സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം/എന്റെ ഗ്രാമം
ആനവിലാസം കുമളി
![](/images/thumb/8/87/30442_town.jpg/300px-30442_town.jpg)
ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് ആനവിലാസം.
ഉടുമ്പൻ ചോല താലൂക്കിലെ ചക്കുക ഗ്രാമപഞ്ചായത്തിൽ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.
ഇവിടുത്തെ ആകെ ജനസംഖ്യ 2011ലെ കണക്കനുസരിച്ച് 7.5 4 9 ആണ്. ആനവിലാസം ഗ്രാമത്തിന് 29.6 3 കിലോമീറ്റർ (11.4 4 ചതുരശ്ര മൈൽ) വിസ്തീർണ്ണം ഉണ്ട്. അതിൽ 2.06 കുടുംബങ്ങൾ താമസിക്കുന്നു.
ആനവിലാസത്തിൻ്റെ ചരിത്രം
![](/images/thumb/e/e5/30442_school_building.jpg/300px-30442_school_building.jpg)
ആനകൾ വിലസി നടന്നിരുന്ന ഒരു വനം ആയതിന്നതിനാലാണ് ഈ പ്രദേശത്തിന് ആനവിലാസം എന്ന പേരു ലഭിച്ചത്. സികമായി ആനശല്യം ഉണ്ടായിരുന്ന പ്രദേശമായിരുന്നു ഇത്. ചെകുത്താൻ മല എന്നറിയപ്പെട്ടിരുന്ന നെടുങ്കാനത്തിൻ്റെ മലമടക്കുകളിലും താഴ്വാരങ്ങളിലും. മീനചിൽ താലൂക്കിൽ നിന്നുള്ള കർഷകർ 1994 -ൽ കുടിയേറി.
ഈ സ്കൂളിൻ്റെ ആരംഭം കുറിച്ചത് 1956 ലാണ് . നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്ന വിദ്യാലയം സാക്ഷാത്കൃതമായത് എഡ്വേർഡ് പിലാർഡത് എന്ന വ്യക്തി സ്കൂളിനായി സ്ഥലം സംഭാവന ചെയ്തതോടെ ആണ്.ഇപ്പോഴുള്ള സ്കൂൾ കെട്ടിടം നിർമ്മിച്ചത് ആനവിലാസം ഇടവകയുടെ നേതൃത്വത്തിലാണ്. സ്കൂൾ മാനേജർ ആയിരുന്ന പുളിക്കൽ അച്ഛനും കാരുവേലിക്കൽ അച്ഛനും ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എൽ പി സ്കൂളിൻറെ പുനർനിർമ്മാണം നടത്തപ്പെട്ടത് ബഹുമാനപ്പെട്ട വെട്ടിക്കാട്ട് അച്ഛൻറെ കാലത്താണ്.ഇപ്പോൾ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നത് ബഹുമാനപ്പെട്ട റവറൽ ഫാദർ ജെയിംസ് കോഴിമല ആണ് ശ്രീ ജോസുകുട്ടി ജോസഫ് ആണ് ഹെഡ്മാസ്റ്റർ എൽപി സ്കൂളിലും യുപി സ്കൂളിലുമായി 321 കുട്ടികൾ ഇവിടെ പഠിക്കുന്നു. 16 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു.ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന അനേകം വ്യക്തികൾ ഈ സ്കൂളിൻറെ അഭിമാനമാണ്.വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ നാടിൻറെ ഉയർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയ സേവനം നിസ്തുലമാണ്.
ഉപശീർഷകങ്ങൾ ആരാധനാലയങ്ങൾ
![](/images/thumb/7/72/30442_temple_.jpg/300px-30442_temple_.jpg)
1. സെൻറ് ജോർജ് സീറോ മലബാർ ചർച്ച് ആനവിലാസം.
2. ശ്രീ മഹാദേവക്ഷേത്രം ആനവിലാസം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
1. സെൻറ് ജോർജ് യു .പി .സ്കൂൾ ആനവിലാസം.
2. എസ് .എൻ. ഇംഗ്ലീഷ് മീഡിയം സ്കൂൾ
3. സെൻറ് ജോസഫ് നേഴ്സറി സ്കൂൾ
4. അംഗൻവാടി
5. സെൻറ് മേരീസ് യു .പി .സ്കൂൾ
6. കുമളി ബഡ്സ് സ്കൂൾ.
പൊതു സ്ഥാപനങ്ങൾ
1. അക്ഷയ സെൻറർ
2. വില്ലേജ് ഓഫീസ്
3. സി. എസ് .സി.
4. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ