വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/എന്റെ ഗ്രാമം
തൃശ്ശിവപേരൂർ
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്ന പേരിൽ പ്രസിദ്ധമായ ഒരു നഗരമാണ് തൃശൂർ .
തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമായ തൃശ്ശൂർ നഗരം സമുദ്രനിരപ്പിൽനിന്നും ഏകദേശം 2.83 മീ ഉയരത്തിൽ ലായാണ് സ്ഥിതിചെയ്യുന്നത്. തേക്കിൻകാട് മൈതാനം എന്നറിയപ്പെടുന്ന ഒരു ചെറിയ കുന്നിൻപ്രദേശത്തിനു ചുറ്റുമായാണ് തൃശ്ശൂർ നഗരം രൂപംകൊണ്ടിരിക്കുന്നത്. തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിലെ ഒരു പ്രധാന സവിശേഷതയാണ് കോൾ നിലങ്ങൾ. ഇവയെ കൂടാതെ നിരവധി ജലാശയങ്ങളും തോടുകളും കനാലുകളും തൃശ്ശൂർ നഗരത്തിലുണ്ട്. നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ചില പ്രധാന ജലാശയങ്ങളാണ് വടക്കേച്ചിറ, തെക്കേച്ചിറ എന്നിവ . തൃശ്ശൂരിന്റെ നഗര ഹൃദയത്തിൽ നാടുവിലാലിനോട് ചേർന്ന് ആണ് വിവേകോദയം സ്കൂൾ സ്ഥിതി ചെയ്യുന്നത് .വിവേകോദയം കേവലമൊരു വിദ്യാലയം മാത്രമല്ല . തൃശ്ശൂരിന്റെ സാംസ്‌കാരിക പൈതൃകം സ്വാംശീകരിച്ച പുണ്യക്ഷേത്രം കൂടിയാണ് .
പ്രമുഖ വ്യക്തികൾ
- മാള അരവിന്ദൻ
- ജോജു ജോർജ്
- മോഹൻ സിതാര
- കലാഭവൻ മണി
- ഇന്നസെന്റ്
- സാറ ജോസാഫ്
- തേറമ്പിൽ രാമകൃഷ്ണൻ
- സുകുമാർ അഴിക്കോട്
- കുഞ്ഞുണ്ണി മാഷ്
- മുല്ലനേഴി
പൊതു സ്ഥാപനങ്ങൾ
- കെ കരുണാകരൻ സ്മാരക ടൌൺ ഹാൾ
- കേരള സാഹിത്യ അക്കാദമി
- കേരള ലളിതകലാ അക്കാദമി
വിദ്യാലയങ്ങൾ
- വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ
- സി എം എസ് സ്കൂൾ
- ഹോളി ഫാമിലി സ്കൂൾ
- മോഡൽ ബോയ്സ് സ്കൂൾ
- മോഡൽ Girls
സ്കൂളിന്റെ ചരിത്രം
അടിമത്തത്തിൽ ആണ്ട് കിടന്ന ഭാരതീയ ജനതയെ ആലസ്യത്തിൽ നിന്നും ഉണർത്തി കർമ്മോല്സുകരാക്കാൻ " ഉത്തിഷ്ടത ജാഗ്രത പ്രാപ്യവരാൻ നിബോധത " എന്ന സിംഹ നാദം മുഴക്കിയ സ്വാമി വിവേകാനന്ദനിൽ ആകൃഷ്ടരായ ഒരു കൂട്ടം സുമനസ്സുകൾ , കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വിവേകോദയത്തിനു ജന്മം നൽകി .നൂറ്റാണ്ടിന്റെ നിറവിൽ , കാലത്തിനു സാക്ഷിയായി തലയുയർത്തി നിൽക്കുന്ന വിവേകോദയം എന്ന വിജ്ഞാന വടവൃക്ഷം ഇവിടെയെത്തുന്നവർക്കൊക്കെ തണലും അഭയവും ഊർജ്ജവും നൽകിക്കൊണ്ടിരിക്കുന്നു