ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
2020 – 2021 പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ

കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൂൺ ഒന്നാം തീയതി ഓൺലൈൻ ക്ലാസുകൾ വഴി സ്കൂൾ തുറന്നു കൊണ്ട് ഒരു പുത്തൻ പഠനാനുഭവത്തിലേക്ക് കുട്ടികളോടൊപ്പം അധ്യാപകരും പങ്കുചേർന്നു കൊണ്ട് ഈ മഹാമാരിക്കെതിരെ അതിജീവനത്തിന്റെ പാതയിൽ നമ്മളും പങ്കാളികളായി. ജൂൺ ഒന്നാം തീയതി മുതൽ വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികൾക്ക് പഠന പിന്തുണകൾ നൽകുന്നതിനുവേണ്ടിയും, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടിയും ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയിൻകീഴിൽ പിടിഎയുടെ ശക്തമായ ഇടപെടൽ നടത്തി. കുട്ടികൾക്കെല്ലാം പഠനസൗകര്യം ഏറെക്കുറെ ഉറപ്പാക്കുന്നതിന് സാധിച്ചു. ആശങ്കകളോടെ തുടങ്ങിയ ഓൺലൈൻ പഠനത്തിലേക്ക് ക്രമേണ കുട്ടികളും അധ്യാപകരും ഇഴുകിചേർന്നു.

ജൂൺ 5 പരിസ്ഥിതി ദിനം ഓൺലൈനിലൂടെ ആഘോഷിച്ചു കൊണ്ട് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണ പോസ്റ്റർ രചന, പരിസ്ഥിതിഗാനാലാപനം, 'പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത' - പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി.

ഓൺലൈൻ പഠനത്തിന്റെ വിരസതയിൽ നിന്ന് ഒരു മോചനം എന്നോണം കുട്ടികൾക്കായി മ്യൂസിക് ക്ലബ്ബ് , വർക്ക് എക്സ്പീരിയൻസ് ക്ലബ് എന്നിവ ഓൺലൈനിലൂടെ സജീവമായി സംഘടിപ്പിച്ചു , കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കി.

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സമുചിതമായി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ, നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട യുദ്ധവിരുദ്ധ ഗാനാലാപനം, യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് "സ്വാതന്ത്ര്യ സമരത്തിലെ നാൾവഴികൾ"- ക്വിസ് മത്സരം സംഘടിപ്പിച്ചു. ജി.ജി.എച്ച്.എസ്.എസ്.

              മലയിൻകീഴ്
      ഹിരോഷിമ    നാഗസാക്കി  ദിനം
 ഹിരോഷിമ നാഗസാക്കി  ദിനത്തോടനുബന്ധിച്ച്  5/8/2022 

നമ്മുടെ സ്കൂളിൽ രാവിലെ അസംബ്ളി നടത്തി.ക്വിസ്, പോസ്റ്റർ മേക്കിംഗ് , ഉപന്യാസം നടത്തി .

                    അസംബ്ലിയിൽ ആദ്യം ഈശ്വരപ്രാർത്ഥന
     പിന്നീട് ,ബഹുമാനപ്പെട്ട H.M  ലീന ടീച്ചർ ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യവും അതിനെക്കുറിച്ച് കൂടുതൽ അറിവുകളും 

നമുക്ക് നൽകി . ശേഷം , H . S, U . P വിഭാഗത്തിലെ വിദ്യാ- ർഥിനികൾ യുദ്ധവിരുദ്ധ പ്രസംഗവും ഗാനാലാപനവും നടത്തി. പിന്നീട് അസംബ്ലി പിരിച്ചുവിട്ടു.

                      പോസ്റ്റർ മേക്കിംഗ് U.P, H.S വിഭാഗങ്ങൾക്കായി 

നടത്തി."യുദ്ധവിരുദ്ധം"എന്ന വിഷയമാണ് പോസ്റ്റർ മേക്കിംഗിന് തിരഞ്ഞെടുത്തത്. H.S വിഭാഗം ക്വിസ് മത്സരത്തിന് നേതൃത്വം നൽകിയത് ശ്രീ.അനിൽകുമാർ സർ ആണ്.ക്വിസിൽ 15ചോദ്യങ്ങളാണ് ചോദിച്ചത്.H.S വിഭാഗത്തിൽ അനുഗ്രഹ.ആർ (10 D) ഒന്നാം സ്ഥാനവും മെറീന.ജി.എസ് (9D) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.അങ്ങനെ നമ്മുടെ സ്കൂളിലെ പരിപാടികൾ അവസാനിച്ചു. ഓൺലൈൻ ഓണം

മഹാമാരി കാലത്തും ഓൺലൈൻ ഓണാഘോഷം ആഘോഷപൂർവ്വം നടത്തി.

ഡിജിറ്റൽ പൂക്കളം തീർത്തുകൊണ്ട് ഓണപ്പാട്ട്, ഓണസദ്യയുടെയും അത്തപ്പൂക്കളത്തിന്റെയും ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് ഉള്ളതുകൊണ്ട് ഓണം ആഘോഷിച്ചു.

ഫോട്ടോ

ഓസോൺദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഗാന്ധി ക്വിസ്, "ഗാന്ധിജിയും അഹിംസയും"- പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.

രക്ഷാകർതൃശാക്തീകരണം

"ഓൺലൈൻ ക്ലാസുകളും കുട്ടികളും" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സജീവമായിരുന്ന ക്ലാസ് മുറികൾ വീടുകളിലേക്ക് ചുരുങ്ങിയ സാഹചര്യത്തിൽ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടപ്പിലാക്കിയ ലാബ്@ഹോം പദ്ധതി വൻ വിജയമാക്കി തീർക്കാൻ സാധിച്ചു. ലാബ് @ഹോം പ്രവർത്തനങ്ങൾക്ക് ആവശ്യമായ കിറ്റുകൾ തയ്യാറാക്കി കൊണ്ട് സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. കിറ്റുകൾ തയ്യാറാക്കുന്നതിന് രക്ഷിതാക്കളുടെ പൂർണപിന്തുണ ലഭ്യമായി.

ലാബ് @ ഹോം പഞ്ചായത്ത് തല ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുമാർ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളായ മെറീന ജി എസ്, മെറിൻ ജി എസ് എന്നിവരുടെ വീട്ടിൽ സംഘടിപ്പിച്ചു. തുടർന്ന് വിവിധ വിദ്യാർഥികളുടെ വീടുകളിൽ ഏരിയാതല ഉദ്ഘാടനവും സംഘടിപ്പിച്ചു.

ലാബ് @ ഹോം പ്രവർത്തനങ്ങളിൽൽ കുട്ടികൾ അത്യുുൽസാഹ പൂർവ്വം പങ്കെടുത്തു.

ലാബ് @ ഹോംമിന്റെ സ്കൂൾ തല ഉദ്ഘാടനം ഏഴാംക്ലാസിലെ ഭാഗ്യ ആർ എന്ന വിദ്യാർഥിയുടെ വീട്ടിൽ സംഘടിപ്പിച്ചു.

കുട്ടികളുടെ സർഗവൈഭവങ്ങളുടെയും പഠന പ്രവർത്തനങ്ങളുടെയും നേർക്കാഴ്ച എന്നോണം വിവിധ മേഖലകളിലായി "പഠനോത്സവം 2021” സംഘടിപ്പിക്കുകയുണ്ടായി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളുടെ സജീവമായ പങ്കാളിത്തം പഠനോത്സവത്തിൽ ഉറപ്പാക്കി.

മലയാളം വിദ്യാരംഗം ആഗസ്റ്റ്മാസത്തിൽ കവിയും അധ്യാപകനുമായ ശ്രീ ബിജുബാലകൃഷ്ണൻ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു വായനവാരവും ഓണവും വിപുലമായി ആഘോഷിച്ചു സബ്‌ ജില്ലാമത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനം നേടി മലയാളം വിദ്യാരംഗം ആഗസ്റ്റ്മാസത്തിൽ കവിയും അധ്യാപകനുമായ ശ്രീ ബിജുബാലകൃഷ്ണൻ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു വായനവാരവും ഓണവും വിപുലമായി ആഘോഷിച്ചു സബ്‌ ജില്ലാമത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനം നേടി

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് .....ആഗസ്റ്റ് 2 സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സ്ഥാപക ദിനവുമായി ബന്ധപ്പെട് ബഹുമാന്യയായ ഹെഡ് മിസ്ട്രസ് ശ്രീമതി ലീന സി എഛ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാന്യയായ മലയിൻകീഴ് എസ് എഛ് ഒ ശ്രീ സൈജു എസ് .പി .സി പതാക ഉയർത്തിയ ശേഷം കേഡറ്റുകളെ അഭിസംബോധന ചെയ്‌തു സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ചു ഗുരുക്കന്മാരെ ആദരിച്ചു

  1. എക്കോക്ലബ് പ്രവർത്തനങ്ങൾ പരിസ്ഥിതിദിനം ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോകപരിസ്ഥിതി ദിനം ആചരിച്ചു കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
  2. ഓസോൺ ദിനം സെപ്റ്റംബർ 16 ഓസോൺ ദിനം ആചരിച്ചു കുട്ടികൾക്കായി വിവിധ പ്രവർത്തനങ്ങൾസംഘടിപ്പിച്ചു
  3. കാർബൺ ന്യൂട്രൽ കാട്ടാക്കട കാട്ടാക്കട മണ്ഡലത്തെ കാർബൺ രഹിത മണ്ഡലമാക്കി മാറ്റുക ലക്ഷ്യത്തോടെ തുടക്കം കുറിച്ച ഈ പദ്ധതിയിൽ നമ്മുടെ വിദ്യാലയവും പങ്കാളിയായി വിവിധമത്സരങ്ങളിൽ വിദ്യാർത്ഥികൾ സമ്മാനം നേടി
  4. ചീരകൃഷി ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽചീരകൃഷി ചെയ്തു വിളവെടുത്തു

പ്രവേശനോത്സവം രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു പ്രവേശനോത്സവം. വിജ്ഞാന വിഹായസ്സിലേക്ക് കുഞ്ഞു ചിറകുകൾ വിടർത്തി പറന്നുയരാൻ മലയിൻകീഴ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തുകൊണ്ട് 2022 -23 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി സംഘടിപ്പിച്ചു. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ തൽസമയ സംപ്രേഷണം കൈറ്റ് വിക്ടേഴ്സ് ലൂടെ കാണാൻ കുട്ടികൾക്ക് അവസരമൊരുക്കി. എസ് എം സി ചെയർമാൻ ശ്രീ. ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവം മലയാളം മിഷൻ ഡയറക്ടർ ഡോക്ടർ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി എച്ച് ലീന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഉദ്ഘാടകയായി എത്തിയ ഡോക്ടർ. സുജ സൂസൻ ജോർജ് സരസ സല്ലാപങ്ങളിലൂടെ കുട്ടികളെ രസിപ്പിച്ചും മലയാളഭാഷയുടെ മഹത്വത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയും നല്ല കുഞ്ഞുങ്ങളായി വളരാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ഉദ്ഘാടനം ഗംഭീരമാക്കി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സിന്ധു ആർ കുഞ്ഞുങ്ങളോട് സംസാരിച്ചു. പി. റ്റി. എ വൈസ് പ്രസിഡന്റ് ശ്രീ. ഗിരീഷ് പ്രഭ സ്കൂളിലേക്ക് എത്തിച്ചേർന്ന എല്ലാ കുഞ്ഞുങ്ങളെയും, അവരുടെ രക്ഷിതാക്കളെയും സ്വാഗതം ചെയ്യുകയും കുഞ്ഞുങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഈ വർഷം സർവീസിൽ നിന്നും വിരമിച്ച നമ്മുടെ സ്കൂളിലെ അധ്യാപകരായ ശ്രീ സുരേഷ് കുമാർ സാർ ശ്രീമതി സുചിത്ര ടീച്ചർ തുടങ്ങിയവർക്കും നാഷണൽ ലെവൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ വിജയം കരസ്ഥമാക്കിയ സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ആയ ശ്രീമതി രാഖി ടീച്ചർക്കും ഉപഹാരങ്ങൾ നൽകി. തുടർന്ന് ഈ അദ്ധ്യാപകർ കുട്ടികൾക്ക് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ. അനിൽകുമാർ കുട്ടികൾക്ക് ആശംസകൾ നേർന്നു കൊണ്ട് എല്ലാവർക്കും നന്ദി അർപ്പിച്ചു . പൊതു സമ്മേളനത്തിനുശേഷം ക്ലാസിലെത്തിയ കുഞ്ഞുങ്ങൾക്ക് അധ്യാപകർ മധുരം നൽകി സ്വീകരിച്ചു. ബലൂണുകളും വർണ്ണക്കടലാസുകളും കുരുത്തോല തോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്കൂൾ പരിസരം ഏവർക്കും ഉത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു. അങ്ങനെ അക്ഷരാർത്ഥത്തിൽ സ്കൂൾ പ്രവേശനം പ്രവേശനോത്സവം ആയി മാറി. ജി.ജി.എച്ച്.എസ്.എസ്.

              മലയിൻകീഴ്
      ഹിരോഷിമ    നാഗസാക്കി  ദിനം
 ഹിരോഷിമ നാഗസാക്കി  ദിനത്തോടനുബന്ധിച്ച്  5/8/2022 

നമ്മുടെ സ്കൂളിൽ രാവിലെ അസംബ്ളി നടത്തി.ക്വിസ്, പോസ്റ്റർ മേക്കിംഗ് , ഉപന്യാസം നടത്തി .

                    അസംബ്ലിയിൽ ആദ്യം ഈശ്വരപ്രാർത്ഥന
     പിന്നീട് ,ബഹുമാനപ്പെട്ട H.M  ലീന ടീച്ചർ ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യവും അതിനെക്കുറിച്ച് കൂടുതൽ അറിവുകളും 

നമുക്ക് നൽകി . ശേഷം , H . S, U . P വിഭാഗത്തിലെ വിദ്യാ- ർഥിനികൾ യുദ്ധവിരുദ്ധ പ്രസംഗവും ഗാനാലാപനവും നടത്തി. പിന്നീട് അസംബ്ലി പിരിച്ചുവിട്ടു.

                      പോസ്റ്റർ മേക്കിംഗ് U.P, H.S വിഭാഗങ്ങൾക്കായി 

നടത്തി."യുദ്ധവിരുദ്ധം"എന്ന വിഷയമാണ് പോസ്റ്റർ മേക്കിംഗിന് തിരഞ്ഞെടുത്തത്. H.S വിഭാഗം ക്വിസ് മത്സരത്തിന് നേതൃത്വം നൽകിയത് ശ്രീ.അനിൽകുമാർ സർ ആണ്.ക്വിസിൽ 15ചോദ്യങ്ങളാണ് ചോദിച്ചത്.H.S വിഭാഗത്തിൽ

                       ഓണം 
            കേരളത്തിലെ പരമ്പരാഗതമായ ആഘോഷമാണ് ഓണം. മാവേലിയെ വാമന൯ പാതാളത്തിൽ ചവിട്ടിതാഴ്ത്തിയതിന് ശേഷം വ൪ഷത്തിൽ ഒരിക്കൽ നാ‍‍ടുകാണാ൯ കേരളത്തിൽ എത്തുന്നതിനെയാണ് കേരളീയ൪ ഓണമായി ആഘോഷിക്കുന്നത് . അത്തപൂക്കളുടെ അവസാന ദിവസമായ തിരുവോണനാളിൽ നടത്തി വരുന്ന ഒരു കലാരൂപമാണ് തൂമ്പിതുള്ളൽ.
           
                ‍ഞങ്ങളുടെ ജി.ജി.എച്ച്.എച്ച്.എസ്.എസ് സ്കുളിൽ വളരെ മികച്ച രീതിയിൽ ഓണം ആഘോഷിച്ചു . കുട്ടികളെ്ല്ലാം വളരെ പരമ്പരാകതമായ രീതിയിൽ വസത്രങ്ങള്  ധരിച്ച് വന്നു .കുട്ടികളെല്ലാം വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും പൂക്കൾ പറിച്ചുകൊണ്ട് വന്ന് അത്തപൂക്കള മത്സരം നടത്തി. എല്ലാ കുട്ടികളും അവരുടെ കഴിവിൽ പരമാവതി മികച്ച രീതിയിൽ അത്തപൂക്കള മത്സരം വിജയിപ്പിച്ചു .
                  അദ്യാപക൪ കുട്ടികൾക്കയി വളരെ സ്വാദിഷ്ടമായ സദ്യയൊരുക്കി . കുട്ടികൾ വളരെ ആസ്വദിച്ച് ഓണസദ്യയും പായസവും കഴിച്ചു . ഓണപരിപാടികളിലൊക്കെ കുട്ടികൾ നല്ല രീതിയിൽ പങ്കെടുത്തു. ചിലകുട്ടികൾ ഷർട്ടും മുണ്ടും ധരിച്ചെത്തി. കൂട്ടുകാരോടൊത്ത് സന്തോഷം പങ്കിടാനും ഓണപരിപാടികളിൽ പങ്കെടുത്തും വളരെ മികച്ചരീതിയിൽ ആഘോഷിച്ചു . ഹെഡ് മാസ്ററ൪  കുട്ടികളോടൊത്ത് ഓണമാഘോഷിക്കുകയും സെൽഫിയെടുക്കുകയും സന്തോഷം പങ്കിടുകയും ചെയ്തു . കുട്ടികൾ വളരെ ആഹ്ളാദത്തോടെ ഗാനത്തിനൊപ്പം നൃത്തചുവടുകൾ വച്ചു . കുട്ടികളെല്ലാം ചേ൪ന്ന് അത്തപൂക്കളമിളക്കി .
                           ഉച്ചയോടെ ഓണപരിപാടികളെല്ലാം അവസാനിച്ചു . കുട്ടികൾ എല്ലാവരും വീട്ടിലെക്ക് പോയി .
    സ്വാതന്ത്ര്യദിനം
  ജി ജി എച്ച്  എസ് എസ് മലയിൻകീഴ്
                   ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച്  ഇന്ത്യ സ്വാതന്ത്ര്യം
  നേടിയതിന്റേയും,1947ഒാഗസ്റ്റ് 15ന് ഇന്ത്യ ഒരു സ്വതന്ത്ര്യരാജ്യമായതി-
  ന്റേയും ഒാർമ്മക്കായി എല്ലാ വർഷവും ഒാഗസ്റ്റ് 15ന്  ഇന്ത്യയിൽ സ്വാതന്ത്ര്യ
  ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്.
  അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി
  ദേശീയ പതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധനചെയ്യുകയും 
  ചെയ്യുന്നു.രാജ്യത്തുടനീളം ഇന്ത്യയുടെ ദേശീയപതാക അന്നേ ദിവസം 
  ഉയർത്തുന്നു.
                    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ  ആഗസ്റ്റ്
   15 ബുധനാഴ്ച്ച രാവിലെ 9:30ന് ദേശീയ പതാക ഉയർത്തി.പതാക ഉയർ
  ത്തിയതിനു ശേഷം സ്വാതന്ത്ര്യദിനറാലി നടത്തി.അതിന് നേതൃത്വം നൽകിയത്
  എസ്.പി.സി യും ഗാന്ധിദർശൻ ക്ലബ്ബുമാണ്.
                     റാലിക്കുശേഷം അസംബ്ലിയുണ്ടായിരുന്നു.അസംബ്ലിയിൽ വിശി
  ഷ്ടാതിഥിയായി നമ്മുടെ സ്കൂളിൽ എത്തിയത് റിട്ടേർഡ് മേജർ ശ്രീ.എസ്.കെ.
  അനിൽ കുമാർ സർ ആണ്.അദ്ദേഹം നമുക്ക് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാ
  ന്യം മനസ്സിലാക്കി തന്നു .പിന്നീട് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
  പായസം വിതരണം ചെയ്തു.എല്ലാവരും പിരി‍‍‍‍ഞ്ഞുപോയി.
                  നമ്മുടെ സ്കൂളിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ്  14 ന്
  ക്വിസ് മത്സരം നടത്തി . ക്വിസ് മത്സരത്തിൽ അനുഗ്രഹ.ആർ (10D)ഒന്നാം 
  സ്ഥാനവും മെറീന.ജി.എസ്(9D)രണ്ടാംസ്ഥാനവും കരസ്ഥമാക്കി.