ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വാഴമുട്ടം

Bypass road

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോ൪പ്പറേഷന് കീഴിൽ വരുന്ന പ്രദേശമാണ് വാഴമുട്ടം. തിരുവല്ലം - കോവളം ബൈപ്പാസ് റോഡിലാണ് വാഴമുട്ടം സ്ഥിതി ചെയ്യുന്നത്. കുന്നുകൾ നിറഞ്ഞ പ്രദേശമായതിനാൽ ഒരുകാലത്ത് ഇവിടെ വാഴാൻ പ്രയാസമായിരുന്നു. അതിനാലാണ് ഈ സ്ഥലത്തിന് "വാഴമുട്ടം" എന്ന പേരു വന്നതായി കരുതപ്പെടുന്നു.

ഭൂമിശാസ്ത്രം

തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് വാഴമുട്ടം സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Office

പ്രധാന പൊതു സ്ഥാപനങ്ങൾ

  • കോവളം പോലീസ് സ്റ്റേഷൻ
  • കോവളം ക്രാഫറ്റ് വില്ലേജ്