എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2022-23-പ്രവർത്തനങ്ങൾ
=== വാർഷിക റിപ്പോർട്ട് 2022-23 ===
ഈ സ്കൂളിന്റെ ഭരണസാരഥ്യം ഇന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി .ബീന എസ് നായർ ടീച്ചറിന്റെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ മികച്ച സ്കൂളുകളിൽ ഒന്നായി മുന്നേറുന്നു. 2022 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു .65 കുട്ടികൾ പരീക്ഷ എഴുതിയതിൽ അജയ് കൃഷ്ണൻ S ,കീർത്തി S S ,ഗൗരി നന്ദന S L, എന്നി കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടാൻ കഴിഞ്ഞു.
പ്രവേശനോത്സവം
2022 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ഈ അധ്യയന വർഷം ആരംഭിച്ചു . പ്രവേശനോത്സവം ബഹുമാനപ്പെട്ട എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡൻറ്
ശ്രീ .ചന്ദ്രശേഖരൻ നായർ സാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ലില്ലി മോഹൻ, മൈലാടി വാർഡ് മെമ്പർ
ശ്രീ .ജോർജുകുട്ടി , മേഖലാ കൺവീനർ ശ്രീ. മാധവൻ നായർ, ഹെഡ്മിസ്ട്രസ്. ശ്രീമതി ബീന എസ് നായർ ,PTAപ്രസിഡൻറ് ശ്രീ.സുകുമാരൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ വളരെ വിപുലമായി ആഘോഷിച്ചു. തുടർന്ന് നടന്ന SRG യോഗത്തിൽ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് ചുമതലകൾ അധ്യാപകർക്ക് നൽകുകയും ചെയ്തു.
ഓണാഘോഷം
ഈ വർഷത്തെ സ്കൂൾ ഓണാഘോഷം സെപ്റ്റംബർ 2ന് വളരെ ഗംഭീരമായി ആഘോഷിച്ചു . ഓണസദ്യ, ഓണക്കളികൾ, അത്തപ്പൂക്കളമത്സരം എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.ഈ അവസരത്തിൽ PTA യുടെ സഹകരണം ശ്ലാഘനീയമായിരുന്നു. കോവിഡ് കാരണം ഓണം ,കഴിഞ്ഞ രണ്ട് വർഷങ്ങളായി ആഘോഷിക്കാൻ കഴിയാത്തതിനാൽ ഈ വർഷം കുട്ടികളും അധ്യാപകരും അനധ്യാപകരും PTA ഭാരവാഹികളും വളരെ ഗംഭീരമായി ആഘോഷിച്ചു.
PTA & MPTA
സ്കൂളിലെ എല്ലാതരത്തിലുള്ള പ്രവർത്തനങ്ങൾക്കും താങ്ങായി നിൽക്കുന്ന ഒരു ശക്തമായ PTAഏതൊരു സ്കൂളിന്റെയും സുഖമമായ നടത്തിപ്പിന് അനിവാര്യമാണ്. നമ്മുടെ സ്കൂളിലെ PTA & MPTA പ്രവർത്തനങ്ങൾ അതിനുദാഹരണമാണ്. 2022 സെപ്റ്റംബർ 26 തീയതിയാണ് പുതിയ PTA & MPTA ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായത്. അതിനുശേഷം നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പിടിഎ പ്രസിഡണ്ടായി ശ്രീ. മനോജ് കുമാറിനെയും വൈസ് പ്രസിഡണ്ടായി
ശ്രീ. സുരേന്ദ്രൻ നായർനെയും മാതൃ സമിതി പ്രസിഡണ്ടായി ശ്രീമതി.രമ്യയെയും തെരഞ്ഞെടുത്തു.
PTAയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ തന്നെ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയും ആ ദൗത്യം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു . കൂടാതെ സ്കൂളിൽ നടക്കുന്ന ഏതൊരു പ്രവർത്തനങ്ങൾക്കും PTAയുടെ പൂർണ്ണ പിന്തുണ ഉണ്ടാകാറുണ്ട്.
Kattal educare
കാട്ടാക്കട നിയോജകമണ്ഡലത്തിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി എംഎൽഎ ശ്രീ.ഐ ബി സതീഷ് സാറിന്റെ സ്വപ്ന പദ്ധതിയായ Kattal educareപദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്തിവരുന്നു. ഒട്ടനവധി സവിശേഷതകൾ നിറഞ്ഞ സ്റ്റുഡൻറ് കെയർ ആപ്പിൽ വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം തുടർച്ചയായി നിരീക്ഷിക്കാനും അത് വർദ്ധിപ്പിക്കാനുള്ള നിരവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . ഈ പദ്ധതിയിൽ സ്കൂളിൽ ഏകദേശം 90% ത്തിൽ അധികം കുട്ടികളും രക്ഷകർത്താക്കളും ഒത്തു ചേർന്നിട്ടുണ്ട്.
സ്കൂൾതല കായിക മത്സരം സെപ്തംബർ 30 ന് നടത്തുകയുണ്ടായി.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ജനകീയ ചർച്ച 2022 സമ്മേളനം നവംബർ പത്താം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി കലാദേവി ടീച്ചറിൻറെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നുള്ള പ്രാതിനിധ്യം ഉണ്ടായിരുന്നു.
നവംബർ 18 ന് നമ്മുടെ സ്കൂളിൽ ഏറേക്കാലം കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായി സേവനം അനുഷ്ടിച്ച് തൻ്റെ ആരോഗ്യ പ്രശ്നങ്ങൾ മൂലം സർവ്വീസിൽ നിന്നും വിരമിച്ച ശ്രീമതി ഗംഗ ടീച്ചറിന് യാത്രയയപ്പ് നൽകി.
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായിക ഉത്സവത്തിന്റെ വിളംബര ഘോഷയാത്ര ഡിസംബർ 1 സ്കൂളിൽ നിന്നും തുടങ്ങി മൈലാടി ജംഗ്ഷൻ വരെ സൈക്കിൾ റാലിയോടും ചെണ്ടമേളത്തോടും കൂടിവിദ്യാരംഗം,ലൈബ്രറി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
യുവജന സമാജം ഗ്രന്ഥശാല ഗോൾഡൻ ബൂട്ട് 2022 വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ് മത്സരത്തിൽ സ്കൂളിലെ 8A അമൽ കൃഷ്ണൻ 9 Aയിലെ പ്രത്യുഷ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി
പഠനത്തിന്റെ പിരിമുറുക്കത്തിൽ നിന്നും മാനസിക സംഘർഷ
ത്തിൽ നിന്നും അയവ് ലഭിക്കുന്ന ഉപാധിയാണ് വിനോദയാത്രകൾ . ജനുവരി 19 ന് Wonderla യിലേക്കും ജനുവരി 27 ന്കന്യാകുമാരി യിലേക്കും രണ്ട് വിനോദയാത്രകൾ സംഘടിപ്പിക്കുകയുണ്ടായി.
ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഐ ബി സതീഷിന്റെ നേതൃത്വത്തിൽ കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയാണ് വറ്റാത്തഉറവയ്ക്കായി ജലസമൃദ്ധി. അതിന്റെ ഭാഗമായി 2023ഫെബ്രുവരി രണ്ടാം തീയതി അസംബ്ലിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ റിസോഴ്സ് പേഴ്സണായ ശ്രീ ബിനു കുമാർ ജല ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്യുകയും, എല്ലാ കുട്ടികളുടെ വീടുകളിലും ഓരോ മഴക്കുഴികൾ നിർമ്മിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.
കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ വിലയിരുത്താനായി ഒരു നേഴ്സിന്റെ സേവനം സ്കൂളിൽ ലഭ്യമാണ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ തിങ്കളാഴ്ചയും അയൺ ഗുളികയുടെ വിതരണം നടക്കുന്നുണ്ട് .കൂടാതെ കുട്ടികൾക്ക് സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ്, ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് തൈറോയ്ഡ് സ്ക്രീനിംഗ് ടെസ്റ്റും,രക്തപരിശോധ നടത്തി, കൂടുതൽ വിദഗ്ദ പരിശോധകൾ ആവശ്യമായ കുട്ടികളെ കണ്ടെത്തി അതിനു വേണ്ടുന്ന നടപടികൾ ചെയ്തു വരുന്നുമുണ്ട്.പഠനത്തിൽ Special Care ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി എല്ലാ ആഴ്ചകളിലും BRC യിൽ നിന്നുമുള്ള അധ്യാപികയുടെ സേവനം ലഭ്യമാണ്.
Noon meal പദ്ധതിയുടെ ഭാഗമായി 5 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണവും, ഗവൺമെൻ്റ് നിർദേശാനുസൃതം പാലും മുട്ടയും വിതരണം ചെയ്തു വരുന്നു. ഈ വർഷം noon mealലിന്റെഭാഗമായി ഒരു പച്ചക്കറി തോട്ടം നിർമ്മിക്കുകയുണ്ടായി.
രണ്ട് ബസ്സുകളിലായി മൂന്ന് ട്രിപ്പിൽ ഏകദേശം 80ഒാളം കുട്ടികൾ സ്കൂൾ ബസ് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.സ്വരലയ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ സ്കൂളിന്റെതായിട്ട് തന്നെയുണ്ട് .സ്കൂളിൽ നടക്കുന്ന ഏതൊരു പ്രവർത്തനവും ആ ചാനലിലൂടെ പൊതു സമൂഹ ത്തിലേക്ക് പങ്കുവയ്ക്കപ്പെടാറുണ്ട്.
സ്കൂൾതല ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിമുക്തി ക്ലബ്
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സ്കൂൾതല ഉദ്ഘാടനം 2022 സെപ്റ്റംബർ 2വിദ്യാരംഗം,ലൈബ്രറി പ്രവർത്തനങ്ങൾ4 തീയതി രാവിലെ 11 മണിക്ക് മൈലാടി വാർഡ് മെമ്പർ ശ്രീ.ജോർജുകുട്ടി നിർവ്വഹിച്ചു. തുടർന്ന് നടന്ന പ്രശ്നോത്തരി ,പോസ്റ്റർ നിർമ്മാണം ഉപന്യാസരചന എന്നീ മത്സരങ്ങളിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുക്കുകയും ഒന്നും രണ്ടും സ്ഥാനക്കാരെ അനുമോദിക്കുന്നതോടൊപ്പം ഈ കുട്ടികളെ ഒക്ടോബർ രണ്ടിന് Trinity College of Engineering വച്ച് നടന്ന Mock Drill ൽ പങ്കെടുപ്പിക്കുകയും ചെയ്തു.
ലഹരിക്കെതിരെ നവകേരളമുന്നേറ്റം ക്യാമ്പയിൻ ഭാഗമായി മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിന്റെ പദ്ധതിയായ ജനജാഗ്രത സമിതി കാട്ടാക്കട എക്സൈസ് ഡിപ്പാർട്ട്മെൻറ് SI യുടെ നേതൃത്വത്തിൽ രൂപികരിച്ചു. സെപ്റ്റംബർ 29 ആം തീയതി ഉച്ചയ്ക്ക് 2.30ന് എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ക്ലാസുകൾ കൈകാര്യം ചെയ്തു. വനിതാ സെൽ പ്രവർത്തകർ പെൺകുട്ടികൾക്കുള്ള പ്രത്യേക സുരക്ഷാ ക്ലാസുകൾ നൽകി.
ലഹരിക്കെതിരെ നവകേരളമുന്നേറ്റം ക്യാമ്പയിൻ ഭാഗമായി മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയർത്താനുള്ള സർക്കാരിന്റെ പദ്ധതിയായ ജനജാഗ്രത സമിതി കാട്ടാക്കട എക്സൈസ് ഡിപ്പാർട്ട്മെൻറ് SI യുടെ നേതൃത്വത്തിൽ രൂപികരിച്ചു. സെപ്റ്റംബർ 29 ആം തീയതി ഉച്ചയ്ക്ക് 2.30ന് എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ക്ലാസുകൾ കൈകാര്യം ചെയ്തു. വനിതാ സെൽ പ്രവർത്തകർ പെൺകുട്ടികൾക്കുള്ള പ്രത്യേക സുരക്ഷാ ക്ലാസുകൾ നൽകി.2023 ഫെബ്രുവരി 6-ാം തീയതി വിമുക്തിയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട എക്സൈസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ബോധവൽകരണ ക്ലാസ് നൽകുകയുണ്ടായി.
ക്രിസ്തുമസ് ആഘോഷങ്ങൾ
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ വിളപ്പിൽ രാധാകൃഷ്ണൻ സാർ നിർവഹിച്ചു.PTA വക കുട്ടികൾക്ക് വളരെ നല്ല രീതിയിലുള്ള ഉച്ചഭക്ഷണം നൽകുകയുണ്ടായി. കൂടാതെ പുൽകൂട് നിർമ്മാണ മത്സരവും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുകയും ഉണ്ടായി
വിദ്യാരംഗം,ലൈബ്രറി പ്രവർത്തനങ്ങൾ
2022 -23 അധ്യായന വർഷത്തെ ലൈബ്രറി ,വിദ്യാരംഗം പ്രവർത്തനങ്ങൾ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവായ ശ്രീ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് ആരംഭിച്ചു . ജൂൺ 19ന് പ്രത്യേക അസംബ്ലിയിൽ വായനയുടെ മഹത്വം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ചൊല്ലുകയുണ്ടായി. വായനവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം HM ബഹുമാനപ്പെട്ട ബീന ടീച്ചർ നിർവഹിക്കുകയുണ്ടായി .ജൂൺ 19 മുതൽ ഒരാഴ്ചകാലം കഥാരചന, കവിതാരചന, ഉപന്യാസ രചന, വായന കുറിപ്പ് തയ്യാറാക്കൽ, ചിത്രരചന അക്ഷരവൃക്ഷ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി .ജൂൺ 28 ആം തീയതി ചേർന്ന വായനാവാര സമാപന സമ്മേളനവും വിദ്യാരംഗം സാഹിത്യ വേദി ക്ലബ്ബിന്റെ ഉദ്ഘാടനവും SSLC യിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കലും പി എൻ പണിക്കർ ഫൗണ്ടേഷന്റെ വൈസ് ചെയർമാനും അദ്ദേഹത്തിന്റെ മകനുമായ ശ്രീ.ബാലഗോപാൽ സാർ ഉദ്ഘാടനം ചെയ്തു . സാഹിത്യരത്നം ചെറുമംഗലം ശിവദാസ് , പിടിഎ പ്രസിഡന്റ് ശ്രീ.സുകുമാരൻ നായർ, ഹെഡ്മിസ്ട്രസ് ബീന ടീച്ചർ എന്നിവർ സന്നിഹിതരാ യിരുന്നു. കുട്ടികൾ സ്കൂൾ ലൈബ്ര റിയിൽ നിന്നും പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായിച്ച ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നുണ്ട് . കൂടാതെ ഓരോ ക്ലാസിലും വായന വസന്തം എന്ന പേരിൽ പുസ്തകങ്ങളുടെ ശേഖരം തന്നെയുണ്ട് . വിശ്രമവേളകളിൽ കുട്ടികൾ ഈ പുസ്തകങ്ങൾ വായിച്ച് ആസ്വദി ക്കുന്നുമുണ്ട്. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളിൽ കുട്ടികൾ വിവിധതരം പതിപ്പുകൾ തയ്യാറാക്കാറുണ്ട്. കാട്ടാക്കട ഉപ ജില്ലയിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 6 കുട്ടികൾ പങ്കെടുക്കുകയുണ്ടായി അതു കൂടാതെ ഉപജില്ലാതലത്തിൽ നടത്തിയ പ്രസംഗം മത്സരത്തിൽ 8 A യിലെ സ്റ്റെഫിയ സതീഷ് പങ്കെടുത്തു.