എസ്സ് എൻ യു പി എസ്സ് തേവലക്കാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

36 ഡിവിഷനുകളിലായി 1200 ൽപരം കുട്ടികളാണ് ഇപ്പോളി വിടെ പഠിക്കുന്നത്. കിളിമാനൂർ സബ്ജില്ലയിലും ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും നമ്മുടെ സ്കൂളിന്റെ പേര് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മുഴങ്ങി കേൾക്കുന്നു. കായികരംഗത്ത് സബ് ജില്ലാ-ജില്ലാ തലങ്ങളിലെ മികച്ച വിജയം ,നീന്തലിന് ഒന്നാം സ്ഥാനം എൽ എസ് എസ് ,യു.എസ് . എസ് സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും സ്കോളർഷിപ്പ് നേടുന്നവർ അനവധി. സ്കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി ഓവർഓൾ ഒന്നും രണ്ടും സ്ഥാനങ്ങൾ അറബിക് സാഹിത്യോത്സവം എൽപി ,യു പി ഓവർ ഓൾ ഒന്നാം സ്ഥാനം ,  വിദ്യാരംഗം കലാസാഹിത്യവേദിയിലെ വിജയികൾ , സുഗമ ഹിന്ദി പരീക്ഷയിൽ മികച്ച വിജയം  എന്നിങ്ങനെ ജൈത്രയാത്ര തുടരുന്നു. . മികച്ച തരത്തിൽ പ്രവർത്തിക്കുന്ന ലാബറട്ടറി, ലൈബ്രറി, റീഡിംഗ് റൂം, കമ്പ്യൂട്ടർ ലാബ്, എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. 42  അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ശാസ്ത്രം പ്രവർത്തനമാണ് എന്നതുകൊണ്ടുതന്നെ എല്ലാ പരീക്ഷണ സാധ്യതകളും നടപ്പി ലാക്കാൻ ഈ സ്കൂളിൽ കഴിയുന്നു. ഐ.ടി. സഹായത്തോടെ പഠന സംബന്ധമായ എല്ലാ സ്ലൈഡുകളും ഉണ്ടാക്കിയാണ് കുട്ടി കളെ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്നത്. പുതിയ പാഠ്യപ ദ്ധതി സമീപനമനുസരിച്ച് നവീകരിച്ച ബൃഹത്തായ സ്കൂൾ ലൈബ്രറിയിൽ റഫറൻസ് പുസ്തകങ്ങളുൾപ്പെടെ അയ്യായിരത്തിലേറെ പുസ്തകങ്ങളുണ്ട്.  സ്കൂൾ അസംബ്ലി , മാസ്ഡ്രിൽ, കായിക അധ്യാപനം, പ്രവർത്തി പരിചയം, ക്ലബ്‌ പ്രവർത്തനങ്ങൾ, എല്ലാ മാസവും മെഗാ ക്വിസ് , ക്ലാസ്സ്‌തല പഠനയാത്രകൾ,  പഠനപിന്നോക്കാവസ്ഥപരിഹരിക്കുന്നതിനായി പ്രത്യേകക്ലാസ്സുകൾ, പഠനയാത്രകൾ, ഗണിതംമധുരം, ഹലോ ഇംഗ്ലീഷ്, സെമിനാറുകൾ, കലകായികമൽസരങ്ങൾ, ഒണാഘോഷം, ക്രിസ്മസ് ആഘോഷം, എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു.

2022-2023 വർഷത്തെ പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

42447_camp2023.jpgസ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്