ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/എന്റെ ഗ്രാമം
ഗ്രാമസംസ്കൃതിയിലേക്ക്
മലപ്പുറം ജില്ലയിൽ സുന്ദരവും, ഐശ്വര്യ സമൃദ്ധവുമായ ഈ കൊച്ചു ഗ്രാമം ഒഴുകൂർ നിവാസികളുടെ അഭിമാനമാണ് . പ്രകൃതി സൗന്ദര്യം കൊണ്ടും സംസ്കാര സമ്പന്നത കൊണ്ടും ഈ കൊച്ചു ഗ്രാമം അനുഗ്രഹീതമാണ്. വയലേലകളാൽ ചുറ്റപ്പെട്ട ഗ്രാമചൈതന്യം ഇളം കാറ്റിന്റെ തലോടലാൽ തഴുകി നിൽക്കുന്ന മനോഹര ദൃശ്യം ഏവരുടെയും കണ്ണ് കുളിർപ്പിക്കുക തന്നെ ചെയ്യും . നിരവധി സ്കൂളുകൾ, ആതുരാലയങ്ങൾ മറ്റു പൊതുജന സേവനകേന്ദ്രങ്ങൾ എന്നിവ നാടിന്റെ പ്രത്യേകതയാണ് .