ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ലിറ്റിൽകൈറ്റ്സ്
ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹൈസ്കൂളുകളിൽ 2018-19 അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.
2018 - 19 അധ്യനവർഷത്തിൽ പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തീൽ 23 കുട്ടികൾ പ്രവേശനം നേടി. സൗമ്യ.ആർ, വിജയശ്രീ.ജി എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല.
- സിലബസ് അനുസരിച്ച് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് , ഇൻറർനെറ്റ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, ഹാർഡ്വെയർ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കുന്നു.
- ഏകദിനക്യാമ്പുകൾ, ഡോക്യുമെൻററി നിർമ്മാണം, ഡിജിറ്റൽ മാഗസിൻ" ജ്വാല", എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.
- ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഹൈടെക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനം ഹൈസ്കൂൾ കുട്ടികൾ ഭംഗിയായി ചെയ്ത് വരുന്നു.
- ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്യുമെന്റേഷൻ ചെയ്യുന്നു.
- ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.
- ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.
- ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്ലോഡ് ചെയ്തു.
- പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.
2019 -20 അധ്യനവർഷത്തിൽ 23വിദ്യാർഥികൾ അഭിരുചിപരീക്ഷ വഴി അംഗത്വം നേടി.
- ഈ കുട്ടികൾക്കും ആഴ്ചയിൽ 5 മണിക്കൂർ വീതം പരിശീലനം നല്കി.
- " e-ജാലകം "എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.മാഗസിൻ നിർമ്മാണത്തിന് മുന്നോടിയായി പ്രിൻറിംഗ് പ്രസ് സന്ദർശിക്കുകയും ഗ്രാഫിക് ഡിസൈനിംഗ്, സ്ക്രീൻ പ്രിന്റിംഗ് ഓഫ്സെറ്റ് പ്രിൻറിംഗ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
- പഠനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് പ്രോഗ്രാമിംഗ് ഉപയോഗിച്ച് ബോഡി മാസ് ഇൻറക്സ് (BMI) കണ്ടുപിടിക്കുന്ന പ്രവർത്തനം ചെയ്തത് പൊതുജനങ്ങളുടെ ശ്രദ്ധയും അഭിനന്ദനവും നേടി.
2020-21 അധ്യയനവർഷത്തിൽ 23 അംഗങ്ങളാണ് യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നത്. 2019 ൽ തന്നെ അഭിരുചി പരീക്ഷ വഴി അംഗങ്ങളെ തിരഞ്ഞെടുക്കുകയും അവർക്ക് ഡിസംബർ
- മാസത്തിൽ പ്രിലിമിനറിക്യാംമ്പ് നടത്തുകയും അനിമേഷൻ,മലയാളം കംപ്യൂട്ടിങ്ങ് പ്രോഗ്രാമിംഗ് എന്നിവയിൽ പ്രാഥമിക പരിശീലനം നല്കുകയുംചെയ്തു.
- കോവിഡ് പ്രതിസന്ധി മൂലം പഠനം വീട്ടിലേയ്ക്കൊതുങ്ങിയപ്പോൾ ലിറ്റിൽ കൈറ്റ്സ് സ്കൂളിനായി യുട്യൂബ് ചാനൽ നിർമ്മിച്ചു. വിവിധക്ലബുകൾ സംഘടിപ്പിച്ച ഓൺലൈൻ വെബിനാറുകൾ റെക്കോർഡ് ചെയ്യുകയും യുട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ക്ലാസ്ഗ്രൂപ്പുകളിൽ അധികവായനയ്ക്കായി നല്കിയ വിഭവങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കി.
- 2021 നവംബർ 7ന് നടത്തിയ ആപ്ററിറ്റ്യൂഡ് ടെസ്ററിലൂടെ ഒമ്പതാം ക്ലാസിലെ 28 കുട്ടികൾ പ്രവേശനം നേടി. ഈ കുട്ടികളുടെ പരിശീലനക്ലാസിന്റെ ഉദ്ഘാടനം ഡിസംബർ22ന് ഹെഡ്മിസ്ട്രസ് ജ്യോതി.GKനായർ നിർവഹിച്ചു.ഈ കുട്ടികളുടെ ക്ലാസുകൾ നടന്നുവരുന്നു.2022 ജനുവരി 19ന് യൂണിറ്റ് ക്യാംപ് സംഘടിപ്പിച്ചു.
- ജനുവരി 19ന് നടന്ന കോവിഡ് വാക്സിനേഷൻ ക്യാംപിൽ പങ്കെടുത്ത കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് 19-22ബാച്ച് വാക്സിനേഷൻ രജിസ്ട്രേഷൻ ചെയ്തു.