അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
26009-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26009 |
യൂണിറ്റ് നമ്പർ | 2018-19/26009 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ലീഡർ | ജെന്നിഫർ എൻ എക്സ് |
ഡെപ്യൂട്ടി ലീഡർ | അമീൻ അൻവർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദുമതി എ.വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സബിത മെയ്തീൻ |
അവസാനം തിരുത്തിയത് | |
12-12-2023 | 26009 |
2022-25 ബാച്ച് ഗ്രൂപ്പ്ഫോട്ടോ
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
സ്ഥാനപ്പേര് | സ്ഥാനപ്പേര് | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|---|
ചെയർമാൻ | പിടിഎ പ്രസിഡൻറ് | ഷാലു . കെ | |
കൺവീനർ | ഹെഡ് മാസ്റ്റർ | നിയാസ് ചോല | |
വൈസ് ചെയർപേഴ്സൺ | എം പിടിഎ പ്രസിഡണ്ട് | ||
ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | സബിത മെയ്തീൻ | |
ജോയിന്റ് കൺവീനർ | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | ബിന്ദു മതി ഏ വി | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽ കൈറ്റ്സ് ലീഡർ | ജെന്നിഫർ എൻ എക്സ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽ കൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അമീൻ അൻവർ |
2022-25 ബാച്ച് ലിറ്റിൽ കൈറ്റുകൾ
ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെപേര് |
---|---|---|
1 | 13428 | വേദ പള്ളിപ്പാട് |
2 | 12852 | അമീൻ അൻവർ |
3 | 12866 | സൻഹാ ഫാത്തിമ |
4 | 12868 | ഫിദ ഫാത്തിമ സി എസ് |
5 | 12891 | അൻസാഫ് എൽ കെ |
6 | 12936 | റാവിയ ബീവി |
7 | 12979 | മുഹമ്മദ് സാലിഹ് ടി എസ് |
8 | 13009 | മുഹമ്മദ് അൻവർ കെ.എ |
9 | 13023 | മുഹമ്മദ് ഹംദാൻ എം എ |
10 | 13066 | ദിയഫാത്തിമ |
11 | 13140 | സൽമാനുൽ ഫാരിസ് പി എസ് |
12 | 13148 | അബ്ദുൽ ഹസീബ് അബ്ബാസ് |
13 | 13150 | മുഹമ്മദ് അൽ ഫഹദ് എം എസ് |
14 | 13169 | അയന.പി.എൽ |
15 | 13207 | ആനന്ദ് മുരുകൻ |
16 | 13211 | നവനീത് സിഎം |
17 | 13239 | ആതിര ബാബു |
18 | 13240 | ആദിത്യൻ വിഎസ് |
19 | 13245 | ആദിത്യൻ വിഎസ് |
20 | 13250 | മുഹമ്മദ് ഷാഹിർ |
21 | 13260 | മുഹമ്മദ് ഫർഹാൻ |
22 | 13265 | അജ്മൽ ആർ |
23 | 13285 | മുഹമ്മദ് സഹീദ് ടി എസ് |
24 | 13314 | മുഹമ്മദ് റയ്യാൻ ടി എ |
25 | 13322 | നസറുദ്ദീൻ കെ എച്ച് |
സ്കൂൾ വിക്കി QRകോഡ് വ്യാപനം
സ്കൂൾ വിക്കി കൂടുതൽ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി നമ്മുടെ സ്കൂളിൻറെ ക്യു ആർ കോഡ് പ്രിൻറ് എടുത്ത് നമ്മുടെ പ്രദേശത്തെ ആളുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിൽ പതിപ്പിച്ചു.അതുപോലെ നമ്മുടെ സ്കൂളിൻറെ ക്യു ആർ കോഡ് ഗ്രൂപ്പുകളിലൂടെ മറ്റും ഷെയർ ചെയ്ത സ്കൂൾ വിക്കി കൂടുതൽ അടുത്തറിയാൻ രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും സൗകര്യം ഒരുക്കി കൊടുക്കുന്നു. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ ക്യു ആർ കോഡ് സ്കാൻ ചെയ്യിപ്പിച്ചു. മീറ്റിംഗുകളിലും മറ്റു സമയങ്ങളിലും ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള അവസരം സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളിലെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലേക്ക് കൂടുതൽ എത്തിക്കാൻ ഉതകുന്ന രൂപത്തിൽ ഇതിനുവേണ്ട പ്രവർത്തനങ്ങൾ സജ്ജീകരിച്ചു മുന്നോട്ടുപോകുന്നു ഓഫീസിൽ രക്ഷിതാക്കൾ കയറിവരുന്ന ഭാഗത്തും ഇത് പതിച്ചത് പുതിയതായി സ്കൂളിൽ വരുന്ന ആളുകൾക്ക് സ്കൂളിനെ കൂടുതൽ അടുത്തറിയാനും മറ്റും സഹായിക്കുന്നു
ടെക്കി ഹെൽപ്പ് സേവന കേന്ദ്രം
വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ വിപ്ലവം ഒരിക്കൽ കൂടിതെളിയിച്ചു കൊണ്ട് ടീം അൽഫാറൂഖിയ. ആധാർ അപ്ഡേഷൻ,നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ അപേക്ഷ നൽകൽ, പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക് , വൈദ്യുത ബിൽ അടച്ചു കൊടുക്കൽ, ലാന്റ് ടാക്സ് അടച്ചു കൊടുക്കൽ, ജനന സെർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് കൊടുക്കൽ ഇങ്ങനെ അനേകം പ്രവർത്തനങ്ങൾ സമ്മാനിച്ച അൽഫാറൂഖിയ ടെക്കി ഹെൽപ്പ് സേവന കേന്ദ്രം മുന്നോട്ട് കുതിക്കുന്നു.
ഓരോ പദ്ധതികൾക്കും കൃത്യമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി വരുന്നു. എല്ലാ വിധത്തിലുള്ള ഓൺലൈൻ സംവിധാനങ്ങളും ഇന്നു ടെക്കി ഹെൽപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാണ്. പ്രായമായ അമ്മമാർക്ക് വേണ്ടി ടെക്കി ഹെൽപ്പിന്റെ സഹായം എടുത്തു പയേണ്ടതും അഭിനന്ദനാർഹവുമാണ്.
സമൂഹത്തിലെ ഓരോ വിഭാഗത്തെയും പ്രത്യാകം ഫോക്കസ് ചെയ്തുള്ള പ്രവർത്തനങ്ങൾ കൂടി ടെക്കി ഹെൽപ് സേവന കേന്ദ്രത്തിന്റെ മികവ് എടുത്തു കാണിക്കുന്നു. ഇനിയും ഒരുപാട് ഡിജിറ്റൽ വിപ്ലവങ്ങൾ തീർക്കാൻ കൃത്യവും പുതിയതുമായ പദ്ധതികളുമായി എല്ലാവരുടേയും മനസ്സിൽ ഇടം പിടിച്ച് മുന്നേറാൻ ശ്രമിക്കുകയാണ് അൽഫാറൂഖിയ ടെക്കി ഹെൽപ് സേവന കേന്ദ്രം.
കൊച്ചി സൈബർ ഡോം സന്ദർശനം
സൈബർ ലോകം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സുരക്ഷിതമായ internet ഉപയോഗം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും കടമയാണ്. സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ അൽഫാറൂഖിയ യിലെ മുഴുവൻ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ LK യൂണിറ്റ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് CYBER WING. തിരഞ്ഞെടുത്ത 15 കുട്ടികൾക്ക് CYBER SAFETY AWARENESS പരിശീലനം നൽകുകയും അവർ ഹൈ സ്കൂളിൽ എല്ലാ കുട്ടികൾക്കും AWARENESS ക്ലാസ്സ് നൽകുകയും ചെയ്യുന്നു. CYBER AWARENESS പരിശീലനത്തിന്റെ ഭാഗമായി എൽ. കെ സൈബർവിംഗ് സൈബർ ഡോം സന്ദർശിക്കുകയും പരിശീലനപരിപാടികളിൽ പങ്കാളികളാവുകയും ചെയ്തു. Scpo ശ്രീ ശ്യാം കുമാർ സർന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ ഓൺലൈനിൽ ഒരാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതൽ, cyber laws, ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.Cyber ക്രൈം അന്വേഷണം നടത്തുന്ന രീതി പരിചയപ്പെടുത്തുകയും സൈബർ ചതിക്കുഴികളിൽ ച്ചെന്നു ചാടാതിരിക്കണമെന്ന മുന്നറിയിപ്പുകൾ തരികയും ചെയ്തു.
കരിയർ ഗൈഡൻസ് ക്ലാസ്
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐടി തൊഴിൽ സാധ്യതകളും കോഴ്സുകളും എന്ന വിഷയത്തെക്കുറിച്ച് ഹയർ സെക്കൻഡറി കമ്പ്യൂട്ടർ അപ്ലിക്കേഷൻ ടീച്ചർ രഹന പി മുഹമ്മദ് വിദ്യാർഥികൾക്ക് ക്ലാസെടുത്തു.വിവിധതരം കോഴ്സുകളെ കുറിച്ചും പുതിയ തൊഴിൽ മേഖലകളെ കുറിച്ചും ടീച്ചർ വിശദമായി വിദ്യാർഥികൾക്ക് ക്ലാസെടുത്തു ഈ വർഷം 10 കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് ഏത് കോഴ്സ് എടുക്കണമെന്ന് ഒരു ധാരണ എത്തുന്ന രൂപത്തിലേക്ക് ക്ലാസിന് മുന്നോട്ടുകൊണ്ടുപോകാൻ ടീച്ചർക്ക് സാധിച്ചത് ക്ലാസിന്റെ വിജയമായി വിദ്യാർത്ഥികൾ വിലയിരുത്തി .ക്ലാസ്സിനെ കുറിച്ച് വിദ്യാർത്ഥികൾ വളരെ നല്ല അഭിപ്രായമാണ് ഉണ്ടായത് ഇതുവരെ പരിചയപ്പെടാത്ത പല കോഴ്സുകളും അതിന്റെ തൊഴിൽ സാധ്യതകളെ കുറിച്ചും ടീച്ചർ ക്ലാസിൽ വിശദീകരിച്ചത് തുടർപഠന സാധ്യതകളെക്കുറിച്ച് പുതിയൊരു ദിശാബോധം നൽകാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ സെമിനാർ നടത്തി.
ചേരാനല്ലൂർ: അൽ ഫാറൂഖിയ എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭി മുഖ്യത്തിൽ സൈബർ സാങ്കേതികതയുടെ സാങ്കൽപ്പിക ലോകമെന്ന പ്രമേയത്തിൽ സമൂഹത്തിൽ വർദ്ധിച്ച് വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
വ്യക്തികളും, സ്ഥാപനങ്ങളും, രാഷ്ട്രങ്ങളും സൈബർ ക്രിമിനലുകളുടെ പലവിധ താൽപ്പര്യങ്ങളുടെയും ആക്രമണങ്ങളുടെയും ഇരകളായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വരും തലമുറയ്ക്ക് പ്രത്യേകിച്ച് കുട്ടികളിൽ സുരക്ഷിതമായ ഓൺലൈൻ ഉപയോഗം ഉറപ്പുവരുത്തുവാനായി അൽ ഫാറൂഖിയ എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച സെമിനാറിന് കഴിയട്ടെന്ന് അൽ ഫാറൂഖിയ ഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
"സൈബർ സാങ്കേതികതയുടെ സാങ്കൽപ്പിക ലോകമെന്ന" പ്രമേയത്തിൽ ഇന്റർ ഗ്രെറ്റെഡ് പ്രഫഷനൽ ഫോറം (ഐ പി എഫ്) എറണാകുളം ലീഗൽ ഐഡ് സെൽ ചെയർമാൻ അഡ്വക്കേറ്റ് എം എച്ച് ഹനീസ് മനക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഒരുപാട് ചതിക്കുഴികളും കെണികളും ഇന്റർനെറ്റിന്റെ കാണാപ്പുറങ്ങളിൽ പതിയിരിക്കുന്നുണ്ടെന്നും, ഇതിനെ കുറിച്ച് അറിവുള്ളവർ പോലും പലപ്പോഴും ചതിയിൽ പെട്ടു കഴിഞ്ഞ ശേഷമാകും തിരിച്ചറിവുണ്ടാകുയെന്നും, ഒരൊറ്റ ക്ലിക്കിൽ ലോകം മാറുന്ന ഈ സൈബർ ലോകത്ത് ഇന്റെർനെറ്റുപകയോഗിക്കുന്നവരിൽ 60-70% പേരും അറിഞ്ഞോ അറിയാതെയോ സൈബർ കെണികളിൽ പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
ഹാർഡ് വെയർ ക്ലിനിക്
സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഹാർഡ് വെയർ ക്ലിനിക് പ്രവർത്തിച്ചുവരുന്നു.ഇതിന് കീഴിൽ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ അസംബ്ലിങ് സർവീസിംഗ് തുടങ്ങി വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്താനും അതിന് അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നു.സ്കൂളിൽ ഹാർഡ്വെയർ പരിശീലനം വിദ്യാർത്ഥികൾക്ക് നൽകിവരുന്നത് സ്കൂൾ ഓഫീസ് സ്റ്റാഫ് ആയ മുഹമ്മദ് റഫീഖ് സാറാണ് റഫീഖ് സാറുടെ നേതൃത്വത്തിൽ 5 ലിറ്റിൽ വിദ്യാർഥികളാണ് ഈ ക്ലിനിക്കിന് നേതൃത്വം നൽകുന്നത് സ്കൂളിൽ കംപ്ലൈന്റ്റ് വരുന്ന സിസ്റ്റങ്ങൾ നന്നാക്കാനും മറ്റു വിദ്യാർത്ഥികൾക്ക് സർവീസിംഗ് മറ്റു കമ്പ്യൂട്ടർ സംബന്ധമായ പാർട്സുകൾ എന്നിവ പരിചയപ്പെടുത്താനും ഈ ഹാർഡ് ക്ലിനിക്കിൽ സാധിക്കുന്നു
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹാർഡ്വെയർ പരിശീലനം അവരുടെ വിദ്യാഭ്യാസത്തിന്റെ നിർണായക ഘടകമാണ്, വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ലോകത്തിനായി അവരെ തയ്യാറാക്കുന്നു.
ഹാർഡ്വെയർ പരിശീലനം സാങ്കേതിക വിദ്യ മനസ്സിലാക്കുന്നതിനും സംവദിക്കുന്നതിനും ആവശ്യമായ പ്രായോഗിക കഴിവുകൾ വളർത്തിയെടുക്കുന്നു. പ്രോസസറുകൾ, മെമ്മറി, സ്റ്റോറേജ് തുടങ്ങിയ ഘടകങ്ങളിലേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിലൂടെ, കമ്പ്യൂട്ടറുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനപരമായ ധാരണ അവർ നേടുന്നു. സാങ്കേതികവിദ്യ സർവ്വവ്യാപിയായിരിക്കുന്ന ഒരു സമൂഹത്തിൽ ഈ അറിവ് അടിസ്ഥാനപരമാണ്, ഇത് വിദ്യാർത്ഥികളെ നാവിഗേറ്റ് ചെയ്യാനും സാങ്കേതികവിദ്യാധിഷ്ഠിത ലോകത്തിലേക്ക് സംഭാവന ചെയ്യാനും പ്രാപ്തരാക്കുന്നു.
കൈത്താങ്ങ്
സ്കൂളിൽ നിലവിലുള്ള വിദ്യാർത്ഥികൾക്കും പുതിയതായി വന്ന വിദ്യാർത്ഥികൾക്കും ഐടിയിലുള്ള പരിജ്ഞാനക്കുറവ് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠന വിടവ് നികത്തുന്നതിനായി ഐടിയിൽ വിദ്യാർത്ഥി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രാഥമിക ഭാഗങ്ങളിൽ പരിശീലനം നൽകുന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. രാവിലെ 9 15 മുതൽ 9.50 വരെയും വൈകുന്നേരം 4 മുതൽ 4 45 വരെയും ഉള്ള സമയങ്ങളിൽ ആണ് ഈ വിദ്യാർത്ഥികൾക്കായി ഐടി പരിശീലനം നൽകി വരുന്നത്.
ലിബർ ഓഫീസ് റൈറ്റർ , ഇമേജ് എഡിറ്റിംഗ് , ചിത്രം വരയ്ക്കൽ, ബേസിക് ആനിമേഷൻ , എജുക്കേഷൻ സോഫ്റ്റ്വെയറുകൾ പരിചയപ്പെടുത്തൽ തുടങ്ങി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഭാഗങ്ങളാണ് ലിറ്റിൽ കൈറ്റ് കുട്ടികൾ ഈ വിദ്യാർത്ഥികൾക്കായി പരിശീലനം നൽകി വരുന്ന പ്രധാനമായും അഞ്ച് ,ആറ് ഏഴ് ക്ലാസുകളിലെ കുട്ടികൾക്കാണ് ഈ പരിശീലനം നടത്തുന്നത്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ഈ പരിശീലനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
കവിത സമാഹാരം
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പിടിഎ അംഗം ആയ ബെറ്റി ഡാനിയൽ എന്നവർഎഴുതിയ കവിത സമാഹാരം പ്രിൻറ് എടുത്ത് പുസ്തകരൂപത്തിൽ ആക്കി മാറ്റിയെടുത്തു. മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ് ,കവർ ഡിസൈനിംഗ് തുടങ്ങി മുഴുവൻ പ്രവർത്തനങ്ങളും ചെയ്തത് ലിറ്റിൽ കൈറ്റ് യൂണിറ്റിലെ അംഗങ്ങളാണ്. പുസ്തകത്തിൻറെ പ്രകാശനം സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചു.വളരെ മനോഹരമായ കവിതകൾ എഴുതുന്ന ഈ ബെറ്റി എന്നവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പുസ്തകമാക്കി മാറ്റിയെടുത്തതിലൂടെ അവർക്ക് കൂടുതൽ പ്രചോദനമാകാൻ ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു. ഈ കവിത സമാഹാരത്തിൽ 11 കവിതകളാണ് ഉള്ളത് .ഇതിന്റെ ആമുഖം സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സാറാണ് എഴുതിയത്
പീലാട് കോളനി ദത്തെടുക്കൽ
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാർത്ഥികൾ താമസിക്കുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സമീപത്തുള്ള പീലാട് കോളനി ദത്തെടുക്കുകയും അവിടെയുള്ള രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും ഐടി ബോധവൽക്കരണം നടത്തുകയും ചെയ്തു.ഗൂഗിൾ പേ പോലെയുള്ള പണമിടപാട് അപ്ലിക്കേഷൻ ഉപയോഗിക്കേണ്ട രീതിയും വൈദ്യുത ബില്ല് വാട്ടർ ബില്ല് തുടങ്ങിയവ അടക്കുന്നതും അവരെ പരിചയപ്പെടുത്തി.ഓൺലൈൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ അവർക്ക് ക്ലാസ് എടുത്തു ആധാർ കാർഡ് അപ്ഡേഷൻ ക്യാമ്പ് ,ബർത്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡിങ്ങ് ക്യാമ്പ് ,ഇലക്ട്രൽ വോട്ടേഴ്സ് ഐഡി ക്യാമ്പ് ,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അവിടെയുള്ളവർക്കായി സംഘടിപ്പിച്ചു. മറാത്തി വിഭാഗത്തിൽപ്പെട്ട ഞങ്ങളുടെ രക്ഷിതാക്കളിൽ നിന്നും അവിടെയുള്ള ഗ്രാമ പ്രമുഖരിൽ നിന്നും ഞങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. തുടർന്നും ഞങ്ങളുടെ സഹായം അവർക്ക് വേണമെന്ന് അവർ അഭ്യർത്ഥിച്ചു