ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32005 (സംവാദം | സംഭാവനകൾ) (32005 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1455988 നീക്കം ചെയ്യുന്നു)

ഹൈടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും പങ്കാളികളാകുന്നതിനായി ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ "കൈറ്റി"ന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ലിറ്റിൽ കൈറ്റ്സ്" എന്ന പദ്ധതി സ്‌കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ സി ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ഓടുകൂടിയാണ് ലിറ്റിൽ കൈറ്റ്സ് എന്ന പദ്ധതി രൂപീകരിക്കപ്പെട്ടത്. ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 2018 ജൂലായ് 22 ന് ലിറ്റിൽ കൈറ്റ്സ് സംരംഭം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത കുട്ടികളെ തിരഞ്ഞെടുത്ത് അവർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും അവ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തമാക്കിക്കൊടുക്കുകയും അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

32005-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32005
യൂണിറ്റ് നമ്പർLK/2018/32005
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ലീഡർറിച്ചു പി. എസ്.
ഡെപ്യൂട്ടി ലീഡർറോഷ്‍ന റോയി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സോണിയ പോൾ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിജി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
28-01-202232005


സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ആദ്യ ബാച്ചിലേക്കുള്ള ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

2019-2022 ബാച്ചിലെ കുട്ടികൾക്കായുള്ള ക്ലാസ്സുകൾ പൂർത്തിയായി. 38 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. 2020-2023 ബാച്ചിലേക്ക് നവംബർ 27 ന് നടത്തിയ പ്രവേശക പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞടുക്കപ്പെട്ടു. പ്രിലിമിനറി ക്യാമ്പ് 20-1-2022 -ൽ നടത്തി. ലീഡറായി ഡോൺ സോബി, ഏഞ്ചൽ മരിയ വർഗീസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.