മുക്തി

കിഴക്കേപ്പാടം എന്ന അതിമനോഹരമായ ഗ്രാമം. പുഴകളും മരങ്ങളുംപച്ചപ്പരവതാനി പോലെ കിടക്കുന്ന വയലുകളുമെല്ലാം ആ ഗ്രാമത്തിന്റെ മനോഹാരിതവർധിപ്പിക്കുന്നു. അവിടെ ഒരു കൊച്ചു വീട്ടിൽ വൃദ്ധ ദമ്പതികൾ താമസിക്കുന്നു മക്കളുംപേരക്കുട്ടികളുമെല്ലാംഉണ്ടെങ്കിലും ഒറ്റപ്പെടലിന്റെവേദനയാണ്അവർക്ക്എന്നും കൂട്ടായുള്ളത്. ആധുനികമായ ആഡംബര ജീവിതം സ്വപ്നം കാണുന്ന മക്കളൊക്കെയും ഇവരെ തനിച്ചാക്കി വിദേശത്തുതാമസിക്കുന്നു. കൊച്ചു കൊച്ചുസന്തോഷങ്ങളുമായി ജീവിതം മുന്നോട്ടു നയിക്കുന്ന ഇവർ സ്വന്തമായി എല്ലാം തന്നെ കൃഷി ചെയ്തുണ്ടാക്കുന്നു. പച്ചക്കറി കൃഷി കൂടാതെ പശുക്കളും കോഴികളുമുണ്ട്.

           ദിവസങ്ങൾ കടന്നുപോയി.അവധിക്കാലം ആയി. വിദേശത്തുള്ളമക്കളും ചെറുമക്കളും നാട്ടിൽമടങ്ങിയെത്തി. ഇക്കൊല്ലത്തെ അവധിക്കാലം നാട്ടിൽആഘോഷിക്കാൻഎത്തിയതാണ്. എന്നാൽ ഗ്രാമത്തിലെ ജീവിത രീതിയുംചുറ്റുപാടുകളും ഉൾക്കൊള്ളാൻ അവർക്ക്പ്രയാസമായിരുന്നു.ജങ്ക്ഫുഡുകളുംമറ്റ്അനാരോഗ്യ 

കരമായ ഭക്ഷണ പാനീയങ്ങളും ശീലമാക്കിയിരുന്ന അവർക്ക്ഗ്രാമത്തിലെ ഭക്ഷണരീതികൾ ഇഷ്ടമായില്ല. വിഷമില്ലാത്ത ആഹാരരീതി കളെ ക്കുറിച്ച് എത്ര പറഞ്ഞുകൊടുത്തിട്ടും കുട്ടികൾക്ക് മനസിലായില്ല. എന്നാൽ സ്വന്തം മക്കളും അവരുടെ കുട്ടികളുംഅതൊന്നുംചെവിക്കൊള്ളാൻ തയ്യാറായില്ല. ഇത് വൃദ്ധ ദമ്പതികളെ വല്ലാതെവേദനിപ്പിച്ചു.പ്രകൃതിയോട്ഇണ ങ്ങി ജീവിക്കാൻ ആ വൃദ്ധർ അവരെ പ്രേരിപ്പിച്ചു. എന്നാൽ ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെഒഴിഞ്ഞു മാറുകമാത്രമല്ല അവരെകളിയാക്കുകയുംചെയ്യാറുണ്ട്കുട്ടികൾ.

           ഒരുദിവസം കുഞ്ഞുങ്ങളിലൊരാൾക്ക് പെട്ടെന്ന് ശരീര മാകെ അസ്വസ്ഥത അനുഭവപ്പെട്ടു. അവൻആകെക്ഷീണിച്ച് അവശനായി. ആശുപത്രിയിലത്തിച്ചപ്പോൾ വിശദമായ പരിശോധനയ്ക്കുശേഷം ഡോക്ടർ വളരെവ്യസനത്തോടെആഞെട്ടിപ്പിക്കുന്നവിവരം അറിയിച്ചു.  കുഞ്ഞിനെ ഒരു മഹാരോഗംബാധിച്ചിരിക്കുന്നു.ജങ്ക്ഫുഡുംമറ്റ്ജീവിതശൈലികളും  ഒരു ദുരന്തം നൽകിയിരിക്കുന്നു. വിഷം ഇല്ലാത്തതും നാടൻ രീതിയിൽ ഉള്ളതുമായആഹാരവുംചുറ്റുപാടുമാണ്ഒരുമനുഷ്യന് വേണ്ടതെന്ന് ഡോക്ടർ അവരെ പറഞ്ഞ്മനസിലാക്കി. ഗ്രാമത്തിലെ നാടൻ രീതികളിലേയ്ക്കും ഭക്ഷണങ്ങളിലേക്കും അവരെകൊണ്ടുവരാൻശ്രമിച്ചവൃദ്ധഹൃദയങ്ങളുടെനിഷ്കളങ്കതയും സ്നേഹവും അവർതിരിച്ചറിഞ്ഞു.മഹാരോഗത്തെപ്പോലും  നമ്മുടെ ജീവിത രീതികൾ കൊണ്ടും വിശ്വാസങ്ങൾ കൊണ്ടും തുടച്ചു നീക്കാൻകഴിയുമെന്ന്ഡോക്ടർഅവർക്ക് ഉറപ്പു നൽകി. കുട്ടിയുമായി അവർ വീട്ടിലേയ്ക്ക്മടങ്ങിയെത്തി.അമ്മുമ്മയും

അപ്പൂപ്പനുംകുഞ്ഞിനെ വാരിപ്പുണർന്നു, നെറുകയിൽചുംബിച്ചു.എല്ലാവരുംഅവരോട് ക്ഷമ ചോദിച്ചു. ആവൃദ്ധഹൃദയങ്ങളുടെ ഓരോ വാക്കും ആശ്വാസമായി അനുഭവപ്പെട്ടു. ഇനി മുന്നോട്ടുള്ള ജീവിതം അപ്പൂപ്പനുംഅമ്മുമ്മയും പറയുന്നത് പോലെയെന്ന് അവർ തീരുമാനിച്ചു. പിന്നീട് എല്ലാവരുംകൃഷിയിൽ ഒത്തുചേർന്നു. കുട്ടികൾ മണ്ണിൽ കളിയ്ക്കാനുംപശുക്കളെമേയ്ക്കാനുമൊക്കെ തുടങ്ങി. വിഷം നിറഞ്ഞ അനാരോഗ്യകരമായ ഭക്ഷണം ഉപേക്ഷിച്ച് ഗ്രാമ ജീവിതം നയിച്ച് ഡോക്ടർ നൽകിയ മരുന്നുകളുംകഴിച്ചപ്പോൾഒരുമഹാരോഗം തുടച്ചു മാറ്റപ്പെട്ടു. അങ്ങനെഅവരെല്ലാം സന്താഷമായി വൃദ്ധദമ്പതികൾക്കൊപ്പം പുതിയൊരു ജീവിതം നയിച്ചു.

ആമിന എസ്
10 C ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ