ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
- പുതിയ അധ്യയന വര്ഷം കൃഷിയിലേക്ക് ഒരു കാൽവെപ്പ്
- സ്‌കൂൾ അസംബ്‌ളി
-
കൃഷിപഠനം
-
കലോത്സവം
-
സ്‌കൂൾ ഇലക്ഷൻ
-
സ്‌കൂൾ അസംബ്ലി
ചിത്രശാല
മണ്ണിൽ പൊന്നുവിളയിക്കാം
ജി.യു.പി.എസ്.നടുവട്ടം സ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പരിസ്ഥിതി ക്ലബ്ബായ കാനനച്ചോല ഇക്കോക്ലബും മാതൃഭൂമി സീഡ് ക്ലബും ചേർന്നാണ്. ഏകദേശം എഴുപതോളം കുട്ടികൾ ഈ ക്ലബ്ബ്കളിൽ അംഗങ്ങൾ ആണ്. 2020-21 ലെ മാതൃഭൂമി സീഡിന്റെ ഹരിത ജ്യോതി പുരസ്കാരം,2021-22 ൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം,2022-23 ൽ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ പുരസ്കാരം ഒന്നാം സ്ഥാനവും, കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ മികച്ച അധ്യാപക കോർഡിനേറ്റർക്കുള്ള അവാർഡും നടുവട്ടം യു.പി. സ്കൂളിന് ലഭിച്ചിട്ടുണ്ട്. ചീര,വെണ്ട,തക്കാളി,പച്ചമുളക് ,കാരറ്റ് ,കാബ്ബജ് ,വഴുതന,കയപ്പ,ഇളവൻ,പയർ,മുരിങ്ങ,ചേന തുടങ്ങിയ വിവിധ പച്ചക്കറികളും ഇലക്കറികളായ മധുര ചീര,സാംബാർ ചീര എന്നിവയും ധാരാളം വാഴയും ഉണ്ട്.സ്കൂളിലെ ഉച്ച ഭക്ഷണത്തിലേക്കാവശ്യമായ മിക്കവാറും പച്ചക്കറികളും ഈ ഒരു കാർഷിക കൂട്ടയ്മയിലൂടെ ലഭിക്കുന്നു.അധ്യാപകരുടെയും കുട്ടികളുടെയും മികച്ച കൂട്ടായ്‌മയാണ് ഈ ഒരു ഉദ്യമത്തിന് പിന്നിൽ.