എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/മറ്റ്ക്ലബ്ബുകൾ
ദൃശ്യരൂപം
| Home | 2026-27 |
മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു.


വലിയപെരുന്നാളിനോടനുബന്ധിച്ച് സൃഷ്ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൈലാഞ്ചി മത്സരവും മാപ്പിളപ്പാട്ട് മത്സരവും നടത്തി. ജൂൺ 27 ന് 2 മണിക്കാണ് മത്സരം സംഘടിപ്പിച്ചത്. യു പി ഹൈസ്‍കൂൾ വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മെഹന്തിയാൽ മൊഞ്ചുള്ള ചിത്രങ്ങൾ തന്റെ സഹപാഠിയുടെ കൈകളിൽ തീർക്കുന്നത് ഒരു നവ്യാനുഭൂതിയായി. യു പി വിഭാഗം ഒന്നാം സ്ഥാനം സൽമയും എച്ച് എസ് വിഭാഗം അഥീനയും നേടി.
സൃഷ്ടി
ലഹരിവിരുദ്ധക്ലബ്ബ്

വിദ്യാർത്ഥികളിലെ ലഹരി മരുന്നും ദൂഷ്യഫലങ്ങളും കുറിച്ച് സിവിൽ എൿസൈസ് ഓഫീസർ (എൿസൈസ് റേഞ്ച് ഓഫീസർ മാള) പി എം ജദീർ ആഗസ്റ്റ് മൂന്നാം തിയ്യതി രാത്രി 7.00 മണിക്ക് വിദ്യാർത്ഥികൾക്കായി ഒരു വെബിനാർ നടത്തി.