സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25



1. അന്തർ ദേശീയ യോഗാ ദിനം  ജൂൺ 21

SPC യൂണിറ്റിന്റെ  ഭാഗമായി സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ ട്രെയിനിങ് ലഭിച്ച കുട്ടികൾ നേതൃത്യം നൽകിയ യോഗ പരിശീലന പരിപാടി സ്‌കൂളിൽ നടത്തി

2. ലോക ലഹരി വിരുദ്ധ ദിനം

പുകയില ഉല്പന്നങ്ങൾക്കും  മദ്യം , മയക്കു മരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾക്കും  എതിരെ എല്ലാവിദ്യാർത്ഥികളും  പ്രതിജ്ഞ  എടുത്തു. ലഹരി വിരുദ്ധ ദിന റാലി നടത്തി . ലഹരിരഹിത ജീവിതം നിത്യ ഹരിത ജീവിതം  എന്ന സന്ദേശം  ഉയർത്തി SPC യുണിറ്റ്  പോസ്റ്റർ രചന മത്സരവും, കൊളാഷ്‌ നിർമാണ മത്സരവും നടത്തി .

3.

SPC സംസ്ഥാന ക്വിസ് അനുമോദനം

ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.ചട്ടഞ്ചാലിൽ നിന്നും ലിറ്റിൽ കൈറ്റ്സ് , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി , ബാൻഡ് മേളം അകമ്പടിയോടെ ഒന്നാം സ്ഥാനം നേടിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സായന്ത് , പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികളായ കൃഷ്ണജിത്ത് , വൈഭവി എന്നിവരെ സ്ക്കൂൾ കോമ്പൗണ്ടിലേക്കു ആനയിക്കുകയും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന മുഖ്യ അഥിതി ആയുള്ള ചടങ്ങിൽ ആദരിക്കുകയും ചെയ്തു.