എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ജൂനിയർ റെഡ് ക്രോസ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പ്രവർത്തനങ്ങൾ

ജെ ആർ സി ക്ലബ്ബ് റിപ്പോർട്ട്

ഇടുക്കി ജില്ലയിലെ തന്നെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നായ എഫ് എം ജി എച്ച് എസ് എസ് കുമ്പൻ പാറയിലെ വിവിധ ക്ലബ്ബുകളിൽ ഒന്നായ ജെ ആർ സി ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ ജെ ആർ സി കേഡറ്റുകൾ ഉള്ള സംഘടനയാണ് .8, 9 ,10 ക്ലാസുകളിലായി 120 കുട്ടികൾ ആണുള്ളത് ഇതിന്റെ കൗൺസിലർ ആയി എച്ച് .എസ് വിഭാഗത്തിൽ മൂന്ന് അധ്യാപകരും യുപി വിഭാഗത്തിൽ ഒരു അധ്യാപികയും ആണുള്ളത്. കുട്ടികളിൽ സേവന തൽപരത വളർത്താൻ സഹായിക്കുന്ന ഈ സംഘടന പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ ഏറ്റവും കൂടുതൽ തിരക്ക് നേരിടുന്നതിനാൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് സംഘടനയിൽ അംഗത്വം നൽകുന്നത് എച്ച് എസ് വിഭാഗം കുട്ടികൾക്ക് ഓരോ വർഷവും എബിസി ലെവൽ പരീക്ഷയും ഉണ്ട്.

ജെ ആർ സി മൽസരങ്ങൾ

പതിവിലും വിപരീതമായി ഈ വർഷം ജെ ആർ സി സംഘടനയുടെ അടിസ്ഥാനത്തിൽ ജെ ആർ സി കേഡറ്റ്സിന് മാത്രമായി രണ്ടിനങ്ങളിൽ മത്സരം സംഘടിപ്പിച്ചിരുന്നു. ജിൻ ഹെൻട്രി ഡ്യൂണറ്റ് ക്വിസ് കോമ്പറ്റീഷനിൽ രണ്ടു കുട്ടികൾ സബ്ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ജെ ആർ സി ദേശഭക്തിഗാന മത്സരത്തിൽ ജില്ലാതലത്തിൽ ഏഴു കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നേട്ടമാണ് .

ജെ ആർ സി ക്ലബ്-ഗ്രേസ് മാർക്ക്

എല്ലാ വർഷവും പത്താം ക്ലാസിൽ വച്ച് നടത്തപ്പെടുന്ന ജെ ആർ സി സി ലെവൽ പരീക്ഷ പാസാകുന്ന ജെ ആർ സി കേഡറ്റ്സിന് 10 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കുന്നു. അതോടൊപ്പം മൂന്ന് സർട്ടിഫിക്കറ്റുകൾ കൂടി അവർക്ക് ലഭിക്കുന്നു.

ജെ ആർ സി പുവർ ഫണ്ട് കളക‍്‍ഷൻ

ജെ ആർ സി കേഡറ്റുകളുടെ മേൽനോട്ടത്തിൽ എല്ലാ വെള്ളിയാഴ്ചയും പുവർ ഫണ്ട് കളക്ഷൻ നടത്തപ്പെടുന്നു. ഏകദേശം 65,000 രൂപയോളം വിവിധ രോഗികൾക്കായി ചികിത്സാ സഹായം നൽകുന്നതിന് ഈ പുവർ ഫണ്ട് കളക്ഷൻ പ്രയോജനപ്പെട്ടു.ജെ ആർ സി ക്ലബിലെ കുട്ടികളുടെ ഫുൾ യൂണിഫോം ഇതിലേക്ക് കുട്ടികൾക്കുള്ള ആകർഷണം കൂട്ടുന്നു എന്നത് മറ്റൊരു വസ്തുത തന്നെയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി അടിമാലി ഗവൺമെന്റ് ആശുപത്രിയിലെ സാധുക്കളായ കിടപ്പുരോഗികളെ സന്ദർശിച്ച സഹായം നൽകാൻ പദ്ധതി ഇട്ടു വരുന്നു.

ജെ ആർ സി ക്കു ലഭിച്ച സമ്മാനം

ജെ ആർ സി സമിതിയുടെ പ്രവർത്തന സാമഗ്രികൾ സൂക്ഷിക്കുന്നതിനായി കൗൺസിലർ അമ്പിളി ജോസ് ടീച്ചർ ടീം ലോഗോ ഉൾപ്പെടുത്തിയ അലമാര സ്കൂളിന് സ്പോൺസർ ചെയ്തു.ജെ ആർ സി ക്ലബുമായി ബന്ധപ്പെട്ട രേഖകളും മറ്റ് സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ ഇത് വളരെയധികം പ്രയോജനപ്രദമായി.അമ്പിളി ടീച്ചറിന്റെ ഈ പ്രവർത്തനത്തെ എല്ലാവരും അഭിനന്ദിച്ചു.

മേളകളിലെ സജീവമായ പങ്കാളിത്തം

ഇക്കഴിഞ്ഞ സബ്ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ നമ്മുടെ വിദ്യാലയം വേദിയായ സാഹചര്യത്തിൽ മുഴുവൻ കുട്ടികളും വോളണ്ടിയർമാരായി ചെയ്ത സേവനം വിലമതിക്കാനാവാത്തതാണ്.സ്ക്കൂളിൽ നടക്കുന്ന ഏത് പരിപാടികളിലും ജെ ആർ സി കേഡറ്റ്സ് കളുടെ സജീവമായ പങ്കാളിത്തം ഉണ്ടാകാറുണ്ട് എന്നത് പ്രശംസനീയമായ കാര്യമാണ്. ആഴ്ചയിലൊരിക്കൽ സ്കൂളും പരിസരവും ശുചിയാക്കുന്ന പ്രക്രിയയിലും കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ട്.