ജി എൽ പി എസ് ചെറുകുളം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 11 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18508 (സംവാദം | സംഭാവനകൾ) ('പഠനോത്സവ റിപ്പോർട്ട് ജി എൽ പി എസ് ചെറുകുളം 2022 23 അധ്യായന വർഷത്തെ പഠനോത്സവം രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് നടന്നത് 2023 മാർച്ച് ഒന്നിന് ക്ലാസ് തല മാർച്ച് രണ്ടിന് സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠനോത്സവ റിപ്പോർട്ട്

ജി എൽ പി എസ് ചെറുകുളം

2022 23 അധ്യായന വർഷത്തെ പഠനോത്സവം രണ്ട് ദിവസങ്ങളിൽ ആയിട്ടാണ് നടന്നത്

2023 മാർച്ച് ഒന്നിന് ക്ലാസ് തല മാർച്ച് രണ്ടിന് സ്കൂൾതല പഠനോത്സവം നടന്നു

ക്ലാസ് തല പഠനോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാർച്ച് ഒന്നിന് ബുധനാഴ്ച ക്ലാസുകളിൽ വച്ച് സംഘടിപ്പിച്ചു

കുട്ടികളുടെ രക്ഷിതാക്കൾ തന്നെയാണ് ഓരോ ക്ലാസിലും പഠനോത്സവം ഉദ്ഘാടനം ചെയ്തത് സ്വാഗതവും നന്ദിയും കുട്ടികളാണ് പറഞ്ഞത് വിവിധങ്ങളായ പ്രവർത്തനങ്ങൾ ആണ് ഓരോ ക്ലാസിലും നടന്നത് കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കൾ ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്തു

ക്ലാസിൽ മലയാളം ഇംഗ്ലീഷ് വായന കാർഡുകൾ രക്ഷിതാക്കളുടെ മുന്നിൽവച്ച് തന്നെ കുട്ടികൾ വായിച്ചു കഥപറയൽ വാഹനപാട്ടെ കുട്ടിക്കവിതകൾ ചൊല്ലൽ ഗണിതത്തിൽ ഉല്ലാസ ഗണിതവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ അറബിയിൽ പദചങ്ങല തുടങ്ങിയ പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു കുട്ടികളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു

രണ്ടാം ക്ലാസിൽ ഗണിത പ്രാർത്ഥനയോ കുട്ടികളുടെ പരിപാടികൾ ആരംഭിച്ചു പഠന പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഉൽപ്പന്നങ്ങൾ കാണുന്നതിന് അവസരം ഒരുക്കി സംഭാഷണ ഗാനം സുജിത്ത് പാർട്ടി ഇംഗ്ലീഷിൽ മൃഗങ്ങളെ പരിചയപ്പെടൽ ബോൾ ഷൂട്ടിംഗ് രക്ഷിതാക്കൾ തെരഞ്ഞെടുത്ത് നൽകിയ വായന കാർഡുകളാണ് കുട്ടികൾ വായിച്ചത്

നാലാം ക്ലാസിൽ ഇംഗ്ലീഷ് കവിതയോട് കൂടി ക്ലാസ് തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കുട്ടികളുടെ കവിത ആലാപനം ലഘുപരീക്ഷണങ്ങൾ മലയാളം ഇംഗ്ലീഷ് വായനക്കാരുടെ രക്ഷിതാക്കൾക്ക് മുന്നിൽ വായിക്കൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് പതി നിർമ്മാണവും വാച്ച് നിർമ്മാണവും നടത്തി തുടർന്ന് ഗണിത വിജയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായും തുടർന്ന് രക്ഷിതാക്കൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

തല പഠനോത്സവം മാർച്ച് രണ്ടിന് വ്യാഴാഴ്ച 10 മണിക്ക് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വാർഡ് മെമ്പർ സൽമാൻ കൊയിലാണ്ടി അധ്യക്ഷൻ സ്ഥാനം വഹിച്ചു നാലാം ക്ലാസിലെ കുട്ടിയായ ഫാത്തിമ സ്വാഗതവും മുഹമ്മദ് ശമ്മാസ് നന്ദിയും പറഞ്ഞു

ബ്രസീൽ കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിൻ ആയത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഞ്ജുഷ പ്രകാശനം ചെയ്തു ശ്രീ നികിൻ എസ് എം സി ചെയർമാൻ സിദ്ദീഖ് ദാരിമി സ്കൂൾ എച്ച് എം ശ്രീമതി ബിജോയ് മാത്യൂസ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു

ഓരോ ക്ലാസിൽ നിന്നും വിവിധ പരിപാടികൾ അവതരിപ്പിച്ചു ചീരപ്പാട്ട് ദൃശ്യാവിഷ്കാരം സ്ക്രിറ്റ് നാടിനെ രക്ഷിച്ച വീര ബാഹു ഗണിത പ്രവർത്തനങ്ങൾ ഇംഗ്ലീഷ് സ്കിറ്റ് ഗണിത ഒപ്പന കേരളത്തിലെ ജില്ലകളെ പരിചയപ്പെടൽ കണ്ണൻറെ അമ്മ ദൃശ്യാവിഷ്കാരം തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ നാട്ടുകാരുടെയും ക്ലബ്ബ്കാരുടെയും രക്ഷിതാക്കളുടെയും ഉത്സവമായി ആഘോഷിച്ചു