മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
34044-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്34044
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർഅർജുൻ പി എ
ഡെപ്യൂട്ടി ലീഡർമുഹമ്മദ് റയാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹേമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിഷ ദിനേശ്
അവസാനം തിരുത്തിയത്
05-12-202334046SITC


2022 മാർച്ച് 19ന് നടന്ന ലിറ്റിൽ കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷയിൽ 47 കുട്ടികൾ പങ്കെടുത്തു അവരിൽ 38 കുട്ടികൾ പരീക്ഷ പാസായി ഈ ബാച്ചിലേക്ക് അംഗത്വം നേടി. ഇവർക്ക് ജൂൺ മാസം മുതൽ തന്നെ എല്ലാ ബുധനാഴ്ചയും വൈകിട്ട് നാലു മുതൽ 5 മണി വരെ റുട്ടീൻ ക്ലാസുകൾ തുടങ്ങി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഫീൽഡ് വിസിറ്റ്

മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെയും ലിറ്റിൽ കുട്ടികളുടെയും നേതൃത്വത്തിൽ 20 – 8 - 2022 ശനിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല C-SIS സിലേക്ക് ഒരു ഏകദിന പഠന പര്യടന യാത്ര നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കൂടാതെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 110 കുട്ടികൾ പ്രസ്തുത പഠനയാത്രയിൽ പങ്കെടുത്തു.

Techഫസ്റ്റ് 2022

ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്‍റ്റ് 2022ൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ നിന്നും ലിറ്റിൽ കൈറ്റ്സിലെ 20 കുട്ടികളും രണ്ട് എൽകെ മാസ്റ്റർമാരും പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പാട്ടുകുളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി സാങ്കേതിക വിദഗ്ധർ കുട്ടികളുമായി ആശയങ്ങൾ പങ്കുവെച്ചു.