വിമല ഹൃദയ എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ/2023-24
സ്കൂൾ കലോത്സവം
2023-24 അധ്യയനവർഷത്തെ സ്കൂൾ കലോത്സവം സെപ്റ്റംബർ മാസം 12, 13 തീയതികളിൽ നടത്താൻ തീരുമാനിച്ചു. അതിൻപ്രകാരം 12_ആം തിയതി രാവിലെ ഉത്‌ഘാടനയോഗം ആരംഭിച്ചു. 1, 2, ക്ലാസുകളിൽ ലളിതഗാനം, കഥാകഥനം, പദ്യംചൊല്ലൽ, മാപ്പിളപ്പാട്ടു, നാടോടിനൃത്തം, ചിത്രരചന എന്നിവയും 3, 4, ക്ലാസ്സുകളിൽ ലളിതഗാനം പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ടു, നാടോടിനൃത്തം പ്രസംഗം, ഭരതനാട്യം, സംഘഗാനം ദേശഭക്തിഗാനം, എന്നീ ഇനങ്ങളും നടത്തുകയുണ്ടായി. സ്കൂൾതല വിജയികളെ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു.