ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

"ഗ്രാമസംസ്കൃതിയിലേക്ക്"

മലപ്പുറം ജില്ലയിൽ സുന്ദരവും, ഐശ്വര്യ സമൃദ്ധവുമായ ഈ കൊച്ചു ഗ്രാമം ഒഴുകൂർ നിവാസികളുടെ അഭിമാനമാണ് . പ്രകൃതി സൗന്ദര്യം കൊണ്ടും സംസ്കാര സമ്പന്നത കൊണ്ടും ഈ കൊച്ചു ഗ്രാമം അനുഗ്രഹീതമാണ്. വയലേലകളാൽ ചുറ്റപ്പെട്ട ഗ്രാമചൈതന്യം ഇളം കാറ്റിന്റെ തലോടലാൽ തഴുകി നിൽക്കുന്ന മനോഹര ദൃശ്യം ഏവരുടെയും കണ്ണ് കുളിർപ്പിക്കുക തന്നെ ചെയ്യും . നിരവധി സ്കൂളുകൾ, ആതുരാലയങ്ങൾ മറ്റു പൊതുജന സേവനകേന്ദ്രങ്ങൾ എന്നിവ നാടിന്റെ  പ്രത്യേകതയാണ് .ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ. അബൂബക്കർ സിദ്ധീഖ് ഒഴുകുരിന്റെ മാത്രം സ്വകാര്യ അഹങ്കാരമാണ്. മാത്രമല്ല ഈ നാട്ടിൻ പുറത്ത് നിരവധി ഡോക്ടർമാരും ,അധ്യാപകരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും ഉണ്ട്. അവരൊക്കെ സ്വന്തം നാട്ടിലെ തന്നെ ജനങ്ങളെ സേവിക്കുന്നു എന്നതും ഒഴുകൂർ നാടിൻറെ നന്മ വിളിച്ചോതുന്നു.മതസൗഹാർദ്ദം ഒഴുകൂറിലെവിടെയും നിറഞ്ഞു നിൽക്കുന്നു.മതസൗഹാർദ്ദം ഒഴുകൂറിലെവിടെയും നിറഞ്ഞു നിൽക്കുന്നു. നിർദ്ധനരായ  രോഗികളെ സഹായിക്കൽ ,ഭാവനരഹിതർക്  ഭവനം നിർമ്മിച് നൽകൽ ,സൗജന്യ വിദ്യാഭ്യാസം ഇതെല്ലം ഈ നാടിൻറെ നന്മക്ക് മറ്റൊരു ഉദാഹരണമാണ് .പ്രവാസികളുടെ എണ്ണവും ഇവിടെ  കൂടുതൽ തന്നെയാണ് .മലപ്പുറം ജില്ലയിലെ സമ്പദ്ഘടനയിൽ ഒഴുകൂർ പ്രവാസികൾ നിർണായക പങ്ക് വഹിക്കുന്നുണ്ട് .ഇങ്ങനെ "നാട്ടിൻപുറം നന്മകളാൽ സമൃദ്ധമാണ് "എന്ന കവി വചനം അന്വർഥമാക്കുന്നതാണ് ഒഴുകൂർ .