യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/സീഡ് ക്ലബ്









മാതൃഭൂമി ദിനപ്പത്രം ,ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സീഡ് ക്ലബ് വിദ്യാലയത്തിൽ വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നു. സമൂഹ നൻമ കുട്ടികളിലൂടെ എന്ന ആപ്ത വാക്യത്തിലൂന്നി പരിസ്ഥിതി സംരക്ഷണം, ജൈവെ വൈവിധ്യ സംരക്ഷണം, ജല ഊർജ സംരക്ഷണം, ജൈവ കൃഷി , ആരോഗ്യ ശുചിത്വം എന്നീ മേഖലകളിലൂന്നിയാണ് ക്ലബിന്റെ പ്രവർത്തനം. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ മുപ്പത് കുട്ടികൾ ക്ലബിൽ അംഗങ്ങളാണ്. നാല്കുട്ടികൾ സീഡ് പോലീസ് ആയും പ്രവർത്തിക്കുന്നു. ശലഭ നിരീക്ഷണം, പക്ഷിനിരീക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരിക്കുന്ന സീസൺ വാച്ച് പദ്ധതി എന്നിവയിലും കുട്ടികൾ അംഗങ്ങളാണ്. ക്ലബിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2020-21 ഹരിതമുകുളം പ്രോത്സാഹന സമ്മാനം,2021-22 ലെ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന എൽപി വിദ്യാലയത്തിനുള്ള ഹരിതമുകുളം പുരസ്കാരം, അയ്യായിരം രൂപയുടെ ക്യാഷ് പ്രൈസ് എന്നിവയും വിദ്യാലയത്തിന് ലഭിച്ചു.