കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2023-24 KHSS MOOTHANTHARA
വിദ്യാലയവാർത്തകൾ 2023-24
ജൂൺ മാസം
പ്രവേശനോത്സവം 01-06-2023
കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു. പാലക്കാട് നഗരസഭ ചെയർപേഴ്സൺ ശ്രീമതി പ്രിയഅജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാലയമാനേജർ യു കൈലാസമണി, നഗരസഭ ക്ഷേമകാര്യചെയർമാൻ ശ്രീമതി ബേബി, പ്രിൻസിപ്പാൾ വി കെ രാജേഷ്, പ്രധാന അധ്യാപികആർ ലത,വാർഡ് കൗൺസിലർ സജിതസുബ്രമണ്യൻ അധ്യാപകർ, പിടി എ അംഗങ്ങൾഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പഠനോപകരണ വിതരണഉദ്ഘാടനംപാലക്കാട് നഗരസഭ ക്ഷേമകാര്യചെയർമാൻ ശ്രീമതി ബേബി അവർകൾ നിർവ്വഹിച്ചു.യൂണിഫോം വിതരണം വാർഡ് കൗൺസിലർ ശ്രീമതി സുബ്രഹ്മണ്യൻ നിർവ്വഹിക്കുന്നു
വിഭവസമൃദ്ധമായി ഉച്ചഭക്ഷണശാല
പരിസ്ഥിതിദിനം 05-06-2023
ലോക പരിസ്ഥിതി ദിനത്തിൽ കർണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ നിരവധി തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. മാനേജർ യു കൈലാസമണി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ലത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സനോജ്, ജയചന്ദ്രൻ മാസ്റ്റർ, അനൂപ് മാസ്റ്റർ, ബാബു, വിഷ്ണു, അദ്ധ്യാപികമാരായ രാജി, ശുഭ, സുനിത നായർ, സ്മിത,ധന്യ, പ്രസീജ, മുതൽ പേർ പങ്കെടുത്തു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി....വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാലക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽവാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ വൃക്ഷതൈകൾ കൈമാറുന്നു