ഗവ. യൂ.പി.എസ്.നേമം/എം.എൻ.ജനാർദ്ദനൻ നായർ

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 26 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('1968 ൽ  സ്കൂളിന് ഒരു ഓടിട്ട കെട്ടിടം നിർമ്മിക്കാനായി രക്ഷിതാക്കളുടെ അടങ്ങിയ ഒരു കമ്മിറ്റി നിലവിൽ വന്നു. ആ കെട്ടിട നിർമ്മാണ കമ്മിറ്റി  കേരളത്തിലെ വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1968 ൽ  സ്കൂളിന് ഒരു ഓടിട്ട കെട്ടിടം നിർമ്മിക്കാനായി രക്ഷിതാക്കളുടെ അടങ്ങിയ ഒരു കമ്മിറ്റി നിലവിൽ വന്നു. ആ കെട്ടിട നിർമ്മാണ കമ്മിറ്റി  കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പിടിഎ എന്ന ആശയം രൂപീകരിക്കാൻ കാരണമായി. 1970 ആദ്യമായി നേമം ഗവൺമെൻറ് യുപി സ്കൂളിന് പിടിഎയുടെ രജിസ്ട്രേഷൻ ലഭിച്ചു. പ്രസിഡണ്ടായി എം.എൻ.ജനാർദ്ദനൻ നായർ തെരഞ്ഞെടുക്കപ്പെട്ടു. ഗവൺമെൻറ് യുപി സ്കൂളിൻറെ വളർച്ചയ്ക്കും വികസനത്തിനും മാർഗ്ഗദർശിയായി എല്ലാകാലത്തും അദ്ദേഹം ഒപ്പം ഉണ്ടായിരുന്നു. ദീർഘകാലം അധ്യാപകനായിരുന്ന അദ്ദേഹം വ്യക്തിജീവിതത്തിലും സാമൂഹ്യ ജീവിതത്തിൽ ദീർഘവീക്ഷണം ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു. 2018 നവംബർ 28 ന് നിര്യാതനായി.