എസ്സ് എൻ യു പി എസ്സ് തേവലക്കാട്/സൗകര്യങ്ങൾ
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ധാരാളം പുസ്തകംങ്ങളടങ്ങിയ ആധുനികസൗകര്യങ്ങളോട് കൂടിയ സ്കൂൾ ലൈബ്രറി പ്രത്യേക കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകളും സ്മാർട്ട് ടി വി മുഖാന്തിരമുള്ള പഠന സംവിധാനവും ഒരുക്കിയിട്ടുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സിൽ പ്രവേശിക്കാൻ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും ഉണ്ട്. കുടിവെള്ളത്തിനായി 3 വലിയ കിണറുകളും ഒരു കുഴൽ കിണറും ഉണ്ട്. വേനൽക്കാല ജലക്ഷാമം ഒഴിവാക്കാനായി മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്.മാലിന്യ നിർമാർജനത്തിന് വേണ്ടി പത്ത് ലോറി വേസ്റ്റ് സംഭരിക്കാനുളള വേസ്റ്റ് മാനേജ്മെന്റ് സൗകര്യമുണ്ട്.കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനായി വിശാലമായ ഒരു നീന്തൽക്കുളവും യോഗ, കരാട്ടെ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നതിന് ഓപ്പൺ ഓഡിറ്റോറിയവും പ്രവേശനോത്സവം, സ്കൂൾ കലോത്സവം മുതലായ പൊതു പരിപാടികൾനടത്തുന്നതിനായി സെൻട്രലൈസ്ഡ് എസി ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായി ഉണ്ട്.കെ ജി വിഭാഗം ഇന്റർനാഷണൽ ലെവൽ സിലബസോടുകൂടി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.270 ഓളം കുട്ടികളും കെ ജി വിഭാഗത്തിൽ പഠനം നടത്തുന്നു.കെ ജി വിഭാഗത്തിന്ന് വേണ്ടി ആധുനിക രീതിയിലുള്ള റൂമുകളും ഇരിപ്പിടങ്ങളും .യാത്ര സൗകര്യത്തിനായി 9 സ്കൂൾബസുകൾ വിവിധഭാഗങ്ങളിലേക്കായി സർവീസ് നടത്തുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |