വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് 2023

വിജ്ഞാനത്തിന്റെയും, നൂതനാശയ നിർമ്മിതിയുടെയും, സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 നു മുന്നോടിയായി സ്കൂൾതലത്തിൽ സ്വതന്ത്ര വിഞ്ജാനോത്സവം ആഗസ്റ്റ് 5 - 12 വരെ, നടന്നു. സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ ആവശ്യകതയ‍ും ലക്ഷ്യവ‍ും, വിദ്യാർത്ഥികളെയ‍ും പൊത‍ുജനങ്ങളെയ‍ും അറിയിക്ക‍ുന്നതിന‍ുള്ള സെമിനാറുകൾ, സംവാദങ്ങൾ, ചർച്ചകൾ എന്നിവ സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഡിജിറ്റൽ പോസ്റ്റർ നി‍ർമ്മാണ മത്സരം

ഫ്രീഡം ഫെസ്റ്റിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‍വെയറിൽ തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്റർ നി‍ർമ്മാണ മത്സരം നടത്തി. 10 എ യിലെ പ്രണവ്, അജയ് എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിനർഹരായി. മികച്ച അഞ്ച് സൃഷ്ടികൾ 'സ്കൂൾ വിക്കി'യിൽ അപ്‍ലോഡ് ചെയ്തു.

സ്വതന്ത്ര വിജ്ഞാനോത്സവം-പ്രത്യേക സന്ദേശം

ആഗസ്റ്റ് 9-ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം വായിച്ചു...9 H ലെ അക്ഷയ് സന്ദേശം വായിച്ചു. കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ഫ്രീഡം ഫെസ്റ്റിനെക്കുറിച്ചു സംസാരിച്ചു. ഡിജിറ്റൽ പോസ്റ്റർ രചനയിൽ സമ്മാനാർഹരായർക്ക് സമ്മാനം അസംബ്ളിയിൽ വിതരണം ചെയ്തു.

ഐടി കോർണർ

എല്ലാ സ്കൂളുകളിലേക്കും നൽകിയ റോബോട്ടിക് കിറ്റിന്റെ ഭാഗമായുള്ള ആ‍ർഡിനോ, ഉപയോഗിച്ചുള്ള നിരവധി പ്രവർത്തനങ്ങൾ ഐടി കോ‍ർണറുകളിലൂടെ മുഴുവൻ കുട്ടികൾക്കും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി ആഗസ്റ്റ് 11 ന് ഉച്ച്യ്ക്ക് 1.30 മുതൽ സ്കൂൾ ലാബിൽ നടന്നു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഫ്രീഡം ഫെസ്റ്റ് പ്രസന്റേഷൻ മണ് ഈശ്വർ അവതരിപ്പിച്ചു. സ്ക്കൂൾ വിക്കി അപ്‌ഡേഷനെക്കുറിച്ച് ശ്രീദേവി ടീച്ചർ ക്ലാസ്സെടുത്തു. സ്കൂൾ തല മികവുകൾ കെഡൻ ലീവിൽ തയ്യാറാക്കി ലിറ്റിൽ കൈറ്റ് സുകൾ അവതരിപ്പിച്ചു. സ്ക്രാച്ചു പ്രോഗ്രാമുകൾ, , അർഡിനോയുടെ സഹായത്താലുള്ള പ്രോഗ്രാമുകൾ എന്നിവ കുട്ടികൾ പ്രദർശിപ്പിച്ചു. അധ്യാപകരുടെ നേതൃത്ത്വത്തിൽ കുട്ടികൾ ഐടി കോർണർ കാണുവാൻ വന്നു.

ടാഗോർ തിയറ്ററിലെ ഐടി കോർണർ സന്ദർശനം