കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.
പൊതുവായ പ്രവർത്തനങ്ങൾ
കേരള സ്കൂൾ ചരിത്രത്തിൽ ഇത് ആദ്യം -AI ആങ്കറുമായി കാലിക്കറ്റ് ഗേൾസ് സ്കൂൾ വാർത്താ ചാനൽ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക പാഠങ്ങൾ ക്ലാസ് മുറികളിലും എത്തി. പഠന ബോധന മേഖലകളിൽ ഇനി എഐ സ്വാധീനം ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. അവതാർ ഉപയോഗിച്ച് വാർത്ത വായന തയ്യാറാക്കിയിരിക്കുകയാണ് കുണ്ടുങ്ങൽ കാലിക്കറ്റ് ഗേൾസ് വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ.
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ റഷയാണ് അവതാറിന് ശബ്ദം നൽകിയിരിക്കുന്നത്. സ്കൂൾ വാർത്തകൾ അവതാറിലൂടെ കണ്ടത് സ്കൂൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി.
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് വിഡിയോ നിർമിച്ചത്. സ്കൂൾ പ്രിൻസിപ്പാൾ എം. അബ്ദു, വി. എച്. എസ്. ഇ. പ്രിൻസിപ്പാൽ പി. എം. ശ്രീദേവി, ഹെഡ്മിസ്‌ട്രെസ് എം. കെ. സൈനബ, വി. എച്, എസ്. ഇ അധ്യാപകൻ സ്വാബിർ കെ ആർ, മീഡിയ കോഡിനേറ്റർ ഹസ്ന സി. കെ എന്നിവർ മേൽനോട്ടം വഹിച്ചു. വാർത്തകൾ സ്കൂൾ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.വാർത്ത കാണാം
ഫീൽഡ് ട്രിപ്പ്
കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 8.12.2022 നു എൻ.ഐ. ടി ക്യാമ്പസ് സന്ദർശിച്ചു.8,9,10 ക്ലാസുകളിൽ പഠിക്കുന്ന 106 കുട്ടികളും ഹസ്ന, ലിജി വിജയൻ, ഹുദ, കമറുന്നിസ, ജസ്ന, ഹബീബ എന്നീ ആറ് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.
രാവിലെ 10 മണിയോടെ ക്യാമ്പസിൽ എത്തുകയും അവിടുത്തെ വിവിധ ഡിപ്പാർട്ട്മെന്റ്കളിലും ലാബുകളിലും കമ്പ്യൂട്ടർ സെന്ററുകളിലും സന്ദർശനം നടത്തുകയും ചെയ്തു. റോബോട്ടിക് ലാബ് ആയിരുന്നു കുട്ടികളെ ഏറെ ആകർഷിച്ചത്. ഉന്നത പഠനത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും അവിടുത്തെ സൗകര്യങ്ങൾ അടുത്തറിയാനും കുട്ടികൾക്ക് ഈ യാത്രയിലൂടെ സാധിച്ചു. അവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും വളരെ വിശദമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു തന്നു. അവസാനം കമ്പ്യൂട്ടർ സയൻസ് പ്രൊഫസർ ആയ നസീറിന്റെ മോട്ടിവേഷൻ ക്ലാസും ഉണ്ടായിരുന്നു. സ്കൂൾ ലീഡർ ആയ റഷ,ഫാത്തിമ ഷിഫാന എന്നിവർ യാത്രയെപ്പറ്റി സംസാരിച്ചു.
സ്കൂൾ വാർത്താ ചാനൽ
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് നേതൃത്വത്തിൽ സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചു .ഓരോ മാസത്തെ വാർത്തകൾ ഒറ്റത്തവണയായി സംപ്രേഷണം
ചെയ്യുന്ന രീതിയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.സ്കൂളിന്റെ ഡിജിറ്റൽ സ്റ്റുഡിയോയിൽ ആണ് വാർത്ത ചിത്രീകരിക്കുന്നത്.കുട്ടികൾക്കിടയിൽ നിന്ന് മികച്ച പ്രതികരണമാണ് വാർത്താ ചാനലിന് ലഭിക്കുന്നത്. വാർത്താ ചാനൽ കാണാം.
ഡിജിറ്റൽ പോസ്റ്റർ നിർമാണം
സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ പോസ്റ്ററുകൾ നിർമിച്ചു നൽകുന്നത് നമ്മുടെ കുട്ടികളാണ്. സ്കൂൾ തിരഞ്ഞെടുപ്പ്, പ്രത്യേക ദിവസങ്ങൾ, വിജയികളായവരുടെ പോസ്റ്ററുകൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു.
ഡി. എസ്. എൽ. ആർ. ക്യാമറ ഉപയോഗിച്ചുള്ള പരിപാടികളുടെ മീഡിയ കവറേജ്
സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും മീഡിയ കവറേജ് കൈറ്റ് കുട്ടികളാണ് ചെയ്യുന്നത്. യൂത്ത് ഫെസ്റ്റിവൽ, സ്പോർട്സ്, ഇലക്ഷൻ, സ്കൂൾ അസംബ്ലി തുടങ്ങി എല്ലാ പരിപാടികളും നമ്മുടെ ചുണക്കുട്ടികൾ ഒപ്പിയെടുക്കുന്നു.