സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഫ്രീഡം ഫെസ്റ്റ് 2023 

("ഫ്രീഡം ഫെസ്റ്റ് 2023 വീഡിയോ")

സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ പറ്റിയും  സ്വതന്ത്ര ഹാർഡ്‍വെയറിനെ പറ്റിയും പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും വ്യക്തമായ ധാരണയും അവബോധവും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ “ഫ്രീഡം ഫെസ്റ്റ് 2023   സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തി.

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
2023 ആഗസ്റ്റ് 8-ാം തീയതി  രാവിലെ പത്ത് മണിക്ക് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് വിദ്യാ‍ർത്ഥികൾകായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടത്തി. പോസ്റ്റർ മത്സരം ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി സ്കറിയ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. പത്ത് മുതൽ പതിനൊന്നു മണി വരെയും പതിനൊന്നര മുതൽ പന്ത്രണ്ടര മണി വരെയും എന്നിങ്ങനെ രണ്ടു സെഷനുകളിലായി ഏകദേശം നാൽപരിനധികം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പോസ്റ്ററിൽ ഉൾപ്പെടുത്തുവാൻ ആവശ്യമായ  ഫ്രീഡം ഫെസ്റ്റ്  2023 – ന്റെ ലോഗോ ഫ്രീഡം ഫെസ്റ്റിന്റെ വെബ്സൈറ്റിൽ നിന്നു ഡൗൺലോട് ചെയ്ത് കുട്ടികൾക്ക് കോപ്പി ചെയ്തു നൽകി. കുട്ടികൾ വളരെ ആകർഷണീയും മനോഹരവുമായ പോസ്റ്ററുകൾ നിർമിച്ചു.അവയ്ൽ നിന്ന് മികച്ചവ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു.

ഫ്രീഡം ഫെസ്റ്റ് 2023 പ്രത്യേക അസംബ്ലി
2023 ആഗസ്റ്റ് 9-ാം തീയതി  രാവിലെ പത്തരയ്ക്ക് സ്കൂൾ ഇൻഡോർ സേഡിയത്തിൽ വച്ച് ഫ്രീഡം ഫെസ്റ്റ് 2023 പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സർക്കാർ നിർദ്ദേശിച്ച സന്ദേശം  വായിച്ചു. ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യത്തെ കുറിച്ച് വിദ്യാ‍ർത്ഥികളിൽ അവബോധം സൃഷ്ടിക്കുവാൻ അസംബ്ലി സഹായിച്ചു. അന്നേ ദിവസം തന്നെ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് കൈറ്റ് മാസ്റ്റേഴ്സായ കുഞ്ഞുമോൾ സെബാസ്റ്റ്യൻ ടീച്ചറും ജോഷി ടി.സി സാറും ചേർന്ന് വിദ്യാ‍ർത്ഥികൾകായി വിശദമായ ക്ലാസ്സുകൾ പ്രസ്സന്റേഷന്റെ സഹായത്തോടെ എടുത്തു. കാസ്സുകൾ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.

ഐ.റ്റി കോർണർ
2023 ആഗസ്റ്റ് 9,10,11 തീയതികളിലായി  സെമിനാർ ഹാളിൽ വച്ച് ഐ.റ്റി കോർണർ സംഘടിപ്പിച്ചു. ആർഡിനോ ബോർഡ് ഉപയോഗിച്ച് നിർമിച്ച റോബോട്ടിക്ക് ഉൽപന്നങ്ങളുടെ പ്രദർശനം നടന്നു. റോബോട്ടിക്ക് ഉൽപന്നങ്ങളുടെ കൂടെ തന്നെ അതിന്റെ പ്രോഗ്രാം കോഡും പ്രദർശിപ്പിച്ചത് കുട്ടികൾക്ക് റോബോട്ടിക്ക് ഉൽപന്നങ്ങളുടെ പ്രവർത്തനം കൂടുതലായി മനസ്സിലാക്കുവാൻ സഹായിച്ചു.  കഴിഞ്ഞ വർഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർമിച്ച “e-Mag” എന്ന ഡിജിറ്റൽ മാഗസിൻ പ്രോജക്ടറിന്റെ സഹായത്തോടെ പ്രദർശിപ്പിച്ചത് ഐ.റ്റി കോർണർ കൂടുതൽ മനോഹരമാക്കി. മാസ്റ്റർ അഭിനവ് പി.നായർ കുട്ടികളോട് സംസാരിച്ചു.

2023 ആഗസ്റ്റ് 9-ാം തീയതി എട്ടാം ക്ലാസ്സിലെ കുട്ടികൾക്കും ആഗസ്റ്റ് 10-ാം തീയതി ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കും ആഗസ്റ്റ് 11-ാം തീയതി പത്താം ക്ലാസ്സിലെ കുട്ടികൾക്കും ഫ്രീഡം ഫെസ്റ്റ് അവബോധ സെമിനാർ എടുത്തു.

2023 ആഗസ്റ്റ് 11-ാം തീയതി രാവിലെ ഒൻപതരയ്ക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ച് മാസ്റ്റർ നെവിൻ പ്രമോദിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിനെ പറ്റിയും  സ്വതന്ത്ര ഹാർഡ്‍വെയറിനെ പറ്റിയും വിദ്യാ‍ർത്ഥികൾക്ക് വിശദമായ ക്ലാസ്സുകൾ എടുത്തു. അതിന്റെ ഭാഗമായി ഓരോ റോബോട്ടിക്ക് ഉൽപന്നങ്ങളുടെയും നിർമാണവും പ്രവർത്തനവും കുട്ടികൾക്ക് വിശദമാക്കി. തുടർന്ന്  ExpEYES കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതുപയോഗിച്ചുകൊണ്ടുള്ള നാല് പ്രവർത്തനങ്ങൾ ചെയ്തു കാണിക്കുകയും ചെയ്തു.  ആർഡിനോ ബോർഡ് ഉപയോഗിച്ചുള്ളതും  ExpEYES ഉപയോഗിച്ചുള്ളതുമായ പ്രവർത്തനങ്ങളുടെയെല്ലാം പ്രോഗ്രാം കോഡ് പ്രിന്റ് ചെയ്ത് വിദ്യാ‍ർത്ഥികൾക്ക് വിതരണം ചെയ്തു.

ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റാളേഷൻ ക്യാമ്പ് നടത്തി.2023 ആഗസ്റ്റ് 14-ാം തീയതി ഉച്ചകഴിഞ്ഞ് പന്ത്രണ്ട് മണി മുതൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ഉബണ്ടു സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. മുൻകൂട്ടി നിർദ്ദേശിച്ച പ്രകാരം കുട്ടികൾ തങ്ങളുടെ വീടുകളിൽ നിന്ന് ലാപ്‍ടോപ്പുകൾ കൊണ്ടുവന്നു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി. കുഞ്ഞുമോൾ ടീച്ചർ സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ ക്യാമ്പിനു നേതൃത്വം നൽകി. കുട്ടികൾ കൊണ്ടുവന്ന പത്തു ലാപ്‍ടോപ്പുകളിലാണ് സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തത്. ഇതു കൂടാതെ തന്നെ സ്കൂളിലെ  സോഫ്റ്റ്‍വെയർ സംബന്ധ പ്രശ്നങ്ങൾ നേരിട്ട നാല് ലാപ്‍ടോപ്പുകളിൽ  ഉബണ്ടു സോഫ്റ്റ്‍വെയർ റീ-ഇൻസ്റ്റാൾ ചെയ്തു.  ഉബണ്ടു സോഫ്റ്റ്‍വെയറിന്റെ 18.05 വേർഷനാണ് ക്യാമ്പിൽ ഇൻസ്റ്റാൾ ചെയ്തത്.