വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബ്

കലാപരമായും വിനോദപരമായും ഉള്ള പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളിലെ ദിനങ്ങൾ സന്തോഷപ്രദമാക്കാൻ ഫിലിം ക്ലബ്ബുകൾ സഹായിക്കുന്നുണ്ട്. അജിത് സാറിന്റെ നേതൃത്വത്തിലാണ് നമ്മുടെ സ്കൂളിൽ ഫിലിം ക്ലബ്ബ് നടക്കന്നത്. ഒരു സംഘാടകസമിതി അതിനായി നിയോഗിച്ചിട്ടുണ്ട്. ഓരോ വർഷവും കലാമൂല്യമുൾക്കൊള്ളുന്ന ഫിലിമുകൾ, ഡോക്കുമെന്ററികൾ എന്നിവ ക അജിത്ത് സാറിന്റെ നേതൃത്വത്തിൽ സംഘാടനം ചെയ്ത് കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു. മാതൃകാപരമായ ഗുണപാഠങ്ങളുള്ള ധാരാളം ഫിലിമുകൾ കാണിച്ചു പോരുന്നു.

കുട്ടികളുടെ സൃഷ്ടികൾ

കുട്ടികൾ അവർ കണ്ട ഫിലിമുകളുടെ മൂല്യം, അവ നൽകിയ പ്രചോദനം ഇവ കുട്ടികൾ കുറിപ്പുകളാക്കി ഓരോ വർഷവും പതിപ്പുകളാക്കുന്നു.

സഹായങ്ങൾ - പി ടി എ പ്രസിഡന്റ്

ഫിലിം ക്ലബ്ബിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പി ടി എ പ്രസിഡന്റ് മൈക്ക്, ആംബ്ലിഫയർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ നൽകിയത് എന്നും ഓർമ്മിക്കാൻ പോന്ന ഒരു സമ്മാനമാണ്.


വിശപ്പിന്റെ വിളി - ഷോർട്ട് ഫിലിം

2012-13ലെ 10-ാം സ്റ്റാൻഡേർഡു ബാച്ചിലെ കുട്ടികൾ അവതരിപ്പിച്ച ഷോർട്ട് ഫിലിം വിശപ്പിന്റെ വിളി ഞങ്ങൾക്ക് അത്ഭുതകരമായൊരു മികവായിരുന്നു. പിന്നീട് ഓരോ കലോത്സവ വേദിയിലും അവരുടെ കൊച്ചു കൊച്ചു കഴിവുകൾ വ്യക്തമാക്കുന്ന സ്കിറ്റുകൾ തയ്യാറാക്കി അവതരിപ്പിക്കുക പതിവായി.