വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
എം.എം.ഇ.ടി ഹയർ സെക്കൻ്ററി സ്കൂളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളായ മുഹമ്മദ് മിഷാൽ, മുഹമ്മദ് ലെസിൻ, മുഹമ്മദ് മുസ്തഫ, 'ചിന്തകൾ സ്വന്തത്രമാവട്ടെ' എന്ന ആശയത്തോടെ ബലൂൺ സ്വന്ത്രമായി ആകാശത്തേക്ക് പറത്തി വിട്ടു കൊണ്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.നവാഗതരുടെ ഘോഷയാത്ര മാനേജർ ഉമ്മർ കോയ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് കൗൺസിലർ സി.കെ ഫാത്തിമ സുഹറ അധ്യക്ഷയായി കൊണ്ട് നടന്ന പരിപാടിയിൽ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങളും മധുര വിതരണം നടത്തി. തുടർന്ന് ലഹരിക്കെതിരെ കയ്യൊപ്പ്, ലഹരിക്കെതിരെ കുട്ടികളുടെ ഫ്ലാഷ്മോബ് എന്നീ പരിപാടികൾ നടന്നു. പ്രവേശനോത്സവ പരിപാടികൾക്ക് ഉറുദു ക്ലബ്ബ് നേതൃത്വം നൽകി. പ്രിൻസിപ്പാൾ പി.പി. മജീദ്, പിടിഎ പ്രസിഡന്റ് ഷംസുദ്ദീൻ മുബാറക്, ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി.അബ്ദുള്ള, എസ് എം സി ചെയർമാൻ ഉമറുൽ ഗദ്ദാഫി , എം ടി എ പ്രസിഡൻ്റ് റുബീന , പിടിഎ ഭാരവാഹി സികെ ഇബ്രാഹിം, സ്റ്റാഫ് സെക്രട്ടറി കെ ഒ ബഷീർ , പോഗ്രാം കൺവീനർ പി എൻ സൗദാബി, അധ്യാപകരായ എ കെ ശരീഫ, കെ പ്രജിത, സുജീർ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
പരിസ്ഥിതി ദിനം
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ് സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . ക്ലാസിനൊരു സമ്മാന ചെടിയുടെ ഉദ്ഘാടനം മാനേജർ സി.കെ. ഉമ്മർ കോയ നിർവഹിച്ചു. വിദ്യാലയത്തിനൊരു തണൽ വൃക്ഷം, ബസ് സ്റ്റോപ്പിനൊരു പൂച്ചട്ടി, പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ഉപന്യാസം, റേഡിയോ അവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.സീഡ് ക്ലബ്ബിലുള്ള എല്ലാ അംഗങ്ങളും thumb print പതിപ്പിച്ച് മരത്തെ ഭംഗിയാക്കി. പ്രിൻസിപ്പൽ പിപി മജീദ്, ടി. മുഹമ്മദ് മാസ്റ്റർ, ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി കെ ഒ ബഷീർ, അധ്യാപകരായ കെ പ്രജിത, ഹസ്സൻ ശരീഫ്, കെ നിസാർ, എൻ വി ശരീഫ് , സബീൽ, ഇ സി മുസ്തജിബ് , വി സൈനുദ്ദീൻ, പി എൻ സൗദാബി, പി ഷമീന തുടങ്ങിയവർ നേതൃത്വം നൽകി.
സ്നേഹവും മൈലാഞ്ചിയും ചാലിച്ച ഈദ് ആഘോഷം! മേൽമുറി എം.എം.ഇ ടി ഹൈസ്കൂളിൽ 'മൈലാഞ്ചി മൊഞ്ച്' വർണ്ണാഭമായി
എം.എം.ഇ ടി ഹൈസ്കൂളിൽ മെഹക്ക് ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മൈലാഞ്ചി മൊഞ്ച്' ഈദ് ആഘോഷം വേറിട്ട അനുഭവമായി. സ്നേഹവും സാഹോദര്യവും പങ്കുവെച്ച ആഘോഷപരിപാടികൾ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ആഘോഷങ്ങളുടെ ഭാഗമായുള്ള ആദ്യ പരിപാടി, സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ തയ്യാറാക്കിയ ഈദ് ആശംസാ കാർഡുകളുടെ നിർമ്മാണമായിരുന്നു. കുട്ടികളുടെ സർഗ്ഗാത്മകതയും സ്നേഹവും നിറഞ്ഞ കാർഡുകൾ ആഘോഷങ്ങൾക്ക് ഹൃദ്യമായ തുടക്കം കുറിച്ചു. തുടർന്ന്, സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. പരിപാടികളുടെ മുഖ്യ ആകർഷണം ഈദ് ഒപ്പനയായിരുന്നു. സ്കൂളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥിനിയായ സുഹാന മണവാട്ടിയായി വേദിയിലെത്തിയപ്പോൾ സദസ്സ് ഒന്നടങ്കം കരഘോഷത്തോടെയാണ് സ്വീകരിച്ചത്. എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്ന സ്കൂളിന്റെ സന്ദേശം വിളിച്ചോതുന്നതായിരുന്നു ഈ ദൃശ്യാവിഷ്കാരം. ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്പെഷ്യൽ എജുക്കേറ്റർ സോണിയ, അധ്യാപകരായ പി എൻ സൗദാബി, എകെ ശരീഫ, എൻ ഹസ്ന, പി ഷമീന, എം ഷഹല നേതൃത്വം നൽകി