എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/S.A.F.E.(Students Action Force it to Eradicate drugs)

Schoolwiki സംരംഭത്തിൽ നിന്ന്

* S. A. F. E  :   ( Students Action Force it to Eradicate drugs )

പുതിയ തലമുറ  മയക്കുമരുന്നിന് അടിമകളാവുന്ന  ദുരന്ത  കാഴ്ച്ച  വല്ലാതെ  വേദനിപ്പിക്കുന്നതാണ്  . അറിവുകൾ  അക്ഷരകൂട്ടായ  പാഠപുസ്തകങ്ങൾക്കും , ബാഗുകൾക്കും  ഉള്ളിൽ  മയക്കുമരുന്നുകൾ  ഒളിപ്പിക്കുന്ന , അറിവുകളുടെ  വാചകങ്ങൾ  ഉരുവിടേണ്ട  പിഞ്ചു  ചുണ്ടുകളിൽ  കഞ്ചാവ്  പുകയുന്ന  ദുഖകരമായ  കാഴ്ച്ചക്ക്   കേരളം  ഇന്ന്   സാക്ഷിയാണ്  . ഇതിൽ  നിന്നും  കുട്ടികളെയും  , യുവാക്കളെയും  മോചിപ്പിക്കുവാൻ ,  കേരളത്തിലെ  മുഴുവൻ  സ്കൂളുകൾക്കും  മാതൃകയായി ,  സ്കൂൾ വിദ്യാർഥികളെ നാടിന്റെ കാവൽക്കാർ ആക്കി കൊണ്ട്  ഈ  സ്കൂൾ S. A. F. E ന് രൂപംനൽകി . മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഇതിലെ ആക്ടീവ് മെമ്പേഴ്സ് ആകുന്നതിലൂടെ  ഞങ്ങളുടെ വിദ്യാലയം drug free zone  ആയി പ്രഖ്യാപിക്കപ്പെട്ടു. ജസ്റ്റിസ് kemal pasha  ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പാർലിമെന്റ്  അംഗം  ശ്രീ പ്രൊഫസർ കെ വി തോമസ്,  ശ്രീ കെ ജെ മാക്സി  എം.എൽ.എ , കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നവജ്യോതി പ്രതിനിധി, കൗൺസിലർ മാരായ സനീഷ് അജീബ്,സുനിത അഷ്റഫ് എന്നിവർ പങ്കെടുത്തു . S. A. F. E ന്റെ ബാനറിൽ ബോധവൽക്കരണ ക്ലാസുകൾ , തെരുവുനാടകങ്ങൾ , ക്യാമ്പയിനുകൾ , എന്നിവ  സംഘടിപ്പിച്ചു , ലഘുലേഖകൾ  വിതരണം ചെയ്തു . S. A. F. E. ന്റെ എല്ലാ പരിപാടികളിലും GVIയുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപരിക്കൽ   സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒപ്പിട്ട ഒരു നിവേദനം മാനേജറുടെയും , തസ്ലീം ഭായി ടീച്ചറിന്റെയും PTA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു സംഘം S. A. F. E അംഗങ്ങളായ വിദ്യാർത്ഥികൾ  സബ് . കളക്ടർ ശ്രീ  സ്നേഹിൽ കുമാറിന് കൈമാറി.