ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ 1 പ്രവേശനോത്സവം

  2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ഗവ. യു.പി.സ്കൂൾ ചെമ്മനാട് വെസ്റ്റ് വിപുലമായ രീതിയിൽ നടത്തി.അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുക ളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ  ചെമ്മനാട് വെസ്റ്റിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. .സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്  ഒന്നാം വാർഡ് മെമ്പർ ശ്രീ. അമീർ ബി. പാലോത്ത് ഉദ്ഘാടനം ചെയ്തു

പി.ടി.എ. പ്രസിഡണ്ട് ശ്രീ. മെഹറൂഫ് എം.കെ. അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ശ്രീ. നാസർ കുരിക്കൾ, എസ്.എം.സി. ചെയർമാൻ ശ്രീ. മാഹിൻ ബാത്തിഷ, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീമതി സജിത രാമകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. രതീഷ് കെ. തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് ഒന്നാം ക്ലാസിൽ പ്രവേശനം യ കുട്ടികൾക്കുള്ള സമ്മാനവിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ.മെഹൂഫ് നിർവഹിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം പലഹാരം വിതരണം ചെയ്യതു. ശേഷം ഹാളിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും നടന്നു. ചടങ്ങിൽ ക്ലാസധ്യാപകർ നേതൃത്വം വഹിക്കയും, പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസാമഗ്രികൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമ്മികുകയും ചെയ്തു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ .രതീഷ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.









ജൂൺ 5 പരിസ്ഥിതി ദിനം

[[പ്രമാണം:11453 env day 22-23 2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|ഇക്കോ ക്ളബ്ബിൻ്റെ നേത്യത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ മുൻ ഹെഡ്മിസ്ട്രസ്സ്എ കെ.രമ. സിനിയർ അസിസ്റ്റൻ്റ് പി.ടി.ബെന്നി എന്നിവർ ചേർന്ന് വൃക്ഷതൈകൾ നട്ടു. [[പ്രമാണം:11453 env day 22-23 1.jpg|ഇടത്ത്‌|ലഘുചിത്രം|

]]]]

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസിൽ (UP തലം) ഒന്നും രണ്ടും മൂന്നും സ്ഥാനം  നേടിയവർ1. ദിയ. ടി (7B)2. ആയിഷ മിസ്‌ന. കെ (7C) 3. അലി ലയൺ കുരിക്കൾ (6A) വിജയികൾക്ക് അഭിനന്ദനങ്ങൾ










സ്കൂൾ ബസ് ഉദ്ഘാടനം പ്രീ പ്രൈമറി പ്രവേശനോത്സവം

സ്കൂൾ ബസിൻ്റെഉദ്ഘാടനവും പ്രീ പ്രൈമറി പ്രവേശനോത്സവും നടന്നു.ചെമ്മനാട്ചെമ്മനാട് ഗവ.യു.പി.സ്കൂളിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിൻ്റെ ഫ്ളാഗ് ഓഫ് ഉദുമ എം എൽ എ ശ്രീ.സി.എച്ച്.കുഞ്ഞമ്പു നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ മെഹ്റുഫ് എം കെ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. സുഫൈജ അബൂബക്കർ പ്രീ പ്രൈമറി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കടവത്ത് വാണിയുടെ ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.മൻസൂർ കുരിക്കൾ നിർവ്വഹിച്ചു. ബ്ലോക്ക് മെമ്പറും ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ ബദറുൾ മുനിർ എൻ. എ. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി .രമ ഗംഗാധരൻ, ശ്രീ.അമീർ ബി പാലോത്ത്, എസ്.എം.സി ചെയർമാൻ പി. താരിഖ്.നാസർ കുരിക്കൾ, ഷംസുദ്ദീൻ ചിറാക്കൽ.സജിത രാമകൃഷ്ണൻ, മുൻ ഹെഡ്മിസ്ട്രസ്സ് ശ്രീമതി രമ എ.കെ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീ.പി.ടി.ബെന്നി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അജിൽ കുമാർ എം നന്ദിയും പറഞ്ഞു ഇക്കോ ക്ളബ്ബിൻ്റെ നേത്യത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ മുൻ ഹെഡ്മിസ്ട്രസ്സ് എ കെ.രമ. സിനിയർ അസിസ്റ്റൻ്റ് പി.ടി.ബെന്നി എന്നിവർ ചേർന്ന് വൃക്ഷതൈകൾ നട്ടു. ജൂനിയർ റെഡ്ക്രോസ്.സ്കൗട്ട് ആൻ്റ് ഗൈഡ്സ് കുട്ടികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.





ജൂൺ 8 ലോക സമുദ്ര ദിനം

ജൂൺ 8 ലോക സമുദ്ര ദിനത്തോട് അനുബന്ധിച്ച് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും  സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ചെമ്പരിക്ക ബീച്ച് ശുചീകരണവും ബോധവൽക്കരണ ക്ലാസും  നടത്തി. സ്കൗട്ട് ആൻഡ് ഗൈഡ്സ്  പ്രവർത്തനങ്ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസിൽ (UP തലം) ഒന്നും രണ്ടും മൂന്നും സ്ഥാനം  നേടിയവർ

1. ദിയ. ടി (7B)

2. ആയിഷ മിസ്‌ന. കെ (7C)

  3. അലി ലയൺ കുരിക്കൾ (6A)

വിജയികൾക്ക് അഭിനന്ദനങ്ങൾങൾക്ക് അജിൽ കുമാർ,സജിന എന്നീ അധ്യാപകരും സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് അധ്യാപിക ഷംനയും നേതൃത്വം നൽകി. സമുദ്ര സംരക്ഷണ സന്ദേശവുമായി കുട്ടികൾ റാലി നടത്തി. തുടർന്ന് ബോധവൽക്കരണ ക്ലാസ് നടന്നു. ക്ലാസ്സിൽ ചെമ്പരിക്ക പ്രദേശത്തെ പ്രമുഖ മത്സ്യ  തൊഴിലാളികളായ ശ്രീ ഇബ്രാഹിം, ശ്രീ ഷഫീഖ്, ശ്രീ താഹ  എന്നിവർ സംസാരിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്സ് അധ്യാപിക സജിന അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അജിൽ കുമാർ സ്വാഗതവും സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷംന നന്ദിയും പറഞ്ഞു.

ജൂൺ 19 വായനദിനം

ജൂൺ 19 വായനാ ദിനവും വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും സമുചിതമായി നടത്തി. PTA പ്രസിഡണ്ട് ശ്രീ മെഹ്‌റൂഫ് സ്വാഗതവും വിദ്യാലയ പ്രധാനാധ്യാപകൻ ശ്രീ PT ബെന്നി അധ്യക്ഷ സ്ഥാനവും വഹിച്ചു. ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ. ശ്രീനിവാസൻ വിശിഷ്ടാഥിതി ആയി  കുട്ടികളോട് സംവദിച്ചു.  

വായനാ വാരാചരണ  തുടക്കം കുറിച് കൊണ്ട് പുസ്തക പ്രദർശനം , വായനമത്സരം തുടങ്ങിയ പരിപാടികൾ നടത്തി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തിൽ ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു "വസുധൈവ കുടുംബത്തിന് യോഗ." ഒരു ലോകം ഒരു കുടുംബം.എല്ലാവരുടെയും ക്ഷേമത്തിനായി യോഗ.എന്ന ഈ വർഷത്തെ ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് നടന്ന ഈ യോഗ ദിനത്തിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ ട്രെയിനർ ജെ. സി.പത്മനാഭൻ ഷെട്ടി നിർവഹിച്ചു. ശാരീരികവും  മാനസികവുമായ ആരോഗ്യത്തിന് യോഗ ഗുണകരമാണെന്നും, യോഗ പരിശീലനം കുട്ടികളുടെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം  കുട്ടികളെ ബോധവൽക്കരിച്ചു. ഇതിന്റെ  അധ്യക്ഷ സ്ഥാനം ബഹുമാനപ്പെട്ട എച്ച് എം  ബെന്നി സാർ നിർവഹിച്ചു,സ്വാഗത പ്രഭാഷണം നടത്തിയത് ഹെൽത്ത് ക്ലബ്ബ് കൺവീനറായ  മഞ്ജുള ടീച്ചർ ആയിരുന്നു ഇതിന്റെ നന്ദി പ്രകാശനം നടത്തിയത് ജോയിൻ കൺവീനറായ നിഖില ടീച്ചർ ആയിരുന്നു. പരിശീലന പരിപാടിക്ക് വേണ്ട എല്ലാ സഹായ സഹകരണങ്ങളും  ചെയ്തത് ശ്രീ മനോജ് സാർ ആയിരുന്നു. അധ്യാപകരും കുട്ടികളും പരിശീലനത്തിൽ പങ്കാളികളായി. ഇതിന്റെ തുടർനടപടിയായി  യോഗ പരിശീലനം കുട്ടികൾക്കും അധ്യാപകർക്കും ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.







ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്ദിനം

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ച് യുപിഎസ് ചെമ്മനാട് വെസ്റ്റ്.

ചെമ്മനാട് :അന്താരാഷ്ട്ര ഒളിമ്പിക് ദിനവുമായി ബന്ധപ്പെട്ട് ജിയുപിഎസ് ചെമ്മനാട് വെസ്റ്റ് സ്പോർട്സ് ക്ലബ്ബും നല്ല പാഠം ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി കൂട്ടയോട്ടം സംഘടിപ്പിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ പി.ടി ബെന്നി,പി.ടിഎ പ്രസിഡണ്ട് ശ്രീ മഹറൂഫ് എം.കെ എന്നിവർ ചേർന്ന് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ രതീഷ് , മുനീർ , മുജീബ്, രഞ്ജിനി , രസ്ന  തുടങ്ങിയവർ പങ്കെടുത്തു.

ജൂൺ 26 ലഹരി വിരുദ്ധ ദിനം

26/06/2023 തിങ്കൾ ജി യു പി എസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻറെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരിക്കെതിരെ ഒപ്പുശേഖരണം, നൃത്താവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.