികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.10.30 am ന് സംസ്ഥാനതല പരിസ്ഥിതി ദിനത്തിന്റെ ഉദ്ഘാടന പരിപാടികൾ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ്സിലൂടെ കാണിച്ചുകൊടുക്കുകയുണ്ടായി. തുടർന്ന് വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു.
ജൂൺ 19 - 23 വായനാവാരാഘോഷം
പനം കുറ്റിച്ചിറ ജി യു പി സ്കൂളിൽ ജൂൺ 19 തിങ്കളാഴ്ച വായനാദിന വാരാഘോഷം ആരംഭിച്ചു .പ്രത്യേക അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ എടുത്തു കൊണ്ട് പരിപാടികൾ ആരംഭിച്ചു. തുടർന്ന് കുട്ടികൾ കൊണ്ടുവന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായി ..തുടർന്നുള്ള ദിവസങ്ങളിൽ വായനയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയും ഉണ്ടായി.വായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ,പോസ്റ്റർ പ്രദർശനം, ആസ്വാദനക്കുറിപ്പ് ,കടങ്കഥ മത്സരം ,കഥകഥനം ,കവിതാലാപനം ,ചിത്രരചന ,അമ്മ വായന തുടങ്ങി നിരവധി പരിപാടികൾ നടന്നു .ജൂൺ 23 വായനാദിന വാരാഘോഷ സമാപനത്തിൽ കുട്ടികൾക്ക് സമ്മാനവിതരണവും വായനയെ കുറിച്ച് സംസാരിക്കുന്നതിന് വിശിഷ്ട വ്യക്തിയായി ശ്രീ jose പങ്കെടുക്കുകയും ചെയ്തു
ജൂൺ 23 ഡ്രൈ ഡേ
23 /6 /2018 വെള്ളിയാഴ്ച പനംകുറ്റിച്ചിറ ജി യു പി സ്കൂളിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഉള്ള ശുചീകരണ പ്രവർത്തനങ്ങളും പ്രത്യേക അസംബ്ലിയും നടത്തി .അസംബ്ലിയിൽ പ്രധാന അധ്യാപിക ശ്രീമതി സുനിത ടീച്ചർ മഴക്കാല രോഗങ്ങളെ കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും വീടും പരിസരവും ശുചിയാക്കുന്നതിനെ കുറിച്ചും മറ്റും ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി സംസാരിച്ചു.
ജൂൺ 26 ലഹരി വിരുദ്ധ ദിനം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കുട്ടികൾ നിർമ്മിച്ച ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനവും ഉണ്ടായി .ലഹരി വിരുദ്ധ കവിതകൾ ആലപിച്ചു . ലഹരി വിരുദ്ധ പ്രസംഗം അവതരിപ്പിച്ചു .
ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ
കഥോത്സവം
ജൂലൈ 4 ചൊവ്വ ഉച്ചയ്ക്ക് 2.30ന് പ്രീ പ്രൈമറി കഥോൽസവം ശ്രീമതി കരോളിൻ ജെറിഷ് ഉദ്ഘാടനം ചെയ്തു . പ്രധാനഅധ്യാപിക ശ്രീമതി സുനിത.എ. വി. സ്വാഗതവും യു. ർ . സി . ട്രയിനർ ശ്രീമതി കല്പകം രാജൻ പദ്ധതി വിശദീകരണം നടത്തുകയുണ്ടായി ശ്രീമതിഅമൃത ജയേഷ് ,ജിൻഷ,സിമി,രേണു ആശംസകളും ബബിതനന്ദിയും പറഞ്ഞു. ശ്രീ മതി കരോളിൻ ജെറിഷ്,കല്പകം രാജൻ അമൃത ജയേഷ് എന്നിവർ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തു. പ്രീ പ്രൈമറി കുട്ടികളുടെ കഥ പറയലുംകഥാഭിനയംവും ഉണ്ടായിരുന്നു .
ജൂലൈ 5 ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച്കുട്ടികൾ ബഷീറിൻറെ കഥാപാത്രങ്ങൾ ആയി വേഷം ധരിച്ചു സ്റ്റാൻഡേർഡ് നാലിലെ ആരതി
പാത്തുമ്മയുടെ ആട് എന്ന കഥയിലെ പാത്തുമ്മ ആയി അഭിനയിച്ചു ക്വിസ് മത്സരം നടത്തുകയുണ്ടായി
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് ,പോസ്റ്റർ രചന, പ്രസംഗം ,റോക്കറ്റ് നിർമ്മാണം, കുട്ടിക്കവിതകൾ
ചൊല്ലൽ എന്നിവയിൽപങ്കെടുത്ത് കുട്ടികൾ അവരുടെ പ്രാഗല്ഭ്യം തെളിയിച്ചു അധ്യാപക രക്ഷാകർതൃ പൊതുയോഗം
പുതിയ അധ്യായന വർഷത്തെ ജനറൽബോഡി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധ്യാപക രക്ഷാകർതൃ
പൊതുയോഗം സംഘടിപ്പിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു രക്ഷിതാക്കൾക്കായി ഒരു ബോധവൽക്കരണ
ക്ലാസ് സംഘടിപ്പിച്ചു
ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ
ഓഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം
വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ചു കൊണ്ടുവരികയും അസംബ്ലിയിൽ അത് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. യുദ്ധം ഒഴിവാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം നടത്തിയിരുന്നു.സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധത്തിന്റെ ഭീകരതയെ കാണിക്കുന്ന വീഡിയോ പ്രദർശനം ഉണ്ടായി.
ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം
ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടുവരികയും അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീര സമര സേനാനികളെ അനുസ്മരിച്ചു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
പതാകയ്ക്ക് നിറം നൽകൽ, ചിത്രരചന, ദേശഭക്തിഗാനം, ഇംഗ്ലീഷ് മലയാളം പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് പതാക ഉയർത്തി.പതാക വന്ദനം നടത്തി. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സജീവസാന്നിധ്യം സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടി.കുട്ടികളുടെ മാസ് ഡ്രിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. പ്രസംഗങ്ങളും സ്വതന്ത്രദിന ഗാനങ്ങളും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ്,എം പി ടി എ പ്രസിഡന്റ്, പ്രധാന അധ്യാപിക എന്നിവർ ആശംസകൾ അർപ്പിച്ചു. ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി. ഹോട്ടൽ ശ്രീഭവന്റെ വക എല്ലാവർക്കും ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാതന്ത്ര്യദിന പരിപാടി കണ്ണിന് കുളിർമ നൽകുന്നതായിരുന്നു.
LSS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം
എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വൃശ്ചികിനെ അനുമോദിച്ചു. അതോടൊപ്പം തന്നെ എൽഎസ്എസ് പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും പ്രശംസിക്കുകയും ചെയ്തു.എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ വൃശ്ചികിനെ അനുമോദിച്ചു.
സ്പോർട്സ് പ്രാക്ടീസ്
എല്ലാ ആഴ്ചയിലും ബുധൻ വെള്ളി ദിവസങ്ങളിൽ സ്പോർട്സ് പരിശീലനം നൽകിവരുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ
ഉണർവിനും ഇത് സഹായകമായി തീരുന്നുണ്ട്.
ഓഗസ്റ്റ് 20 സദ്ഭാവന ദിനം
ഓഗസ്റ്റ് 19ന് സദ്ഭാവന ദിനം ആചരിച്ചു. എന്താണ് സദ്ഭാവന ദിനം എന്നും എന്തിനു വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത് എന്നും പ്രധാന അധ്യാപികയും ജ്യോതി ടീച്ചറും കുട്ടികൾക്ക് വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അതിനുശേഷം സദ്ഭാവന ദിന പ്രതിജ്ഞ സ്കൂൾ ലീഡർ ആൻജോ ചൊല്ലി കൊടുക്കുകയും ചെയ്തു.
ഓണാഘോഷം
ഓഗസ്റ്റ് 16 മുതൽ തുടങ്ങിയ ഒന്നാം പാദവാർഷിക പരീക്ഷകൾ ഓഗസ്റ്റ് 24ന് അവസാനിച്ചു. ഓഗസ്റ്റ് 25ന് ഓണാഘോഷം
വളരെ ഭംഗിയായി നടത്തപ്പെട്ടു. അധ്യാപകരും കുട്ടികളും മാതാപിതാക്കളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
വിദ്യാലയവും പരിസരവും വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. ഓണാഘോഷ പരിപാടികളിൽ ആദ്യമായിത്തന്നെ
വിദ്യാലയ തിരുമുറ്റത്ത് ഒരു സൗഹൃദ പൂക്കളം ഒരുക്കി.ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ വാർഡ് കൗൺസിലർ ശ്രീമതി കരോളി ജരീഷ് എത്തിയിരുന്നു. വിവിധതരം ഓണക്കളികൾ നടത്തി. വിദ്യാർഥികളുടെ ഓണപ്പാട്ടുകൾ ഓണാഘോഷത്തിനു മാറ്റുകൂട്ടി. വിപുലമായ ഓണസദ്യയോട് കൂടി ഓണാഘോഷം സമാപിച്ചു
സെപ്റ്റംബർ മാസത്തിലെ പ്രവർത്തനങ്ങൾ
സെപ്റ്റംബർ 5 അധ്യാപകദിനം
അധ്യാപക ദിനം വളരെ സമുചിതമായ രീതിയിൽ ആഘോഷിച്ചു അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു അന്നേദിവസം അസംബ്ലി നടത്തിയത് കുട്ടികൾ പൂച്ചെണ്ടുകളും കാർഡുകളും തയ്യാറാക്കി അധ്യാപകർക്ക് ആശംസകൾ അറിയിച്ചുകുട്ടികളുടെ പ്രസംഗം, പാട്ടുകൾ എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി
വിഷൻ2023-സാമൂഹ്യശാസ്ത്രഗണിതപ്രവർത്തിപരിചയമേള
പനംകുറ്റിച്ചിറ ഗവൺമെൻറ് യുപി സ്കൂളിൽ വിഷൻ2023എന്നപേരിൽസാമൂഹ്യശാസ്ത്രഗണിതപ്രവർത്തിപരിചയമേളഡിവിഷൻ കൗൺസിലർ ശ്രീമതി കരോളിൻജെറീഷ്ഉദ്ഘാടനം നിർവഹിച്ചു .പ്രധാനധ്യാപിക ശ്രീമതിസുനിതടീച്ചർഅധ്യക്ഷതവഹിച്ചുകുട്ടികൾനിരവധിശാസ്ത്രപരീക്ഷണങ്ങൾചെയ്യുകയുണ്ടായിപഴയകാലഉപകരണങ്ങളുടെപ്രദർശനവും നടക്കുകയുണ്ടായിഗണിത സാമൂഹ്യ ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു പ്രവർത്തി പരിചയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ആസ്വാദ്യകരമായിരുന്നു