ഗവ. എൽ. പി. എസ്സ്.പാപ്പാല/പ്രവർത്തനങ്ങൾ
പൊതുവിദ്യാലയങ്ങൾ സാമൂഹ്യ കൂട്ടായ്മയിലൂടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയും കൂടുതൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഈ കാലത്ത് കിളിമാനൂർ ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഒന്നായി പാപ്പാല ഗവ: എൽ പി എസ് മാറിയിരിക്കുന്നു.കോവിഡ് മഹാരോഗം പിടിമുറുക്കിയ സാഹചര്യത്തിൽ അടഞ്ഞുകിടന്ന ഒരു അക്കാദമിക് വർഷം കൂടി കണക്കിലെടുത്ത് 2020 - 2022 വർഷത്തെ വിദ്യാലയ പ്രവർത്തനങ്ങളുടെ ചുരുക്കമാണിത്.
സ്കൂൾ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും കരുത്തും പകരുന്നതിന് ഏറെ സഹായകമാണ് നമ്മുടെ പിടിഎ പ്രതിനിധികൾ . 2020 -21 അധ്യയന വർഷത്തെ പി.ടി.എ ഭാരവാഹികളെ ജനറൽബോഡി യോഗം ചേർന്ന് തെരഞ്ഞെടുത്തു .
ഭാരവാഹികൾ ( PTA &MPTA)
K G ശ്രീകുമാർ (PTA പ്രസിഡൻറ്)
സജീവ് (വൈസ് പ്രസിഡൻറ്)
ലിസ (എം പി ടി എ പ്രസിഡൻറ്)
ശശികുമാർ
രമ്യ
ജയശ്രീ
സുവർണ്ണ
ബിജി
സൗമ്യ
മഞ്ജു
ഷീജ മോൾ
സിനി
ബീന
ശോഭിത
പ്രിജിന
അശ്വതി
മനോഹരൻ
മാഹിൻ
മഞ്ജു
സുനിൽകുമാർ
ശ്രീദേവി
മനു കുമാർ
സിന്ധു
ഹരിദാസ്
സ്കൂൾ വികസന സമിതി
ചെയർമാൻ --- രഘുനാഥൻ (മുൻ പഞ്ചായത്ത് പ്രസിഡൻറ്)
മനോഹരൻ
സജീവ്
സത്യശീലൻ
കിളിമാനൂർ ചന്ദ്രൻ
മഞ്ജു സുരേഷ്
കിളിമാനൂർ ഹക്കീം
മോഹനചന്ദ്രൻ
അക്കാദമിക പ്രവർത്തനങ്ങൾ
ഭൗതിക അടിസ്ഥാന വികസനം നമ്മുടെ വിദ്യാലയത്തിൻറെ അക്കാദമിക രംഗത്തെ വളർച്ചയ്ക്ക് ഏറെ സഹായകമാകുന്നുണ്ട്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് സഹായകമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
വായന ഇളം മനസ്സിൽ സൃഷ്ടിക്കുന്ന പുതു ചലനം ഒന്ന് വേറെതന്നെയാണ് സജീവമായ സ്കൂൾ ലൈബ്രറിക്കൊപ്പം ക്ലാസിലും ഒരു ലൈബ്രറി - അത്തരമൊരു ആശയത്തിലാണ് ക്ലാസ് ലൈബ്രറി പ്രവർത്തനം തുടക്കം കുറിക്കുന്നത്. ഇപ്പോൾ മുഴുവൻ ക്ലാസുകളിലും കുഞ്ഞു ലൈബ്രറിയും ഇതിൻറെ പ്രവർത്തനം നിയന്ത്രിക്കാൻ ക്ലാസ് ലൈബ്രേറിയനുമുണ്ട്.
പഞ്ചായത്തിൻറെയും പൂർവ്വ വിദ്യാർഥികളുടെയും സംഭാവനയായി ലൈബ്രറിക്ക് ആവശ്യമായ അലമാരകളും പുസ്തകങ്ങളും ലഭിക്കുകയുണ്ടായി.SSKയുടെ സഹായത്താൽ ലഭിച്ച പുസ്തകങ്ങളും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ലഭിച്ച പുസ്തകങ്ങളും കൂടി ആയപ്പോൾ ലൈബ്രറി വിശാലമായി.
പ്രീ പ്രൈമറി
കുഞ്ഞു മനസ്സുകൾക്ക് സന്തോഷവും ആകാംഷയും നൽകിക്കൊണ്ട് പഞ്ചായത്തിൻറെ വക കുഞ്ഞു മനസ്സുകൾക്ക് സന്തോഷവും ആകാംക്ഷയും നൽകിക്കൊണ്ട് പഞ്ചായത്തിൻെറ വക ചൈൽഡ് ഫ്രണ്ട്‌ലി ഫർണിച്ചർ ലഭിക്കുകയുണ്ടായി. ഇംഗ്ലീഷ് മീഡിയം സിലബസിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി യിൽ മുൻവർഷത്തെ അപേക്ഷിച്ച് കുട്ടികൾ കൂടിയിട്ടുണ്ട്. പ്രീപ്രൈമറി കുട്ടികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാൻ എസ് കെ 15,000 രൂപ അനുവദിച്ചിട്ടുണ്ട്.കുട്ടികൾക്ക് കളിക്കാനുള്ള ടോയ്സും പഞ്ചായത്തിൻറെ വകയായി ലഭിച്ചു.
സ്കൂൾ ബസ്
കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ സ്കൂളിലെത്താൻ ബസ് സർവ്വീസ് നടത്തിവരുന്നു .എംഎൽഎ ഫണ്ടും പി ടി എ യും ചേർന്ന് വാങ്ങിയ ബസ് ലാഭകരമായ രീതിയിൽ അല്ല മുന്നോട്ട് പോകുന്നത് എന്നത് ഒരു പരിമിതിയാണ്.
ഭൗതിക സാഹചര്യങ്ങൾ
ഭൗതികസൗകര്യവികസനത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഈ വർഷങ്ങളിൽ കഴിഞ്ഞു. പുതിയ കെട്ടിട നിർമാണത്തിനായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു. 2021ലെ 'തിരികെ സ്കൂളിലേക്ക്' പദ്ധതി നടത്തിപ്പിൻ പ്രകാരം മുഴുവൻ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സ്ഥാപിക്കുകയും കുടിവെള്ളലഭ്യതയ്ക്കായി പുതിയ പൈപ്പുകൾ നിർമ്മിക്കുകയും ചെയ്തു .ശുദ്ധജല വിതരണത്തിനായി വാട്ടർ പ്യൂരിഫയർ സജ്ജീകരിച്ചിട്ടുണ്ട്.ഒന്നാം ക്ലാസ് മുതൽ എല്ലാ കുട്ടികൾക്കും ഡെസ്കും ബെഞ്ചും ഒരുക്കുവാൻ കഴിഞ്ഞു .പഞ്ചായത്തിൻറെ ഭാഗമായി പബ്ലിക് അഡ്രസ്സിങ് സിസ്റ്റം, ലാപ്ടോപ് ,പ്രൊജക്ടർ എന്നിവ ലഭിച്ചു .
പ്രിയമുള്ളവരേ,
കോവിഡ്പശ്ചാത്തലത്തിൽ 2020 - 22 വർഷത്തിലെ വിദ്യാലയ പ്രവർത്തനങ്ങളുടെ രത്നച്ചുരുക്കമാണ് ഈ റിപ്പോർട്ട് .കൂടുതൽ മികവോടെ ഇനിയും മുന്നോട്ടുപോകാൻ ഞങ്ങൾ ഈ അധ്യയന വർഷം ശ്രമിക്കുന്നതാണ്.