വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2023-24
എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. മലപ്പുറം മുനിസിപ്പൽ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ഷംസുദ്ധീൻ മുബാറക്ക് അധ്യക്ഷത വഹിച്ചു.
കളരി, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls,
വടി വീശൽ, വടി നടത്തം എന്നിവരുടെ അകമ്പടിയോടെ കുട്ടികളെ അസംബ്ലി യിലേക്ക് - PTA, MT A , SMC, HM, Principal എന്നിവരും കുട്ടികളെ അനുഗമിച്ചു. നവാഗതർക്ക് ആശംസാ ബെൽറ്റ് വിതരണം ചെയ്തു. എല്ലാവർക്കും മധുരവിതരണം നടത്തി.
മികവ് പത്രികയുടെ പ്രകാശനം വാർഡ് കൗൺസിലർ ഫാത്തിമ സുഹറയും ടൈംടേബിൾ കാർഡിന്റെ പ്രകാശനം കെ എം അലവിയും വിദ്യാലയ മികവ്
അവതരണം ക്ലബ് കോർഡിനേറ്റർ പി ഷബീറും നിർവഹിച്ചു.
പ്രിൻസിപ്പൽ പി പി മജീദ്, ഹെഡ്മാസ്റ്റർ പി അബ്ദുള്ള, മാനേജർ സി കെ ഉമ്മർ കോയ, എം ടി എ പ്രസിഡണ്ട് ദിവ്യ, എസ് എം സി ചെയർമാൻ ഗദ്ദാഫി, സിയാസ് ബാബു, ജലീൽ, റുബീന, സ്റ്റാഫ് സെക്രട്ടറിമാരായ സി കെ ഉമ്മർ, ഇല്യാസ്, പോഗ്രാം കോ ഓഡിനേറ്റർ കെ പ്രജിത, ഇ സി മുസ്തജിബ്, എം ദീപ, പി ജസീന ബക്കർ , കെ ആർ ശ്രീരഞ്ജിനി , പി എൻ സൗദാബി എന്നിവർ നേതൃത്വം നൽകി
'ഇറ്റോളം' - ജലസംരക്ഷണ സന്ദേശവുമായി എം എം ഇ ടി യിലെ കുട്ടികൾ
വേനൽക്കാലത്തെ ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എം എം ഇ ടി ഹയർസെക്കൻഡറി സ്കൂൾ ടാലന്റ് ക്ലബിന്റെ കീഴിൽ 'ഇറ്റോളം' എന്ന പേരിൽ ബോധവൽക്കരണ ഹ്രസ്വ ചിത്രമിറക്കി. ചിത്രത്തിന്റെ പ്രകാശനകർമം മലപ്പുറം മുൻസിപ്പൽ ചെയർമാൻ ശ്രീ മുജീബ് കാടേരി നിർവഹിച്ചു. മാനേജർ സികെ ഉമ്മർകോയ, പ്രിൻസിപ്പൽ പി.പി മജീദ് , ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. അധ്യാപകരായ സികെ ഉമ്മർ , കെ പ്രജിത, സൗദാബി , മുസ്തജീബ്, സി. എച്ച് അസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രം തയ്യാറാക്കിയത്. രചനയും സംവിധാനവും വിദ്യാർത്ഥികൾ തന്നെയാണ് നിർവഹിച്ചത്.
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . അതിനോടനുബന്ധിച്ച് കോട്ടക്കൽ കൃഷി ഓഫീസർ വൈശാഖ് പരിസ്ഥിതി അവബോധ ക്ലാസിന് നേതൃത്യം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി പ്രിൻസിപ്പൾ പി പി മജീദ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി ദിന പ്രതിജ്ഞ, റേഡിയോ നാടകം, തൈ നടൽ , പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം , പ്രസംഗം മത്സരം, പ്രബന്ധാവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.
സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , കൺവീനർമാരായ എസ് സുവർണ, എം ദീപ അധ്യാപകരായ പി ജസീന ബക്കർ, പി അബ്ദുൽ ജലീൽ തുടങ്ങിയവർ സംസാരിച്ച
-
ഹെഡ്മാസ്റ്റർ പി അബ്ദുള്ള അധ്യക്ഷത വഹിച്ചു
-
ഹെഡ്മാസ്റ്റർ പി അബ്ദുള്ള വൃക്ഷ തൈ നടുന്നു
-
INAGURATION
-
പരിസ്ഥിതി അവബോധ ക്ലാസ്
വായനാ വാരാഘോഷം
വായനയുടെ തുയിലുണർത്തുപാട്ടായി അക്ഷരകേരളം
വായനാ വാരാഘോഷത്തോടനുബന്ധിച്ച് ജൂൺ 19 വായനാ ദിനത്തിൽ എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ 'അക്ഷര കേരളം' പരിപാടി സംഘടിപ്പിച്ചു . കലയും ഭാഷയും കൈകോർത്തിണക്കിയ പരിപാടിക്ക് നേതൃത്വം നൽകിയത് വിദ്യാരംഗം സാഹിത്യ ക്ലബ്ബാണ്.
മതസൗഹാർദ്ദത്തിന്റെയും അക്ഷരപ്പെരുമയുടെയും സന്ദേശം നൽകിയ അക്ഷര കേരളം എന്ന നിശ്ചലദൃശ്യം പി എൻ പണിക്കരുടെ മഹിമയെയും ഉയർത്തിക്കാട്ടി.
പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, വിദ്യാരംഗം കൺവീനർമാരായ പി റജ്ന, പി സുവർണ്ണ , എൻ ഹസ്ന , സിപി സുമലത, സുമി , ഇ സി മുസ്തജിബ്, ശ്രീരഞ്ജിനി, കെഎം അബ്ദുസലാം എന്നിവർ സംബന്ധിച്ചു
വായനാ വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം മത്സരയിനങ്ങൾ
> വായനാദിന ക്വിസ്
> കാവ്യാലാപനം
> ആസ്വാദന കുറിപ്പ്
> കവിതാ പൂരണം
> നാടൻപാട്ട്
> വായനാ മത്സരം
> മെഗാ മാഗസിൻ
യോഗാ ദിനം
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ വൈവിധ്യമാർന്ന പരിപാടികൾക്ക് വിമുക്തി ക്ലബ്ബ് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി അബ്ദുള്ള ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം വനിതാ സിവിൽ എക്സൈസ് ഓഫീസർ കെപി സലീന ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. കുട്ടികളിലും മുതിർന്നവരിലും ലഹരിയുടെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥി ചങ്ങല, ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്ത് കൊണ്ട് ലഹരി ഭൂതത്തെ കത്തിക്കൽ എന്നിവ ഗ്രൗണ്ടിൽ നടത്തി. കൂടാതെ ക്ലാസ് തല ക്യാമ്പയ്ന് വിമുക്തി ക്ലബിലെ കുട്ടികൾ, സ്കൗട്ട് , ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.
പ്രിൻസിപ്പൾ പിപി മജീദ് , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ , കൺവീനർ കെ പ്രജിത, ഇസി മുസതജിബ്, പി എൻ സൗദാബി , സിപി സുമലത, എം ജസീറ, ജാഫർ തുടങ്ങിയവർ നേതൃത്യം നൽകി.
ഈദ് ഫെസ്റ്റ്
ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. അറബിക് ക്ലബ്ബാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. മെഹന്തി മത്സരം , ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം , പെരുന്നാൾ പാട്ടുകൾ തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. ഹെഡ്മാസ്റ്റർ പി അബ്ദുള്ള , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ, ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ, അധ്യാപകരായ സി കെ ഉമ്മുഹബീബ, കെ എം ഷറഫുന്നീസ, ടി ഹഫ്‌സത്ത് , പി അബ്ദുൽ ജലീൽ, ഷഹീദ , ശ്രീരഞ്ജിനി, മുസ്തജിബ്, ജസീന ബക്കർ, പി ഷമീന, യു റഹ് ന, എം ഷഹലത്ത്, ശരീഫ, വജീഹ് എന്നിവർ നേതൃത്വം നൽകി.
International plastic bag free day
ജൂലൈ 3 ഇന്റർനാഷണൽ പ്ലാസ്റ്റിക് ബാഗ് ഫ്രീ ദിനത്തോടനുബന്ധിച്ചു എക്കോ, ഫോറസ്ട്രി ക്ലബിന്റെ ആഭിമുഖ്യത്തിൽ എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 'സീറോ പ്ലാസ്റ്റിക് ' നിശ്ചല രൂപം അവതരിപ്പിച്ചു. കൂടാതെ വിവിധ സ്ഥലങ്ങളിൽ വെച്ച് 'മരണമാകുന്ന പ്ലാസ്റ്റിക് ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി തെരുവ് നാടകം സംഘടിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഹെഡ്മാസ്റ്റർ പി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി സി കെ ഉമ്മർ, അധ്യാപകരായ എം ദീപ, എസ് സുവർണ, ജസീന ബക്കർ , ഐശ്വര്യ , റാഷിദ്, വാലിതാ നസ്രിൻ, ജൂന നിലോഫർ, സിത്താര എന്നിവർ നേതൃത്വം നൽകി.
സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് 2023
എം.എം.ഇ. ടി ഹയർസെക്കൻഡറി സ്കൂളിൽ ആവേശകരമായി സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നു. സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് . ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ, തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ആദ്യം കുട്ടികളിൽ നിന്ന് നോമിനേഷൻ സ്വീകരിച്ചു , സൂക്ഷ്മ പരിശോധന നടത്തി . അതിനു ശേഷം മത്സരിക്കുന്ന കുട്ടികളുടെ പേര് നോട്ടീസ് ബോർഡിൽ ഇട്ട ശേഷം പിൻവലിക്കാനുള്ള സമയം അനുവദിച്ചു . എല്ലാ ക്ലാസ്സ് റൂമുകളിലും ചെന്ന് കുട്ടികളോട് വോട്ട് ആവശ്യപ്പെട്ടു നടന്ന ഇലക്ഷൻ കുട്ടികളിൽ കൗതുകം സൃഷ്ടിച്ചു .
പ്രിസൈഡിങ് ഓഫീസർ , പോളിങ് ഓഫീസർമാർ എന്നിവരുടെ ചുമതല സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി അംഗങ്ങൾ നിർവഹിച്ചു . സ്കൂൾ ലീഡറായി സി അനസിനെയും ഡെപ്യൂട്ടി ലീഡറായി കെ ഫാത്തിമ ഹഫ്നയെയും തിരഞ്ഞെടുത്തു . പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക് , ഹെഡ്മാസ്റ്റർ പി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ , അധ്യാപകരായ കെ ഷമീമ, വി സൈനുദ്ദീൻ, വി ബഷീർ, ഇ.സി. മുനീറ , കെഎ റസ് റ്റിന, സുജീർ ബാബു , കെ നിസാർ മുഹമ്മദ് അഷ്റഫ് , സൈനുൽ ആബിദ്, ഷാനി എന്നിവർ നേതൃത്വം നൽകി.
ക്ലബ്ബുകളുടെ സംയുക്ത ഉൽഘാടനം
എം.എം.ഇ.ടി ഹയർസെക്കണ്ടറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ സംയുക്തമായ ഉദ്ഘാടനം നടനും സംവിധായകനും കുട്ടികളുടെ നാടക പ്രവർത്തകനുമായ പ്രേമൻ ചെമ്രക്കാട്ടൂർ നിർവഹിച്ചു . ചടങ്ങിൽ പ്രിൻസിപ്പാൾ പി.പി മജീദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ ഒ ബഷീർ , സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മർ, ക്ലബ് കോർഡിനേറ്റർ എൻ വി മുഹമ്മദ് ഷരീഫ്, കെ.പ്രജിത, കെപി ഫെമിത, സ്കൂൾ ലീഡർ സി അനസ് എന്നിവർ പ്രസംഗിച്ചു.
Snehabavanam
ചാന്ദ്രദിനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ ക്ലാസ്സുകളിൽ ലൈവ് ക്വിസ് മത്സരം, കൊളാഷ് നിർമാണം , ചന്ദ്രപര്യവേഷണ വീഡിയോ പ്രദർശനം എന്നിവ നടത്തി .