ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
ക്രിസ്തുമസ് ആഘോഷവും സചിത്ര ഡയറി പ്രകാശനവും സംഘടിപ്പിച്ചു.
22/12/2023
കുട്ടികളുടെ വിവിധ കലാപരിപാടികളും സാന്താ ക്ലോസ് വേഷത്തിലെത്തിയ കുട്ടികളുടെ ക്രിസ്തുമസ് ആശംസയും കൊണ്ട് പരിപാടി ഗംഭീരമായി. ചെറുപുഴ ലയൺസ്ക്ലബ്ബ്, റോട്ടറി ക്ലബ്ബ് എന്നിവർ മുഴുവൻ കുട്ടികൾക്കുമായി കേക്ക് വിതരണം ചെയ്തു. പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു അധ്യക്ഷത വഹിച്ചു. മാനേജർ ഇൻ ചാർജ് കെ കെ വേണുഗോപാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡണ്ട് റോയി ആന്ത്രോത്ത്,ലയൺസ് ക്ലബ്ബ് സെക്രട്ടറി ജോൺസൺ സി പടിഞ്ഞാത്ത് , സീനിയർ അസിസ്റ്റന്റ് കെ സത്യവതി, മദർ പീടിഎ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞുസ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.