ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:03, 24 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLMALPS NEDUMANGAD (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെടുമങ്ങാട് പട്ടണത്തിന്റെ  ഹൃദയഭാഗത്തിനടുത്തായി സ്ഥിതിചെയ്യുന്ന പൊതുവിദ്യാലയം.കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനുള്ള മികച്ച അന്തരീക്ഷം ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.

ചരിത്രം

എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട്‌ വാളിക്കോടിന്‌ സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് .

ഭൗതികസൗകര്യങ്ങൾ

  • സൗകര്യപ്രദമായ ക്ലാസ്റൂമുകൾ -8
  • ലൈബ്രറിറൂം
  • കമ്പ്യൂട്ടർലാബ്
  • അടുക്കള
  • ടോയ്‌ലറ്റ് -6
  • യൂറിനൽ -2
  • സ്മാർട്ട് ക്ലാസ്സ്‌റൂം -1
  • ഓഫീസ്‌ മുറി -1
  • വാഹന സൗകര്യം
  • കുടിവെളളം
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • പച്ചക്കറിത്തോട്ട നിർമ്മാണം
  • ട്രൈഡേ ആചരിക്കൽ
  • കുഞ്ഞികൈയ്യിൽ കുഞ്ഞാട് വിതരണം
  • ബാലസഭ
  • പരീക്ഷണം നടത്തൽ
  • കരാട്ടെ
  • ഫീൽഡ് ട്രിപ്പുകൾ
  • വിവിധ ക്വിസ് മത്സരങ്ങൾ


മികവുകൾ

വിദ്യാഭ്യാസ മേഖലയിൽ നിരവധി മികവുകൾ കാഴ്ച വയ്ക്കാൻ സ്കൂളിനു സാധിച്ചു. ആ മികവുകളാണ് താഴെ നൽകിയിരിക്കുന്നത് .


  • പുസ്തകപ്പുര
  • വേനൽവസന്തം
  • പെയ്തൊഴിയാതെ
  • ഇത്തിരി മണ്ണിൽ ഇത്തിരി പച്ചക്കറി
  • വേനൽ വസന്തം
  • കല്ലുപെൻസിൽ
  • മഷിത്തണ്ട് 


മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നെടുമങ്ങാട് ബസ് സ്റ്റാൻഡ് -മാർക്കറ്റ് റോഡ് -1 കി .മീ
  • തിരുവനന്തപുരം - നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ -1 കി .മീ
{{#multimaps:   8.601538581320908, 77.00609742525042   |zoom=18}}