വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 28 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44056 (സംവാദം | സംഭാവനകൾ) ('ജൂൺ 5 പരിസ്ഥിതി ദിനം    ' പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ് നമുക്കു പോരാടാം ' എന്ന ആശയത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സ്ക്കൂൾ തലത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 5 പരിസ്ഥിതി ദിനം

   ' പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ് നമുക്കു പോരാടാം ' എന്ന ആശയത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സ്ക്കൂൾ തലത്തിൽ ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് മാലിന്യം പേപ്പർ മാലിന്യം ജൈവ മാലിന്യം ഇവ ഇടാനായി മൂന്നുതരം ബിന്നുകൾ സ്കൂൾ ഗ്രൗണ്ടിൽ സ്ഥാപിച്ചു. കുട്ടികൾക്ക് യഥാസ്ഥാനത്ത് ഇവ നിക്ഷേപിക്കുവാനുള്ള നിർദ്ദേശങ്ങളും നൽകി.

  20 കുട്ടികളുടെ ഒരു ഗ്രൂപ്പ് സ്ക്കൂൾ തലത്തിൽ രൂപീകരിച്ചു. ഔക്ഷധച്ചെടികൾ, പൂച്ചെടികൾ, അടുക്കളത്തോട്ടത്തിനുള്ള ചെടികൾ ശേഖരിക്കുകയും ഇവ സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടുകയും ചെയ്തു. തുടർന്ന് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇവ പരിപാലിക്കുന്നു.