ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1895 പട്ട്യക്കാല എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ് ഗവ. എൽ പി എസ് ചുണ്ടവിളാകം . സാമൂഹ്യ പരിഷ്കർത്താവായിരുന്ന അയ്യങ്കാളിയുടെ സുഹൃത്തായിരുന്ന ശ്രീ അപ്പാവുവൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . പിന്നീട് സർക്കാരിന് വിട്ടുനൽകിയ ഈ വിദ്യാലയത്തിന് 1955 ൽ ഒരു ഓല മേഞ്ഞ കെട്ടിടം സ്വന്തമായി ഉണ്ടായി . പത്ത് സെന്റ് സ്ഥലമാണ് ആദ്യഘട്ടത്തിൽ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ടായിരുന്നത് . 1968 ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ ശങ്കരൻ മാഷിൻറെ ശ്രമഫലമായി സ്കൂളിനാവശ്യമായ കൂടുതൽ സ്ഥലം അക്വയർ ചെയ്തു . എപ്പോൾ ഒരേക്കർ മൂന്ൻ സെന്റ് സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട് . സർക്കാർ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രഥമാധ്യാപകൻ ശ്രീ നല്ല തമ്പി മാഷും ആദ്യത്തെ വിദ്യാർത്ഥി ശ്രീ സാമുവൽ ജോണുമാണ് .