മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ഫിലിം ക്ലബ്ബ്
ഫിലിം ക്ലബ്ബ്
മൗണ്ട് കർമ്മലിൽ 2009 ൽ ആണ് ഫിലിം ക്ലബ്ബ് ആരംഭിച്ചത് .ഹെഡ്മിസ്ട്രസ് ശ്രീമതി ഏലിയാമ്മ ആന്റണിയുടെ താല്പര്യപ്രകാരം മലയാളം അദ്ധ്യാപികയായ ശ്രീമതി .സുമിനാമോൾ കെ ജോണിന്റെ നേതൃത്വത്തിലാണ് ഫിലിം ക്ലബ്ബിനു തുടക്കം കുറിച്ചത് .സിനിമ സ്ക്രിപ്റ്റിംഗ് ,ഡിറക്ഷൻ , മ്യൂസിക് ,മേക്കപ്പ് ,സെറ്റ് ഡിസൈനിങ് ഇങ്ങനെ സിനിമയുടെ വിവിധ വശങ്ങളിൽ തല്പരരായ ഒരുപറ്റം കുട്ടികളെ ചേർത്താണ് ക്ലബ്ബ് രൂപീകരിച്ചത്. സിനിമ റിവ്യൂ ,തിരക്കഥാരചന തുടങ്ങിയവ പിന്നീട് കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള പ്രവർത്തനങ്ങളായി .ലോകോത്തര സിനിമകൾ കാണുവാനുള്ള അവസരങ്ങളും ക്ലബ്ബ് ഒരുക്കുന്നു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി ഓഷിൻ ഗ്രീൻ സ്റ്റുഡിയോസിന്റെ സഹായത്തോടെ 30 മിനിട്ടു ദൈർഘ്യമുള്ള "ഋക്ഷം"-The Star എന്ന സിനിമ നിർമ്മിച്ചത് മൗണ്ട് കാർമ്മൽ ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയാണ് .സ്‌കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളെയും എല്ലാ അദ്ധ്യാപകരെയും അതിൽ ഉൾപ്പെടുത്താനായി എന്നത് വലിയൊരു വിജയം തന്നെയായിരുന്നു .ഒരു രാത്രികൊണ്ടാണ് സിനിമയ്ക്ക് സുമിന ടീച്ചർ തിരക്കഥ രചിച്ചത് .ഫിലിം ക്ലബ്ബിലെ അംഗങ്ങളായ കത്തു , ലക്ഷ്മി ,ലക്ഷ്മി എസ് തുടങ്ങിയവർ അസിസ്റ്റ് ചെയ്തു .ബയോളജി അദ്ധ്യാപികയായിരുന്ന ശ്രീമതി .എലിസബത്ത് സി എം ,ഫിസിക്സ് അദ്ധ്യാപിക ശ്രീമതി .ലാലി മാത്യു ,മ്യൂസിക് അദ്ധ്യാപിക.ശ്രീമതി .ഗീതാമ്മ തോമസ് ,ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി .റോജി റോസ് ,മലയാളം അദ്ധ്യാപിക ശ്രീമതി.സുമിനാമോൾ കെ ജോൺ, കുമാരി .ആഷ്മി ജോസഫ് ,കുമാരി .അഞ്ജന രവീന്ദ്രൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .ജ്യോതി ശാസ്ത്ര സംബന്ധിയായിരുന്നു സിനിമ .ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉമ്മക്കുലുസു ,കാവ് തീണ്ടല്ലേ മക്കളെ തുടങ്ങി മറ്റു പല ഷോർട് ഫിലിമുകളും ഡോക്കയുമെന്ററികളും നിർമ്മിക്കപ്പെട്ടു .സിനിമയോടൊപ്പം നാടകവും ക്ലബ്ബിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു .എല്ലാ അധ്യയന വർഷങ്ങളിലും തീരക്കഥാരചന നടത്തി പോരുന്നു .