ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വിഴിഞ്ഞം ഹാർബർ  ഏരിയ

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായിട്ടാണ് വിഴിഞ്ഞം ഹാർബർ ഏരിയ സ്ഥിതിചെയ്യുന്നത്. തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലവും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലവും ,തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലവും, വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും തെക്കുഭാഗത്തേക്ക് 1. 1 കിലോമീറ്റർ അകലവുമാണ് വിഴിഞ്ഞം ഹാർബർ ഏരിയയിലേക്ക് ഉള്ളത് .സേലം - കന്യാകുമാരി ദേശീയ പാതയിൽ {എൻ .എച്ച് 47} നിന്നും രണ്ടു കിലോമീറ്റർ തെക്കു പടിഞ്ഞാറു ഭാഗത്തായാണ് ഈ പ്രദേശം നിലകൊള്ളുന്നത് .ലോക ശ്രദ്ധയാകർഷിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പോർട്ടിൽ നിന്നും കേവലം 550 മീറ്റർ അകലത്തിലാണ് ഈ ഗ്രാമ കേന്ദ്രം സ്ഥിതിചെയ്യുന്നത് .

ചരിത്രം