ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2022-23
പ്രവേശനോത്സവം
വാട്ടർകൂളർ ഉൽഘാടനം
പരിസ്ഥിതി ദിനം
വായന ദിനം
ഈ വർഷത്തെ വായന മാസാചരണത്തോടെ അനുബന്ധിച്ച് സ്കൂളിൽ വായനാമൃതം എന്ന പരിപാടി നടത്തി .സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശൻ മാഷ് പരിപാടിയിൽ സ്വാഗതം അർപ്പിച്ചു 'ശ്രീ പി കെ പ്രമോദ് പാപ്പിനിശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരിപാടിയിൽ അധ്യക്ഷ സ്ഥാനം വഹിച്ചു .കണ്ണൂർ ഡയറ്റ് ഫെക്കുവലിറ്റി ശ്രീ സന്തോഷ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീമതി രജനി ശ്രീ ഓക്കേ മൊയ്തീൻ എന്നിവർ ആശംസകൾ അറിയിച്ചു ശ്രീ രാജേഷ് മാസ്റ്റർ നന്ദി അറിയിച്ചു . തുടർന്ന് സന്തോഷമാസ്റ്റർ കുട്ടികളുമായി സംവദിച്ചു അനുഭവങ്ങളും കഥകളും പാട്ടുകളുമായി കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു ഇത് .തുടർന്ന് ഈ വർഷത്തെ വായനാമാസാചരണം ആയി ബന്ധപ്പെട്ട സ്കൂളിൽ അമ്മ വായന എന്ന പുതിയ ഒരു പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് സന്തോഷ് മാസ്റ്റർ രക്ഷിതാക്കൾക്ക് ലൈബ്രറിയിലെ പുസ്തകങ്ങൾ നൽകി.