എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
സ്വതന്ത്രവിജ്ഞാനോത്സവം 2023
വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്രവിജ്ഞാനോത്സവം ആചരിച്ചു. വിജ്ഞാനത്തിന്റേയും നൂതനാശയനിർമ്മിതിയുടേയും സാങ്കേതികവിദ്യയുടേയും പ്രയോജനം ഏവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023 ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സ്വതന്ത്രവിജ്ഞാനോത്സവം എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് യൂണിറ്റ് നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. നമ്മുടെ വിദ്യാലയത്തിൽ ആഗസ്റ്റ് 9 ന് സ്‍കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുമാരി അമൃത കെ യു സ്വതന്ത്രവിജ്ഞാനോത്സവ സന്ദേശം നൽകി. സ്വതന്ത്രവിജ്ഞാനോത്സവ സന്ദേശം നൽകുന്ന ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്‍തു.
ഫ്രീഡം ഫെസ്റ്റ്
ആഗസ്ത് മാസം 12 മുതലൽ 15 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി.