നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളിപ്പാട്

പള്ളിപ്പാട് എന്റെ ഗ്രാമം.

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടിനടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പള്ളിപ്പാട്.പ്രശസ്തമായ അച്ചൻകോവിൽ ആറ് വീയപുരത്ത് എത്തുന്നതിനു മുമ്പ് പള്ളിപ്പാടിലൂടെയാണ് കടന്നുപോകുന്നത്. പച്ചപ്പ് നിറഞ്ഞ പാടങ്ങളും സമൃദ്ധമായ ജലസ്രോതസ്സുകളും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്.നിറയെ ജലസ്രോതസ്സുകളും ചെറിയ തടാകങ്ങളും ആലപ്പുഴയെ ബന്ധിപ്പിക്കുന്ന ജലപാതകളും ഈ കൊച്ചു ഗ്രാമത്തിലുണ്ട്. പിള്ളേത്തോട്എന്ന ജലപാത ഇതിന് ഉദാഹരണമാണ്. പഴമയുടെ അവശേഷിപ്പുകളിൽ ഒന്നായ ചുമട്താങ്ങി ഇന്നും നിലകൊള്ളുന്നു.പള്ളിപ്പാടിന്റെ മത സൗഹാർദ്ദം പേര് കേട്ടതാണ്.അരയാകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ചുവർ ചിത്രം ചരിത്ര പ്രാധാന്യമുള്ളതാണ്‌. പരമ്പരാഗതമായി തിരുവിതാംകൂർ രാജ്യത്തിന്റ നെല്ലറയായിയാണ് പള്ളിപ്പാടിനെ കണക്കാക്കപ്പെട്ടിരുന്നത്. ഓടനാട് സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട്. പള്ളിപ്പാട് എന്ന പേര് ബുദ്ധ മത പദങ്ങളിൽ നിന്നാണ് ഉരുതിരിഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്നു. ഹരിപ്പാട് നിയോജക മണ്ഡലത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഉയർന്ന ഗുണമേന്മയുള്ള നെൽവയലുകൾ, തെങ്ങുകൾ, നദികളുടെ ദൃശ്യങ്ങൾ ( അച്ചൻകോവിൽ പുഴ ) എന്നിവ കാണാൻ കഴിയുന്ന താലൂക്ക് ആശുപത്രിയും പള്ളിപ്പാട് പഞ്ചായത്ത് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത് . ഇവിടുത്തെ ഏകദേശ ജനസംഖ്യ 25000ത്തോളം വരും.പള്ളിപ്പാട്‌ കൃഷിഭവൻ പരിധിയിൽ 16പാട ശേഖരങ്ങളിൽ ആയി 720ഹെക്റ്റർ നെൽ കൃഷിയുണ്ട്‌.25 ഹെക്ടർ വിരിപ്പ്‌ നെൽകൃഷിയുമുണ്ട്‌.ഒരു വർഷം പാടശേഖരങ്ങളിൽ നിന്നായി 3600ടൺ നെല്ല്‌ സപ്ലൈക്കോ വഴി സർക്കാർ

നൽകുന്നുണ്ട്‌.  ഭാരതത്തിന് വലിയ സംഭാവന നൽകിയ മഹാന്മാർ വിദ്യ അഭ്യസിച്ച പള്ളിപ്പാടിന്റെ അക്ഷര മുത്തശ്ശിയായ നടുവട്ടം ഹൈസ്കൂൾ ഇന്നും ചരിത്ര താളുകളിൽ നിലകൊള്ളുന്നു..

ചരിത്രം

 പള്ളിപ്പാട് മനുഷ്യവാസത്തിനുമുൻപ് നിപിട വനമായിരുന്നു. ഇവിടെ കൊല്ലവർഷം 1060 മുതൽ ഭരണിക്കൂട്ടം, ഓച്ചിറക്കൂട്ടം, ഒന്നാംതീയതിക്കൂട്ടം എന്നീ വിവിധ നാമങ്ങളിൽ ഉള്ള ശക്തമായ  പ്രവർത്തിച്ചിരുന്നതായി ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.ഓടനാട്    സംസ്ഥാനത്തിന്റെ അതിർത്തിയായിരുന്നു പള്ളിപ്പാട് , അതിന്റെ തലസ്ഥാനം കായംകുളം ആയിരുന്നു , ഓടനാട് ഭരണാധികാരി രാമൻ കോതവർമ്മ പല ചരിത്ര രേഖകളിലും ചർച്ചാ വിഷയമാണ്.മാർത്താണ്ടവർമ്മയുടെ ഗസ്റ്റ് ഹൗസായിരുന്ന കരിമ്പാലി കൊട്ടാരം പള്ളിപ്പാട് ഗ്രാമത്തിന്റെ ഭാഗമായിരുന്നു.പള്ളിപ്പാട് ഗ്രാമത്തിൽ പണ്ടൊരു റേഡിയോ സ്റ്റേഷൻ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

* നടേവാലേൽ സ്കൂൾ ( നടുവട്ടം എൽപിഎസ്
* നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി  സ്കൂൾ
  • കൊങ്ങിണിയെത്ത് എൽ.പി സ്കൂൾ
  • പള്ളിയറ എൽ.പി സ്കൂൾ
  • ആഞ്ഞിലിമൂട്ടിൽ എൽ.പി സ്കൂൾ (മുമ്പ് പേർക്കാട്ട് പള്ളിക്കൂടം എന്നറിയപ്പെട്ടിരുന്നു)
  • എൽ.പി.എസ് മുല്ലക്കര
  • ടി.കെ.എം.എം ആർട്സ് കോളേജ്

ഗ്രന്ഥശാല

ഗാന്ധിജിയുടെ ചിതാഭസ്മത്തിൽ നിന്നും സ്ഥാപിതമായ ലൈബ്രറി പള്ളിപ്പാടിന്റെ മുഖമുദ്രയാണ്.സംസ്ഥാനത്തെ എ ഗ്രേഡ് ലൈബ്രറിയായി ഇത് സുതാർഹ്യമായി നിലകൊള്ളുന്നു.